പശ്ചിമേഷ്യയിലെ പ്രതിസന്ധിയും രാജ്യത്ത് അതിൻ്റെ പ്രത്യാഘാതങ്ങളും ചർച്ച ചെയ്യുന്നതിനായി നാളെ സർക്കാർ സർവകക്ഷി യോഗം ചേരും. ഊർജ്ജ വിതരണത്തെയും ആഗോള വ്യാപാരത്തെയും ബാധിക്കുന്ന തരത്തിൽ മേഖലയിലെ സംഘർഷങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ത്യയുടെ പ്രതിരോധ തയ്യാറെടുപ്പ് വിലയിരുത്തുന്നതിനായി ഉന്നതതല അവലോകന യോഗം ഇന്ന് ചേർന്നിരുന്നു. എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ്, ജനറൽ ഉപേന്ദ്ര ദ്വിവേദി, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, ഡിആർഡിഒ ചെയർമാൻ സമീർ കാമത്ത്, അഡ്മിറൽ ദിനേശ് കെ ത്രിപാഠി എന്നിവരുൾപ്പെടെ മുതിർന്ന സൈനിക, പ്രതിരോധ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

പശ്ചിമേഷ്യയിലെ സംഘർഷം ഇപ്പോൾ നാലാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന വ്യാപാര പാതകളിൽ ഇപ്പോൾ വലിയ തടസ്സങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Related Posts