ഇന്ത്യയിലെ ആദ്യത്തെ പൂർണ്ണ സജ്ജമായ ‘എലവേറ്റഡ്’ റെയിൽവേ ടെർമിനൽ ബംഗളൂരുവിലെ യെലഹങ്കയിൽ. 6000 കോടി രൂപ ചിലവഴിച്ചാണ് ചൈനയിലെ ഹാങ്ഷൗ റെയിൽവേ സ്റ്റേഷൻ്റെ മാതൃകയിൽ ഈ ബൃഹദ് പദ്ധതി നടപ്പിലാക്കുന്നത്.

വിമാനത്താവള മാതൃകയിലുള്ള ടെർമിനലിൽ ബേസ്മെൻ്റ്, ഗ്രൗണ്ട് ഫ്ലോർ എന്നിവയ്ക്ക് പുറമെ മൂന്ന് നിലകൾ കൂടിയുണ്ടാകും. റെയിൽ വിൽ ഫാക്ടറിയുടെ 15 ഏക്കറോളം ഭൂമിയും സ്വകാര്യ ഭൂമിയും ഉൾപ്പെടെ 20 ഏക്കറിലാണ് പദ്ധതി നടപ്പാക്കുന്നത്. നമ്മ മെട്രോയുടെ ബ്ലൂ ലൈനിലെ കോഗിലു ക്രോസ് സ്റ്റേഷനുമായി ടെർമിനലിനെ നേരിട്ട് ബന്ധിപ്പിക്കും.

യാത്രക്കാർക്കുള്ള സൗകര്യങ്ങൾ മുകളിലെ നിലയിലും ട്രെയിൻ ട്രാക്കുകൾ താഴത്തെ നിലകളിലുമായി ക്രമീകരിക്കും നിലവിലെ യെലഹങ്ക സ്റ്റേഷനിലെ 5 പ്ലാറ്റ്ഫോമുകളിൽ നിന്നും 16 ആയി ശേഷി വർദ്ധിപ്പിക്കും. കെഎസ്ആർ ബംഗളൂരു, യശ്വന്ത്പൂർ, ബയ്യപ്പനഹള്ളി എന്നിവയ്ക്ക് ശേഷം നഗരത്തിലെ നാലാമത്തെ പ്രധാന ടെർമിനലായി ഇത് മാറും. ബംഗളൂരു നഗരത്തിലെ വർദ്ധിച്ചുവരുന്ന യാത്രാത്തിരക്ക് കുറയ്ക്കാൻ ഈ പുതിയ ടെർമിനൽ സഹായിക്കും.

Related Posts