നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ രാവിലെ 7 മുതൽ 9 വരെ ബയ്യപ്പനഹള്ളി–എം.ജി. റോഡ് ഭാഗത്ത് മെട്രോ സർവീസ് താൽക്കാലികമായി നിർത്തിവയ്ക്കും. സ്വാമി വിവേകാനന്ദ റോഡ്, ഇൻഡിരാനഗർ മെട്രോ സ്റ്റേഷനുകൾക്കിടയിലെ അറ്റകുറ്റപ്പണികളാണ് നിയന്ത്രണത്തിന് കാരണം.
രണ്ട് മണിക്കൂർ നിയന്ത്രണം ഉണ്ടാകുമെങ്കിലും മെട്രോയുടെ മറ്റു പ്രധാന ഭാഗങ്ങളിൽ സർവീസ് സാധാരണ സമയക്രമത്തിൽ തുടരും. ചല്ലഘട്ട–എം.ജി. റോഡ് ഭാഗത്തും ബയ്യപ്പനഹള്ളി–വൈറ്റ്ഫീൽഡ് (കടുഗോഡി) ഭാഗത്തും സർവീസ് തുടരുമെന്ന് ബി.എം.ആർ.സി.എൽ അറിയിച്ചു. ഗ്രീൻ ലൈനിലെ മാതവാര–സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് സർവീസിനും യെല്ലോ ലൈനിലെ ആർ.വി. റോഡ്–ബൊമ്മസാന്ദ്ര സർവീസിനും നിയന്ത്രണമുണ്ടാകില്ല.
രാവിലെ 7 മുതൽ 9 വരെ ബയ്യപ്പനഹള്ളി ഭാഗത്തുനിന്ന് എം.ജി. റോഡിലേക്കോ തിരിച്ചോ യാത്ര ചെയ്യേണ്ടവർ യാത്രാ സമയം ക്രമീകരിക്കുകയോ ബദൽ ഗതാഗത മാർഗങ്ങൾ തിരഞ്ഞെടുക്കുകയോ ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു. അറ്റകുറ്റപ്പണികൾ പൂർത്തിയായ ശേഷം രാവിലെ 9 മണിയോടെ പർപ്പിൾ ലൈനിലെ മുഴുവൻ സർവീസും പുനഃസ്ഥാപിക്കും.