നബിദിനം: യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകൾക്ക് തുടർച്ചയായ മൂന്നുദിവസം അവധി
പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ നബിദിനത്തോടനുബന്ധിച്ച് യുഎഇയിൽ ഓഗസ്റ്റ് 28ന് പൊതു അവധി പ്രഖ്യാപിച്ചു. രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയായിരിക്കും ലഭിക്കുക. ഓഗസ്റ്റ് 28 വെള്ളിയാഴ്ചയായതിനാൽ ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ അവധിയും ചേർന്ന് ജീവനക്കാർക്ക് മൂന്ന് ദിവസത്തെ തുടർച്ചയായ അവധി ലഭിക്കും. ഓഗസ്റ്റ് 31 തിങ്കളാഴ്ച മുതലാണ് സാധാരണ പ്രവൃത്തി ദിനം പുനരാരംഭിക്കുക. ഹിജ്റ കലണ്ടറിലെ റബി അൽ അവ്വൽ 12നാണ് പ്രവാചകൻ മുഹമ്മദ്
വടക്കൻ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; നാല് ജില്ലകളിൽ റെഡ് അലർട്ട്
കേരളത്തിലെ വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് നിലവിലുള്ളത്. റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. നാളെ സംസ്ഥാനത്തെ 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പശ്ചിമബംഗാളിനും ബംഗ്ലാദേശിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇത്
കെ.എൻ.എസ്.എസ് ജയമഹൽ കരയോഗം സംഘടിപ്പിക്കുന്ന ക്വിസ് മത്സരം ഓഗസ്റ്റ് 16ന്
കെ.എൻ.എസ്.എസ് ജയമഹൽ കരയോഗം യുവജന വിഭാഗമായ കിസോറയുടെ നേതൃത്വത്തിൽ ‘ബ്രെയിൻ ഓ മാനിയ’ എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. വിവിധ മേഖലകളിലെ അറിവും സമകാലിക വിഷയങ്ങളിലുള്ള പങ്കാളികളുടെ അവബോധവും പരിശോധിക്കുന്ന രീതിയിലായിരിക്കും മത്സരം. 2026 ഓഗസ്റ്റ് 16ന് രാവിലെ 10.30ന് ആർ.ടി.നഗറിലെ കരയോഗം ഓഫീസിൽവച്ച് (ഫ്ലോറെൻസ് സ്കൂളിന് സമീപം) ആണ് മത്സരം നടക്കുക. സിനിമ, ടെലിവിഷൻ, കായികം, കലാ-സാഹിത്യം, ചരിത്രം, ശാസ്ത്രം, പൊതുവിജ്ഞാനം, കറന്റ് അഫയേഴ്സ് തുടങ്ങിയ വിവിധ
കെ എൻ എസ് എസ് നെലമംഗല കരയോഗം ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു
കർണാടക നായർ സർവീസ് സൊസൈറ്റി നെലമംഗല കരയോഗം യുവജന വിഭാഗം യുവകേസരിയുടെ ആഭിമുഖ്യത്തിൽ 5 മുതൽ 15 വയസ്സുവരെയുള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് “ദേശീയ ഉത്സവങ്ങൾ” എന്ന പേരിൽ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 16 ആം തീയതി ഞായറാഴ്ച വൈകിട്ട് 3 മണിക്കാണ് മത്സരം ആരംഭിക്കുക. മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ആഗസ്റ്റ് 13 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് മുൻപ് പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് യുവജന വിഭാഗം പ്രസിഡണ്ട് വൈശാഖ്.ആർ,
ചെസ് ബോർഡിൽ വീണ്ടും ഇന്ത്യയുടെ സുവർണ്ണ നേട്ടം; പ്രഗ്നാനന്ദയ്ക്ക് സെന്റ് ലൂയിസ് കിരീടം
അന്താരാഷ്ട്ര ചെസ് വേദിയിൽ ഇന്ത്യയ്ക്ക് വീണ്ടും അഭിമാനനേട്ടം. ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദ ഗ്രാൻഡ് ചെസ് ടൂറിലെ സെന്റ് ലൂയിസ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് കിരീടം സ്വന്തമാക്കി. സെന്റ് ലൂയിസിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ചവെച്ച പ്രഗ്നാനന്ദ ഒരു റൗണ്ട് ബാക്കിനിൽക്കെയാണ് കിരീടം ഉറപ്പിച്ചത്. റാപ്പിഡ് വിഭാഗത്തിൽ മുന്നിലെത്തിയ താരം ബ്ലിറ്റ്സ് മത്സരങ്ങളിലും സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്താണ് കിരീടത്തിലേക്ക് കുതിച്ചത്. ടൂർണമെന്റിൽ 23.5 പോയിന്റോടെയാണ് പ്രഗ്നാനന്ദ
ഓണക്കാലത്ത് പാചകവാതക ക്ഷാമത്തിന് സാധ്യത; ബുക്കിംഗ് റദ്ദാക്കൽ ആശങ്ക ഉയർത്തുന്നു
ഓണക്കാലത്ത് പാചകവാതക സിലിണ്ടർ ലഭ്യതയിൽ പ്രതിസന്ധിയുണ്ടാകുമെന്ന ആശങ്ക ശക്തമാകുന്നു. ബുക്ക് ചെയ്ത സിലിണ്ടർ രണ്ട് ദിവസത്തിനകം വിതരണം ചെയ്യാൻ കഴിയാത്ത പക്ഷം ബുക്കിംഗ് റദ്ദാക്കുന്ന രീതി എണ്ണക്കമ്പനികൾ നടപ്പാക്കുന്നതായുള്ള റിപ്പോർട്ടുകളാണ് ആശങ്കയ്ക്ക് കാരണം. വിതരണത്തിലെ കാലതാമസം ഉപഭോക്താവിൻ്റെ ഭാഗത്തുനിന്നുള്ള വീഴ്ചയല്ലെങ്കിലും ബുക്കിംഗ് റദ്ദാക്കപ്പെടുന്നതായാണ് പരാതി. ചില മേഖലകളിൽ പ്രതിദിനം ഏകദേശം 3,000 ബുക്കിംഗുകൾ വരെ റദ്ദാക്കപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്. ബുക്കിംഗ് റദ്ദാക്കിയ വിവരം അറിയാതെ ഉപഭോക്താക്കളും വിതരണ ഏജൻസികളും തമ്മിൽ തർക്കങ്ങളും
യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ്; നമ്മ മെട്രോയിൽ ഓഗസ്റ്റ് 6-ന് യാത്ര ചെയ്‌തത് 8.26 ലക്ഷം യാത്രക്കാർ
ബെംഗളൂരുവിലെ നമ്മ മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ്. ഓഗസ്റ്റ് 6-ന് ആകെ 8,26,883 യാത്രക്കാരാണ് മെട്രോ സർവീസ് ഉപയോഗിച്ചത്. 2022 ഓഗസ്റ്റ് 15-ന് രേഖപ്പെടുത്തിയ 8.25 ലക്ഷം യാത്രക്കാരുടെ റെക്കോർഡാണ് ഇതോടെ മറികടന്നത്. നഗരത്തിലെ റോഡുകളിൽ ഗതാഗതക്കുരുക്കും മഴയെത്തുടർന്നുള്ള യാത്രാ ബുദ്ധിമുട്ടുകളും വർധിച്ചതോടെ കൂടുതൽ പേർ മെട്രോയെ ആശ്രയിച്ചതാണ് യാത്രക്കാരുടെ എണ്ണത്തിലെ കുതിപ്പിന് പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജൂൺ മാസത്തിലും നമ്മ മെട്രോ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരുന്നു. ആ
ഓണത്തിന് 112 സ്പെഷ്യൽ ട്രെയിനുകൾ; കേരളത്തിലേക്കുള്ള സർവീസുകൾ പ്രഖ്യാപിച്ചു
ഓണക്കാലത്തെ യാത്രാത്തിരക്ക് കുറയ്ക്കുന്നതിനായി ദക്ഷിണ റെയിൽവേയും മറ്റ് റെയിൽവേ സോണുകളും ചേർന്ന് 112 സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 6 വരെ വിവിധ റൂട്ടുകളിലായാണ് അധിക സർവീസുകൾ നടത്തുക. മറുനാടൻ മലയാളികൾക്കും വിദ്യാർഥികൾക്കും വിനോദസഞ്ചാരികൾക്കും ഓണക്കാലത്ത് നാട്ടിലെത്തുന്നതിനുള്ള യാത്രാസൗകര്യം വർധിപ്പിക്കുകയാണ് ലക്ഷ്യം. ദക്ഷിണ റെയിൽവേയ്ക്കൊപ്പം സൗത്ത് വെസ്റ്റേൺ, സൗത്ത് സെൻട്രൽ, സൗത്ത് ഈസ്റ്റേൺ റെയിൽവേ സോണുകളും അധിക സർവീസുകളിൽ പങ്കാളികളാകും. ബെംഗളൂരു–കേരള റൂട്ടിൽ കൂടുതൽ
മേക്കേദാട്ട് അണക്കെട്ട്: തമിഴ്നാട് നിയമസഭയിൽ ചൂടേറിയ വാക്പോര്; സർക്കാരിനെതിരെ ഉദയനിധി
കർണാടകയുടെ നിർദിഷ്ട മേക്കേദാട്ട് അണക്കെട്ട് പദ്ധതിയെച്ചൊല്ലി തമിഴ്നാട് നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ വാഗ്വാദം. കാവേരി ജലതർക്കത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടിനെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ചോദ്യം ചെയ്തതോടെയാണ് സഭയിൽ തർക്കം ശക്തമായത്. മേക്കേദാട്ട് പദ്ധതിയുമായി ബന്ധപ്പെട്ട് കർണാടക സർക്കാർ മുന്നോട്ടുപോകുമ്പോഴും അതിനെതിരെ തമിഴ്നാട് സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നായിരുന്നു ഉദയനിധിയുടെ ആരോപണം. പദ്ധതിക്കെതിരെ തമിഴ്നാട് ഒറ്റക്കെട്ടായി നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മേക്കേദാട്ട് അണക്കെട്ട് നിർമ്മിക്കാനുള്ള
കുട്ടികളുടെ സുരക്ഷാ വീഴ്ച; മെറ്റയ്ക്ക് വീണ്ടും കനത്ത പിഴ
കുട്ടികളുടെയും പ്രായപൂർത്തിയാകാത്തവരുടെയും ഓൺലൈൻ സുരക്ഷയിൽ വീഴ്ച വരുത്തിയെന്ന കേസിൽ മെറ്റയ്ക്ക് അമേരിക്കൻ കോടതിയുടെ വീണ്ടും പിഴ. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയുടെ മാതൃ കമ്പനിയായ മെറ്റയ്ക്ക് 567 മില്യൺ ഡോളർ പിഴയാണ് ന്യൂ മെക്സിക്കോ കോടതി ചുമത്തിയത്. കുട്ടികൾക്കും കൗമാരക്കാർക്കും നേരിടേണ്ടിവരുന്ന സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് കമ്പനിക്ക് അറിവുണ്ടായിരുന്നിട്ടും ആവശ്യമായ മുന്നറിയിപ്പുകളും സുരക്ഷാ നടപടികളും സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഇതേ കേസിൽ നേരത്തെ 375 മില്യൺ ഡോളർ പിഴയും മെറ്റയ്ക്ക്