ബെംഗളൂരു നമ്മ മെട്രോ മൂന്നാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്കു ജപ്പാൻ ഇൻ്റർനാഷനൽ കോ ഓപ്പറേഷൻ ഏജൻസി (ജൈക്ക) 6,100 കോടി രൂപയുടെ വായ്‌പ നൽകും. നമ്മ മെട്രോ മൂന്നാംഘട്ടത്തിൽ 44.45 കിലോമീറ്റർ ദൂരമാണു മെട്രോ ഉൾപ്പെടുന്നത്.
വായ്‌പ സംബന്ധിച്ചുള്ള ധാരണാപത്രം ജൈക്ക ഇന്ത്യ പ്രതിനിധി തക്കേയുച്ചി താക്കുറോയും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി അലോക് തിവാരിയും ഒപ്പുവച്ചു.

Related Posts