തൊദൽനുടിയുടെ 13-ാമത് സംസ്ഥാന ചിത്രരചനാ മത്സരം ഓഗസ്റ്റ് 9ന്; രജിസ്ട്രേഷൻ ആരംഭിച്ചു
ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി തൊദൽനുടി കന്നഡ ബാലമാസികയുടെ ആഭിമുഖ്യത്തിൽ 13-ാമത് സംസ്ഥാനതല ചിത്രരചനാ മത്സരം 2026 ആഗസ്റ്റ് 9-ന് (ഞായറാഴ്ച) രാവിലെ 10.30 മുതൽ 12.30 വരെ വൈറ്റ്ഫീൽഡിലെ ഇമ്മടിഹള്ളി മെയിൻ റോഡിലുള്ള തൊദൽനുടി ഓഫീസിൽ നടക്കും. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി പെൻസിൽ ഡ്രോയിംഗും കളർ ഡ്രോയിംഗും മത്സരങ്ങൾ സംഘടിപ്പിക്കുന്നു. രജിസ്ട്രേഷൻ്റെ അവസാന തീയതി ആഗസ്റ്റ് 5 ആണ്. വിജയികൾക്കുള്ള സമ്മാനങ്ങൾ 2026 ആഗസ്റ്റ് 15-ന് നടക്കുന്ന തൊദൽനുടിയുടെ
ആറു വർഷത്തിന് ശേഷം നാഥുലാ ചുരം വീണ്ടും തുറന്നു; ഇന്ത്യ-ചൈന വ്യാപാരം പുനരാരംഭിച്ചു
കോവിഡ് മഹാമാരിയും ഇന്ത്യ-ചൈന അതിർത്തി സംഘർഷങ്ങളും കാരണം ആറു വർഷമായി നിലച്ചിരുന്ന നാഥുലാ ചുരം വഴിയുള്ള വ്യാപാരം വീണ്ടും ആരംഭിച്ചു. സിക്കിമിലെ ഷെറാതാങിനെ ടിബറ്റിലെ റിൻചെൻഗാങ്ങുമായി ബന്ധിപ്പിക്കുന്ന ചരിത്രപ്രസിദ്ധമായ സിൽക്ക് റൂട്ടിൻ്റെ ഭാഗമായ നാഥുലാ ചുരമാണ് വീണ്ടും പ്രവർത്തനക്ഷമമായത്. 2020-ൽ കോവിഡ് വ്യാപനത്തെ തുടർന്ന് ഈ പാതയിലൂടെയുള്ള വ്യാപാരം നിർത്തിവച്ചിരുന്നു. പിന്നീട് അതിർത്തിയിലെ സംഘർഷാവസ്ഥയും സുരക്ഷാ ആശങ്കകളും കാരണം സേവനം പുനരാരംഭിക്കുന്നത് അനിശ്ചിതമായി നീണ്ടു. വർഷങ്ങളായി ഉപയോഗിക്കാതിരുന്നതിനാൽ നാഥുലാ ഇന്റഗ്രേറ്റഡ്
അതിതീവ്ര മഴ; ശബരിമല ദർശനം കഴിവതും ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ്
സംസ്ഥാനത്ത് അതിതീവ്ര മഴയും പമ്പാ നദിയിലെ ജലനിരപ്പ് ഉയരുന്നതും തുടരുന്ന സാഹചര്യത്തിൽ ശബരിമലയിലേക്കുള്ള യാത്ര കഴിവതും ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭക്തരോട് അഭ്യർഥിച്ചു. ഓഗസ്റ്റ് 2, 3 തീയതികളിൽ നിറപുത്തരി ചടങ്ങുകൾക്കായി ശബരിമല നട തുറക്കുന്ന സാഹചര്യത്തിലാണ് ഈ നിർദേശം. മഴ ശക്തമായി തുടരുന്നതും മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതും യാത്ര ദുഷ്കരമാക്കുന്ന സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നാണ് ബോർഡിന്റെ അഭ്യർഥന. പകരമായി ഓഗസ്റ്റ് 16 മുതൽ 21 വരെ
ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ രാമായണ പാരായണം നടത്തി
ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ അൾസൂർ ഗുരു മന്ദിരത്തിൽ രാമായണ മാസാചരണത്തിൻ്റെ രാമായണ പാരായണം നടത്തി. ആഗസ്റ്റ് 1 ശനിയാഴ്ച രാവിലെ ഗുരുമന്ദിരത്തിലെ പ്രഭാത പൂജകൾക്ക് ശേഷം പ്രത്യേക ശ്രീരാമപൂജ നടന്നു. തുടർന്ന് സുമതിയമ്മയും തുളസിയും ചേർന്ന് രാമായണ പാരായണം നടത്തി. ശ്രീനാരായണ സമിതി പ്രസിഡണ്ട് എൻ.രാജമോഹനൻ, ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ, ജോയിൻറ് ട്രഷറർ ദീപാ അനിൽ, അഡ്വൈസറി ചെയർമാൻ കെ പീതാംബരൻ, വനിതാ വിഭാഗം ചെയർപേഴ്സൺ വത്സല
കെ.എൻ.എസ്.എസ് കൊത്തന്നൂർ കരയോഗം ഭാരവാഹികൾ
കെ.എൻ.എസ്.എസ് കൊത്തന്നൂർ കരയോഗം 2026-28 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു എൻ ചന്ദ്രശേഖര പണിക്കർ(പ്രസിഡണ്ട്)വിപിൻ വി നായർ(വൈസ് പ്രസിഡണ്ട് )ശ്രീകുമാരൻ നായർ(സെക്രട്ടറി )അജിത് കുമാർ എസ്(ജോയിൻ്റ് സെക്രട്ടറി)പി വി പുരുഷോത്തമൻ നമ്പ്യാർ(ട്രഷറർ)സുരേഷ് ബാബു(ജോയിൻ്റ് ട്രഷറർ )അനൂപ് കുമാർ, ഡോ.പ്രകാശ്, അജിത്(ബോർഡ് മെമ്പർമാർ) മഹിളാ വിഭാഗം ഭാരവാഹികളായി രേണുക സി മേനോൻ(പ്രസിഡണ്ട്)ഹേമാംബിക(വൈസ് പ്രസിഡണ്ട് )ജയശ്രീ കലാധരൻ(സെക്രട്ടറി )പ്രിയ ചന്ദ്രശേഖർ(ജോയിൻ്റ് സെക്രട്ടറി)റീജ പുരുഷോത്തമൻ(ട്രഷറർ)ശ്രീകുമാരി(ജോയിന്റ് ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.
വെള്ളക്കെട്ടിൽ വീണ് 11 വയസ്സുകാരന് ദാരുണാന്ത്യം
കോട്ടയം വാകത്താനം ചക്കൻചിറയിൽ വെള്ളക്കെട്ടിൽ വീണ് 11 വയസ്സുകാരൻ മരിച്ചു. കാട്ടാമ്പാക്കിൽ ഷിജുവിൻ്റെ മകൻ മിലൻ കെ. ഷിജുവാണ് മരിച്ചത്. വീടിന് സമീപം ജൽ ജീവൻ മിഷൻ്റെ വാട്ടർ ടാങ്ക് നിർമാണത്തിനായി കുഴിച്ച കുഴിയിൽ മഴവെള്ളം കെട്ടിക്കിടന്നിരുന്നു. സഹോദരിക്കൊപ്പം കളിക്കുന്നതിനിടെയാണ് മിലൻ അബദ്ധത്തിൽ വെള്ളക്കെട്ടിലേക്ക് വീണത്. അപകടം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ കുട്ടിയെ പുറത്തെടുത്ത് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ വെള്ളക്കെട്ടുകളും തുറന്ന കുഴികളും
ബോക്സിംഗ് റിംഗിൽ ഇരട്ട സ്വർണം; കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ തിളക്കം
കോമൺവെൽത്ത് ഗെയിംസിൻ്റെ പത്താം ദിനത്തിൽ ബോക്സിങ് റിംഗിൽ നിന്ന് ഇന്ത്യയ്ക്ക് ഇരട്ട സ്വർണ നേട്ടം. വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തിൽ ജെയ്‌സ്മിൻ ലമ്പോറിയയും 54 കിലോഗ്രാം വിഭാഗത്തിൽ പ്രീതി പവാറുമാണ് ഇന്ത്യയ്ക്ക് സ്വർണം സമ്മാനിച്ചത്. 54 കിലോഗ്രാം ഫൈനലിൽ കാനഡയുടെ സ്കാർലെറ്റ് ഡെൽഗാഡോയെ ഏകപക്ഷീയമായ പോരാട്ടത്തിൽ 5-0ന് തോൽപ്പിച്ചാണ് പ്രീതി പവാർ സ്വർണം സ്വന്തമാക്കിയത്. ആക്രമണാത്മക പ്രകടനവും കൃത്യമായ പഞ്ചുകളും കൊണ്ട് എതിരാളിക്ക് അവസരം നൽകാതെയായിരുന്നു പ്രീതിയുടെ വിജയം. 57
മഴക്കെടുതി രൂക്ഷം; കളക്ടർമാർക്ക് അടിയന്തര നിർദേശം നൽകി മുഖ്യമന്ത്രി
സംസ്ഥാനത്ത് കനത്ത മഴയും മഴക്കെടുതിയും രൂക്ഷമായ സാഹചര്യത്തിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജരാകാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകി. പ്രത്യേകിച്ച് ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കളക്ടർമാർ അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്ക് മുഴുവൻ സജ്ജീകരണങ്ങളോടെയും പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. മന്ത്രിമാരുമായും ജില്ലാ കളക്ടർമാരുമായും സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം നടത്തിയ അവലോകന യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. മഴക്കെടുതി നേരിടുന്ന ജില്ലകളിൽ അതത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ
ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; അസമിൽ മരണസംഖ്യ 82, മഹാരാഷ്ട്രയിലും ഗുജറാത്തിലും അതീവ ജാഗ്രത
ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴയും പ്രളയവും തുടരുന്നതിനിടെ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. അസമിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 82 ആയി ഉയർന്നു. സംസ്ഥാനത്തെ എട്ട് ജില്ലകളിലായി ഏകദേശം രണ്ട് ലക്ഷം പേരെ പ്രളയം ബാധിച്ചതായാണ് അധികൃതർ അറിയിച്ചത്. ഒഡീഷയിലും മഴക്കെടുതി രൂക്ഷമാണ്. സംസ്ഥാനത്ത് ഇതുവരെ എട്ട് പേർ മരിക്കുകയും അഞ്ച് ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിക്കുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്നതിനാൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
മലപ്പുറം കൊണ്ടോട്ടിയിൽ തോട്ടിൽ വീണ് നാല് വയസ്സുകാരന് ദാരുണാന്ത്യം
മലപ്പുറം കൊണ്ടോട്ടിയിലെ നീറാട് തോട്ടിൽ വീണ് നാല് വയസ്സുകാരന് ദാരുണാന്ത്യം. നെടിയിരിപ്പ് മങ്ങാട്ടുപറമ്പ് സ്വദേശികളായ ഹമീദ്–നദീറ ദമ്പതികളുടെ മകൻ ആദം അയ്മനാണ് മരിച്ചത്. കുട്ടികളെ കാണാതായതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് നടത്തിയ വ്യാപക തിരച്ചിലിലാണ് ആദം അയ്മനെ തോട്ടിൽ നിന്ന് കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവസമയത്ത് മറ്റൊരു കുട്ടിയും ആദത്തിനൊപ്പമുണ്ടായിരുന്നുവെന്നാണ് വിവരം. പിന്നീട് നടത്തിയ തിരച്ചിലിൽ ആ കുട്ടിയെ സുരക്ഷിതമായി കണ്ടെത്തിയതായും അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് ശക്തമായ