ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി തൊദൽനുടി കന്നഡ ബാലമാസികയുടെ ആഭിമുഖ്യത്തിൽ 13-ാമത് സംസ്ഥാനതല ചിത്രരചനാ മത്സരം 2026 ആഗസ്റ്റ് 9-ന് (ഞായറാഴ്ച) രാവിലെ 10.30 മുതൽ 12.30 വരെ വൈറ്റ്ഫീൽഡിലെ ഇമ്മടിഹള്ളി മെയിൻ റോഡിലുള്ള തൊദൽനുടി ഓഫീസിൽ നടക്കും.
ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി പെൻസിൽ ഡ്രോയിംഗും കളർ ഡ്രോയിംഗും മത്സരങ്ങൾ സംഘടിപ്പിക്കുന്നു. രജിസ്ട്രേഷൻ്റെ അവസാന തീയതി ആഗസ്റ്റ് 5 ആണ്. വിജയികൾക്കുള്ള സമ്മാനങ്ങൾ 2026 ആഗസ്റ്റ് 15-ന് നടക്കുന്ന തൊദൽനുടിയുടെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ കവി കുരീപ്പുഴ ശ്രീകുമാർ വിതരണം ചെയ്യുമെന്ന് എഡിറ്റർ ഡോ. സുഷമ ശങ്കർ അറിയിച്ചു.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക, 81472 12724, 97428 53241.