ചാവക്കാട് സ്വദേശിയായ യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. ഇരട്ടപ്പുഴ കോളനിപ്പടിക്കടുത്ത് തെക്കൻ ഹനീഫയുടെയും നിഷയുടെയും മകൻ അബ്ദുല്ല (25) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി 11 മണിയോടെ സ്കൂട്ടറിൽ സഞ്ചരിക്കവേ കാർ ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അബ്ദുല്ലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെ 3 മണിയോടെ മരണം സംഭവിച്ചു.
ബെംഗളൂരുവിലെ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് ഇന്ന് രാവിലെ 9 മണിക്ക് ബ്ലാങ്ങാട് കാട്ടിൽ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.
സഹോദരങ്ങൾ: മുഹമ്മദ് ആസിഫ്, ആമിന, ഉമർ മുഖ്താർ.