നഗരത്തിലെ മലയാള എഴുത്തുകാരുടെയും സാംസ്‌കാരിക പ്രവർത്തകരുടെയും കൂട്ടായ്മയായ സർഗ്ഗസംഗമം ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ വിജയകരമായി നടന്നു. കഴിഞ്ഞവർഷം ദൂരവാണിനഗർ കേരളസമാജത്തിൻ്റെ ജുബിലി സ്കൂളിൽ എസ്.കെ.നായർ തുടക്കം കുറിച്ച സർഗ്ഗസംഗമത്തിൻ്റെ രണ്ടാമധ്യായമാണ് ഇസിഎയിൽ ഇന്ന് അരങ്ങേറിയത്. സർഗ്ഗസംഗമം കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്തു.


125 എഴുത്തുകാരുടെ രചനകളടങ്ങിയ, 510 പേജുകളുള്ള ‘സുരഭിലം’ എന്ന രചനാസമാഹാരം ചടങ്ങിൽ ആലങ്കോട് ലീലാകൃഷ്‌ണൻ പ്രകാശനം ചെയ്തു. അനുരാധ നാലപ്പാട് ആദ്യപ്രതി സ്വീകരിച്ചു. കെ.ആർ.കിഷോർ പുസ്തക പരിചയം നടത്തി. സംഗമത്തിൽ എസ്.കെ.നായരുടെ അമ്മയോടൊപ്പം എന്ന പുസ്തകവും പ്രകാശനം ചെയ്തു.
നഗരത്തിലെ എഴുത്തുകാർ, സാഹിത്യാസ്വാദകർ എന്നിവർ സർഗ്ഗസംഗമത്തിൽ പങ്കെടുത്തു. കേരളസമാജം അധ്യക്ഷൻ എം.ഹനീഫ്, സമാജം സെക്രട്ടറി റജികുമാർ, മുൻ ഡി.ജി.പിമാരായ എ.ആർ.ഇൻഫാന്റ്, ജിജാ ഹരിസിംഗ്, ബാംഗ്ലൂർ മലയാളി റൈറ്റേഴ്‌സ് ഫോറം അധ്യക്ഷൻ സതീഷ് തോട്ടശേരി, സെക്രട്ടറി ശാന്തകുമാർ എലപ്പുള്ളി, സി.പി.രാധാകൃഷ്ണൻ, ദൂരവാണിനഗർ കേരള സമാജം അധ്യക്ഷൻ മുരളീധരൻ നായർ, പീറ്റർ ജോർജ്, പി.ദിവാകരൻ, ഗോപകുമാർ ഐ.ആർ.എസ്, ഇ.സി.എ അധ്യക്ഷൻ വേണു രവീന്ദ്രൻ, സെക്രട്ടറി ജയരാജ് മേനോൻ, ഇ സി എ സാഹിത്യവേദി ചെയർമാൻ സഞ്ജയ് അലക്സ് തുടങ്ങി നഗരത്തിലെ സാംസ്‌കാരിക രംഗത്തെ മറ്റു പല പ്രമുഖവ്യക്തിത്വങ്ങളും സർഗ്ഗസംഗമത്തിൽ അണിചേർന്നു. വേണു രവീന്ദ്രൻ്റെ അധ്യക്ഷതയിൽ ചേർന്ന സർഗ്ഗ സംഗമത്തിന് എസ്.കെ.നായർ സ്വാഗതവും ഡോ.സുഷമാ ശങ്കർ കൃതജ്ഞതയും പറഞ്ഞു. തങ്കച്ചൻ പന്തളമായിരുന്നു മോഡറേറ്റർ.
പുസ്തകമേള, പുസ്തക പ്രകാശനം, എഴുത്തുകാരെ പരിചയപ്പെടുത്തൽ എന്നിവ സർഗ്ഗസംഗമം അക്ഷരാർത്ഥത്തിൽ മലയാള സംഗമമായി. 10 മണിയ്ക്ക് ആരംഭിച്ച സംഗമം വൈകിട്ട് ആറുമണിക്ക് അവസാനിച്ചു. വിഷ്ണുമംഗലം കുമാർ ചെയർമാനും, എസ്.കെ നായർ ജനറൽ കൺവീനറും, ഡോക്ടർ സുഷമ ശങ്കർ കോർഡിനേറ്ററുമായ 21 അംഗ സംഘാടകസമിതിയാണ് ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സർഗ്ഗസംഗമത്തിന് നേതൃത്വം നൽകിയത്.