ഉപജീവനമാർഗം പ്രോത്സാഹിപ്പിക്കാനായി വനിതകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കും കർണാടക സർക്കാരിൻ്റെ സൗജന്യ ഓട്ടോറിക്ഷ വിതരണം. സർക്കാർ, ബി.പി.എ.സി. ഐ.ടി. ബിസിനസ് കൺസൾട്ടിങ് സ്ഥാപനമായ സി.ജി.ഐ. എന്നിവരുമായി ചേർന്ന് സംഘടിപ്പിച്ച ഡ്രൈവിങ് പരിശീലനം പൂർത്തിയാക്കിയവർക്കാണ് 20 സൗജന്യ ഇലക്ട്രിക് ഓട്ടോറിക്ഷകൾ കൈമാറിയത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് കർണാടക ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലായി 500-ലധികം സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കും ആയിരുന്നു സൗജന്യമായി വാഹന പരിശീലനം നൽകിയിരുന്നത്. ഇതിൽനിന്ന് പരിശീലനം പൂർത്തിയാക്കിയ 20 പേർക്കാണ് സൗജന്യഓട്ടോ നൽകിയത്.

Related Posts