കോട്ടയം വാകത്താനം ചക്കൻചിറയിൽ വെള്ളക്കെട്ടിൽ വീണ് 11 വയസ്സുകാരൻ മരിച്ചു. കാട്ടാമ്പാക്കിൽ ഷിജുവിൻ്റെ മകൻ മിലൻ കെ. ഷിജുവാണ് മരിച്ചത്.

വീടിന് സമീപം ജൽ ജീവൻ മിഷൻ്റെ വാട്ടർ ടാങ്ക് നിർമാണത്തിനായി കുഴിച്ച കുഴിയിൽ മഴവെള്ളം കെട്ടിക്കിടന്നിരുന്നു. സഹോദരിക്കൊപ്പം കളിക്കുന്നതിനിടെയാണ് മിലൻ അബദ്ധത്തിൽ വെള്ളക്കെട്ടിലേക്ക് വീണത്. അപകടം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ കുട്ടിയെ പുറത്തെടുത്ത് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ വെള്ളക്കെട്ടുകളും തുറന്ന കുഴികളും അപകടഭീഷണിയാകുന്ന സാഹചര്യത്തിൽ കുട്ടികളെ പ്രത്യേക ശ്രദ്ധയിൽ വയ്ക്കണമെന്നും മഴക്കാലത്ത് സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

Related Posts