ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ അൾസൂർ ഗുരു മന്ദിരത്തിൽ രാമായണ മാസാചരണത്തിൻ്റെ രാമായണ പാരായണം നടത്തി. ആഗസ്റ്റ് 1 ശനിയാഴ്ച രാവിലെ ഗുരുമന്ദിരത്തിലെ പ്രഭാത പൂജകൾക്ക് ശേഷം പ്രത്യേക ശ്രീരാമപൂജ നടന്നു. തുടർന്ന് സുമതിയമ്മയും തുളസിയും ചേർന്ന് രാമായണ പാരായണം നടത്തി. ശ്രീനാരായണ സമിതി പ്രസിഡണ്ട് എൻ.രാജമോഹനൻ, ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ, ജോയിൻറ് ട്രഷറർ ദീപാ അനിൽ, അഡ്വൈസറി ചെയർമാൻ കെ പീതാംബരൻ, വനിതാ വിഭാഗം ചെയർപേഴ്സൺ വത്സല മോഹൻ, വനിതാ വിഭാഗം വൈസ് ചെയർപേഴ്സൺ ശ്രീജ സുഗതൻ, വൈസ് പ്രസിഡണ്ട് ടി കെ അനിൽകുമാർ, വിശ്വംഭരൻ, സോനാ, രാജശ്രീ രാജമോഹനൻ, പ്രസന്നൻ, സുരേഷ് മുതലായവർ നേതൃത്വം നൽകി.

എല്ലാ ദിവസവും രാവിലെ 7 മണി മുതൽ രാവിലെ 9 മണി വരെ രാമായണ പാരായണം ഉണ്ടായിരിക്കുന്നതാണ് . വിപിൻ ചെറുവള്ളിയിൽ, ആദിഷ് മുതലായവർ പാരായണത്തിന് നേതൃത്വം നൽകും. കർക്കടക മാസം 30 വരെ എല്ലാ ദിവസവും രാമായണ പാരായണം ഗുരുമന്ദിരത്തിൽ വച്ചു തുടരും. എല്ലാ ഭക്തജനങ്ങളെയും ഭക്ത്യാദരപൂർവ്വം ക്ഷണിച്ചുകൊള്ളുന്നുവെന്ന് ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ അറിയിച്ചു.

Related Posts