പൂഞ്ഞാറിലെ ഉരുൾപൊട്ടൽ; റെജീനയുടെ മൃതദേഹം കണ്ടെത്തി
പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്തിലുണ്ടായ ഉരുള്‍പൊട്ടലിൽ മരിച്ചവരുടെ എണ്ണം രണ്ടായി. പൂഞ്ഞാര്‍ തെക്കേക്കര പയ്യാനിത്തോട്ടത്തില്‍ മണപ്പാട് എം.ജെ.ജോണിയുടെ ഭാര്യ റെജീനയുടെ മൃതദേഹം കണ്ടെത്തി. ഇവരുടെ മകൻ ജോസഫിന് ജോണിയുടെ മൃതദേഹം രാവിലെ കണ്ടെത്തിയിരുന്നു. സംഭവസമയത്ത് ജോസഫിനും മാതാവ് റെജീനയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജോണി അടുത്ത വീട്ടിലായതിനാല്‍ രക്ഷപ്പെട്ടു. മറ്റ് മക്കളായ ജോമിറ്റും സോമിറ്റും വീട്ടിലുണ്ടായിരുന്നില്ല. പുലര്‍ച്ചെ 4.30നാണു ഉരുള്‍പൊട്ടലുണ്ടായത്. ജോസഫിന് ജോണി സ്വകാര്യ എന്‍ജിനിയറിംഗ് കോളജ് കാന്റീൻ ജീവനക്കാരനാണ്. ഒരു മാസം മുന്പ്ഈരാറ്റുപേട്ടയിലുണ്ടായ
കേരളത്തിൽ മഴക്കെടുതി രൂക്ഷം; രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സർക്കാർ, ജില്ലകളിൽ അതിജാഗ്രത
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ സർക്കാർ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും വിവിധ ജില്ലാ കലക്ടർമാരുമായും സ്ഥിതിഗതികൾ വിലയിരുത്തിയതായി അദ്ദേഹം വ്യക്തമാക്കി. ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കുമെന്നും, രാവിലെ 11 മണിക്ക് ജില്ലാ കലക്ടർമാരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. എൻഡിആർഎഫ്, പൊലീസ്, അഗ്നിരക്ഷാസേന എന്നിവയെ ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമാക്കിയിട്ടുണ്ടെന്നും,
കേരള സമാജം തുംകൂർ ഓണച്ചന്ത ഓഗസ്റ്റ് 24, 25 തീയതികളിൽ
കേരള സമാജം തുംകൂറിൻ്റെ ആഭിമുഖ്യത്തിൽ ‘ഓണച്ചന്ത-2026’ ഓഗസ്റ്റ് 24, 25 തീയതികളിൽ തുംകൂറിൽ സംഘടിപ്പിക്കും. തുംകൂറിലെയും സമീപ പ്രദേശങ്ങളിലെയും മലയാളികൾക്ക് ഓണത്തിനാവശ്യമായ എല്ലാ സാധനങ്ങളും ഒരൊറ്റ വേദിയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. തുംകൂർ കുനിഗൽ റോഡിലെ സെൻറ് ജോൺസ് മാർത്തോമ്മാ ചർച്ച് ഓഡിറ്റോറിയത്തിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.30 വരെ ഓണച്ചന്ത ഉണ്ടായിരിക്കും. ഓണസദ്യയ്ക്കും ആഘോഷങ്ങൾക്കുമായി ആവശ്യമായ കേരളത്തിൻ്റെ തനത് ഭക്ഷ്യവസ്തുക്കൾ, പലചരക്ക് സാധനങ്ങൾ, പഴങ്ങൾ,
കർണാടക ബന്ദിന് വ്യാപക പിന്തുണ; സ്കൂളുകളും ഓട്ടോ-ടാക്സികളും സിനിമാ മേഖലയും സഹകരിക്കും
കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 13-ന് കന്നഡ അനുകൂല സംഘടനകൾ പ്രഖ്യാപിച്ച കർണാടക ബന്ദിന് വിവിധ മേഖലകളിൽ നിന്ന് വ്യാപക പിന്തുണ ലഭിക്കുന്നു. സ്കൂൾ മാനേജ്മെന്റുകൾ, ഓട്ടോ-ടാക്സി സംഘടനകൾ, കന്നഡ സിനിമാ മേഖല എന്നിവ ബന്ദിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ബെംഗളൂരുവിൽ ചേർന്ന വിവിധ സംഘടനകളുടെ സംയുക്ത യോഗത്തിന് പിന്നാലെയാണ് മുതിർന്ന കന്നഡ നേതാവ് വാട്ടാൾ നാഗരാജ് ബന്ദ് പ്രഖ്യാപിച്ചത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ബന്ദ്
സുരഭിലം ഗ്ലോബൽ സർഗസംഗമം 2026: പ്രോഗ്രാം ബുക്ക്‌ലെറ്റ് പ്രകാശനം
ബെംഗളൂരുവിൽ ആഗസ്റ്റ് 16-ന് അരങ്ങേറുന്ന സുരഭിലം ഗ്ലോബൽ സർഗസംഗമം 2026-ൻ്റെ പ്രോഗ്രാം ബുക്ക്‌ലെറ്റ് പ്രകാശനം ചെയ്തു. ബെംഗളൂരു കേരള സമാജം പ്രസിഡണ്ട് എം.ഹനീഫയും സുരഭിലം ഗ്ലോബൽ ചെയർമാൻ വിഷ്ണുമംഗലം കുമാറും ചേർന്ന് പ്രകാശനം നിർവഹിച്ചു. പി. കെ .സുധീഷ്, മുരളീധരൻ, അനിൽകുമാർ, എസ്. കെ.നായർ, ഡോ.സുഷമ ശങ്കർ, ശ്രീദേവി ഗോപാൽ, റെബിൻ രവീന്ദ്രൻ, അർച്ചന സുനിൽ തുടങ്ങിയ കേരള സമാജം, സുരഭിലം ഗ്ലോബൽ പ്രതിനിധികളും സംഘാടക സമിതി അംഗങ്ങളും പ്രകാശനത്തിൽ
‘ഫ്രീഡം ഫ്രം ഗാർബേജ്’; ബെംഗളൂരുവിൽ വൻ ശുചീകരണ ദൗത്യം ആരംഭിച്ചു
ബെംഗളൂരു നഗരത്തെ മാലിന്യമുക്തമാക്കുന്നതിനായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA)യുടെ നേതൃത്വത്തിൽ ‘ഫ്രീഡം ഫ്രം ഗാർബേജ്’ പ്രത്യേക ശുചീകരണ ക്യാമ്പയിന് ഇന്ന് തുടക്കമായി. റോഡരികുകളിൽ കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങളും നിർമാണാവശിഷ്ടങ്ങളും നീക്കം ചെയ്ത് സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15-നകം പ്രധാന പൊതുസ്ഥലങ്ങൾ വൃത്തിയാക്കുകയാണ് ലക്ഷ്യം. ബൃഹത് ശുചീകരണ യജ്ഞത്തിനായി കൂടുതൽ ശുചീകരണ തൊഴിലാളികളെയും മാലിന്യം നീക്കം ചെയ്യുന്ന വാഹനങ്ങളെയും ഹെവി മെഷീനുകളെയും വിവിധ മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. സർക്കാർ വകുപ്പുകൾ, ബി.ബി.എം.പി., റസിഡന്റ്സ് വെൽഫെയർ അസോസിയേഷനുകൾ,
വയനാട്ടിൽ റെഡ് അലർട്ട്; അത്യാവശ്യ യാത്രകൾ മാത്രം, വിനോദസഞ്ചാരികൾക്ക് കർശന മുന്നറിയിപ്പ്
അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിൽ ജില്ലാ ഭരണകൂടം റെഡ് അലർട്ട് പ്രഖ്യാപിച്ചു. പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും കർശന ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ യാത്രകൾ ഒഴിവാക്കണമെന്നും നിലവിൽ ജില്ലയിലുള്ളവർ സുരക്ഷിത കേന്ദ്രങ്ങളിൽ തന്നെ തുടരണമെന്നും അധികൃതർ അറിയിച്ചു. മഴയുടെ ശക്തി കുറയുന്നതുവരെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകളും അനാവശ്യമായി പുറത്തിറങ്ങുന്നതും പൂർണമായും ഒഴിവാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ജലാശയങ്ങൾ, പുഴകൾ, വെള്ളക്കെട്ടുകൾ എന്നിവിടങ്ങളിൽ ഇറങ്ങുകയോ കുളിക്കുകയോ ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്. ദുരന്തനിവാരണ അതോറിറ്റിയുടെയും ജില്ലാ
‘സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’ ഇന്ത്യയിൽ റെക്കോർഡ് തുടക്കം; ആദ്യദിനം ₹60.6 കോടി
മാർവൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’ ഇന്ത്യയിൽ ബോക്സ് ഓഫീസിൽ റെക്കോർഡ് നേട്ടവുമായി തുടക്കം കുറിച്ചു. ജൂലൈ 30-ന് ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി റിലീസ് ചെയ്ത ചിത്രം ആദ്യദിനം തന്നെ അഞ്ച് ബോക്സ് ഓഫീസ് റെക്കോർഡുകളാണ് സ്വന്തമാക്കിയത്. ബോക്സ് ഓഫീസ് ട്രാക്കർ സാക്നിൽക്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം ചിത്രം ആദ്യദിനം ഇന്ത്യയിൽ നിന്ന് 60.6 കോടി രൂപ കളക്ഷൻ
വാണിജ്യ എൽപിജി സിലിണ്ടറിന് ₹200-ത്തിലേറെ വിലക്കുറവ്; ഹോട്ടൽ മേഖലയ്ക്ക് ആശ്വാസം
രാജ്യത്ത് 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറിൻ്റെ വില 200 രൂപയിലേറെ കുറച്ച് കേന്ദ്രസർക്കാർ. ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറച്ചത്. ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിൻ്റെ പുതിയ വില 2,728 രൂപയും കൊൽക്കത്തയിൽ 2,872 രൂപയുമായി. തുടർച്ചയായ രണ്ടാം മാസമാണ് വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറയ്ക്കുന്നത്. കഴിഞ്ഞ മാസവും സമാനമായി വില കുറച്ചിരുന്നു. വിലക്കുറവ് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള വാണിജ്യ
അതിശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ, രണ്ട് മരണം, ഒരാളെ കാണാതായി
മലയോര മേഖലകളിൽ പെയ്ത അതിശക്തമായ മഴയെ തുടർന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ വ്യാപക ഉരുൾപൊട്ടലും മണ്ണിടിച്ചിലും. ദുരന്തത്തിൽ രണ്ട് പേർ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു. നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും ഗതാഗത തടസ്സവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇടുക്കി ജില്ലയിലെ കുടയത്തൂർ അടൂർമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ സുമതി മരിച്ചു. മകൻ രതീഷിനെ പരിക്കുകളോടെ നാട്ടുകാർ രക്ഷപ്പെടുത്തി. കോട്ടയം ജില്ലയിലെ പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് ജോസഫിൻ്റെ മൃതദേഹം മണ്ണിനടിയിൽ നിന്ന് കണ്ടെത്തി. അമ്മ