എഐഎഡിഎംകെ നിയമസഭ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. പാർട്ടി ആസ്ഥാനത്ത് അധ്യക്ഷൻ എടപ്പാടി കെ പളനിസ്വാമിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. സംസ്ഥാനത്തുടനീളമുള്ള കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് ക്ഷേമ പദ്ധതികളും വാഗ്ദാനങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത്. ഭരണപക്ഷമായ ഡിഎംകെയ്ക്ക് എതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച് കൊണ്ട് ക്ഷേമപ്രവർത്തനങ്ങളുടെ ഒരു നീണ്ട നിരതന്നെയാണ് എഐഎഡിഎംകെ പ്രഖ്യാപിച്ചിരിക്കുന്നത്.
ബാങ്കുകളിൽ നിന്നെടുത്ത വിദ്യാഭ്യാസ ലോണുകൾ എഴുതിത്തള്ളും, സ്ത്രീകൾക്ക് ഫ്രീ ഫ്രിഡ്ജ് വിതരണം ചെയ്യും, മുതിർന്ന പൗരന്മാർക്കും അർഹരായ ഗുണഭോക്താക്കൾക്കും നൽകുന്ന പെൻഷൻ തുക 2,000രൂപയായി വർധിപ്പിക്കും എന്നതടക്കമാണ് പ്രധാന വാഗ്ദാനങ്ങൾ. സാമൂഹിക ക്ഷേമ ആനുകൂല്യങ്ങൾ നൽകുമെന്നും പ്രകടന പത്രികയിൽ പറയുന്നുണ്ട്. പിന്നാലെ ഡിഎംകെ സർക്കാരിനെ പളനിസ്വാമി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ചെന്നൈയിലെ അഴിമതി കമ്മിഷൻ ഭരണമാണ് ഡിഎംകെ നടത്തുന്നതെന്നാണ് പളനിസ്വാമി പറയുന്നത്.