കോഴിക്കോട്–ബെംഗളൂരു കേരള ആർ.ടി.സി ബസ് മറിഞ്ഞ് രണ്ട് മരണം; 20ഓളം പേർക്ക് പരിക്ക്
കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കേരള ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ ബസ് ഡ്രൈവറും കണ്ടക്ടറും മരിച്ചു. കണ്ടക്ടർ അരുൺ, ഡ്രൈവർ മിഥിലേഷ് എന്നിവരാണ് മരിച്ചത്. ഇരുപതോളം യാത്രക്കാർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. റോഡിനു നടുവിലെ സൈൻബോർഡിൽ ഇടിച്ച് ബസിന് നിയന്ത്രണം വിടുകയായിരുന്നു. ഇന്ന് രാവിലെ 6.45ഓടെ ബിഡദി എക്സ്പ്രസ് വേയിൽ, ബെംഗളൂരുവിന് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് റോഡിൽ മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന
തമിഴ്നാട്ടിലെ ജലസേചന ആവശ്യങ്ങൾക്കായി മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ ഇന്ന് തുറക്കും
തമിഴ്നാട്ടിലെ ജലസേചന ആവശ്യങ്ങൾക്കായി മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ ഇന്ന് തുറക്കും. തേനി ജില്ലയിലെ കമ്പം താഴ്‌വരയിലെ 14,707 ഏക്കർ സ്ഥലത്തെ ഒന്നാംഘട്ട നെൽകൃഷിക്കായാണ് അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിടുന്നത്. സെക്കൻഡിൽ 200 ഘനയടി (ക്യുസെക്‌സ്) വീതം 120 ദിവസത്തേക്കാണ് ജലം തുറന്നുവിടുക. ഇതിന് പുറമെ മധുര കോർപ്പറേഷൻ പ്രദേശത്തെ കുടിവെള്ള ആവശ്യത്തിനായി സെക്കൻഡിൽ 150 ഘനയടി വെള്ളം കൂടി തുറന്നുവിടാൻ തമിഴ്നാട് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.തേക്കടിയിൽ പ്രത്യേക പൂജകൾ നടത്തിയ ശേഷമായിരിക്കും
എൻ എസ് എസ് (കെ), യശ്വന്ത്പുര കരയോഗത്തിൻ്റെ നേതൃത്വത്തിൽ രാമായണ പാരായണം നാളെ
നായർ സേവാ സംഘ് കർണാടക, യശ്വന്ത്പുര കരയോഗത്തിൻ്റെ നേതൃത്വത്തിൽ യശ്വന്ത്പുര അയ്യപ്പ ക്ഷേത്രത്തിൽ രാമായണ പാരായണം സംഘടിപ്പിക്കുന്നു. നാളെ രാവിലെ 8.30 മുതൽ അയ്യപ്പ ക്ഷേത്രത്തിലാണ് പരിപാടി നടക്കുക. രാമായണ പാരായണവും അനുബന്ധ ആത്മീയ പരിപാടികളും ചടങ്ങിൻ്റെ ഭാഗമായി നടക്കും. ഭക്തജനങ്ങൾ ഉൾപ്പെടെ എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 99025 76565.
പരീക്ഷാ ചോദ്യക്കടലാസ് സുരക്ഷയ്ക്ക് എഐ ഉപയോഗിക്കണം: ഡി.കെ.ശിവകുമാർ
സർക്കാർ വകുപ്പുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന പരീക്ഷകളിലെ ചോദ്യക്കടലാസുകളുടെ സുരക്ഷയും രഹസ്യസ്വഭാവവും ഉറപ്പാക്കാൻ നിർമിതബുദ്ധി (എഐ) സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിർദേശിച്ചു. വിധാൻ സൗധയിൽ എഐ കമ്പനിയായ ആന്ത്രോപിക്കിൻ്റെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സംസ്ഥാനത്ത് എഐയുടെ സാധ്യതകൾ വിപുലമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് ചർച്ച നടന്നത്. സർക്കാർ സംവിധാനങ്ങളിലെ തട്ടിപ്പുകളും ക്രമക്കേടുകളും തടയുന്നതിനായി ആന്ത്രോപിക്കിൽനിന്ന് സാങ്കേതിക സഹായം തേടാനും യോഗത്തിൽ തീരുമാനമായി. ഭരണം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യ മേഖല,
പാലക്കാടൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ കർക്കിടക വാവ് ബലി ജൂലൈ 12-ന്
ബെംഗളൂരുവിലെ പാലക്കാടൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ കർക്കിടക വാവ് ബലി ചടങ്ങുകൾ ഓഗസ്റ്റ് 12ന് ഹൊറമാവു–അഗര തടാകക്കരയിൽ സംഘടിപ്പിക്കും. രാവിലെ 3.30 മുതൽ 11 മണി വരെയാണ് ചടങ്ങുകൾ നടക്കുക. കണ്ണൂർ സ്വദേശിയായ ബ്രഹ്മശ്രീ മങ്കുന്നം നരേന്ദ്രൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് വാവുബലി ചടങ്ങുകൾ നടത്തുന്നത്. ചടങ്ങിൽ പങ്കെടുക്കുന്നവർക്കായി പ്രഭാതഭക്ഷണവും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഔഷധസസ്യങ്ങളുടെ വിതരണം ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു. കർക്കിടക വാവ് ബലിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷനും
അണ്ടർ-20 ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മലയാളി മുഹമ്മദ് അഷ്‌ഫഖ് ഫൈനലിൽ
അണ്ടർ-20 ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഇനത്തിൽ ഫൈനലിലെത്തുന്ന ആദ്യ മലയാളി താരമായി 18കാരനായ മുഹമ്മദ് അഷ്‌ഫഖ് ചരിത്രനേട്ടം സ്വന്തമാക്കി. അമേരിക്കയിലെ ഒറിഗോണിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൻ്റെ ആദ്യ റൗണ്ടിൽ തന്നെ അഷ്ഫഖ് സ്വന്തം പേരിലുണ്ടായിരുന്ന ദേശീയ റെക്കോർഡ് തിരുത്തിയാണ് ശ്രദ്ധേയമായ പ്രകടനം നടത്തിയത്. ആദ്യ റൗണ്ടിലെ അഞ്ചാം ഹീറ്റ്സിൽ 45.81 സെക്കൻഡിൽ ഫിനിഷ് ചെയ്ത താരം നേരത്തെയുണ്ടായിരുന്ന 46.05 സെക്കൻഡിൻ്റെ ദേശീയ റെക്കോർഡ് മറികടന്നു. തുടർന്ന് സെമിഫൈനലിലും മികച്ച
കർണാടകയിലെ വോട്ടർപട്ടികയുടെ പുനഃപരിശോധന സമയപരിധി ഓഗസ്റ്റ് 17 വരെ നീട്ടി
കർണാടകയിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയായ SIR (Special Intensive Revision) നടപടികളുടെ സമയപരിധി വീണ്ടും നീട്ടി. നേരത്തെ ഓഗസ്റ്റ് 8ന് അവസാനിക്കാനിരുന്ന വീടുതോറുമുള്ള പരിശോധനയും എൻയുമറേഷൻ ഫോം സമർപ്പണത്തിനുള്ള സമയവും ഓഗസ്റ്റ് 17 വരെ നീട്ടി. ഇതോടെ ബെംഗളൂരുവിലടക്കം വോട്ടർമാർക്ക് വിവരങ്ങൾ പരിശോധിച്ച് തെറ്റുകൾ തിരുത്തുന്നതിനും കൂടുതൽ സമയം ലഭിക്കും. SIR പരിശോധനയിൽഹാജരില്ലാത്തവർ / കണ്ടെത്താനാകാത്തവർ, താമസം മാറിയവർ, മരണപ്പെട്ടവർ, ഇരട്ടപ്പേരായി രജിസ്റ്റർ ചെയ്തവർ, മറ്റ് വിഭാഗങ്ങൾ(ASDDO) എന്നിവയിൽ
കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് മലയാളം ക്ലാസിൻ്റെ പ്രവേശനോത്സവം നാളെ
കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിൻ്റെ നേതൃത്വത്തിൽ നടക്കുന്ന മലയാളം ക്ലാസിൻ്റെ ഈ വർഷത്തെ പ്രവേശനോത്സവം നാളെ നടക്കും. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12 വരെ സമാജം ഹാളിലാണ് പരിപാടി. പുതുതലമുറയ്ക്ക് മലയാള ഭാഷയും കേരളത്തിൻ്റെ സംസ്കാരവും പാരമ്പര്യവും പരിചയപ്പെടുത്തുകയും അവരിൽ ഭാഷയോടും സംസ്കാരത്തോടുമുള്ള താൽപര്യം വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. മലയാളം മിഷനും കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റും സംയുക്തമായി നടത്തുന്ന മലയാളം
നമ്മ മെട്രോ ഗ്രീൻ ലൈനിൽ പുതിയ ട്രെയിനുകൾ; സുരക്ഷാ പരിശോധന ആരംഭിച്ചു
നമ്മ മെട്രോയുടെ ഗ്രീൻ ലൈനിൽ സർവീസ് ആരംഭിക്കാനിരിക്കുന്ന പുതിയ ട്രെയിനുകളുടെ സുരക്ഷാ പരിശോധനയ്ക്ക് തുടക്കമായി. മാതവാര–യശ്വന്തപുര ഇടനാഴിയിലാണ് റെയിൽവേ സുരക്ഷാ കമ്മിഷണറുടെ നേതൃത്വത്തിൽ പരിശോധന നടക്കുന്നത്. കൊൽക്കത്തയിലെ ടിറ്റാഗഢ് റെയിൽ സിസ്റ്റംസ് നിർമിച്ച ആറ് കോച്ചുകൾ വീതമുള്ള 21 പുതിയ ട്രെയിനുകളാണ് മാതവാര–സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഗ്രീൻ ലൈനിൽ ഈ വർഷം സർവീസ് ആരംഭിക്കുക. ഇതിൽ മൂന്ന് ട്രെയിൻ സെറ്റുകൾ ഇതിനകം ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷന് (BMRCL) കൈമാറിയിട്ടുണ്ട്. നിലവിൽ
കനത്ത മഴ; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസർഗോഡ്, കോഴിക്കോട്, വയനാട്, കണ്ണൂർ, തൃശൂർ, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി അവധി പ്രഖ്യാപിച്ചത്. മഴ ശക്തമാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ജാഗ്രത ശക്തമാക്കാനും