നിയന്ത്രണംവിട്ട ബൈക്ക് ബസിനടിയിലേക്ക് തെന്നിവീണു; യുവതിക്ക് ദാരുണാന്ത്യം
കോട്ടയം മണർകാട്ടുണ്ടായ വാഹനാപകടത്തിൽ 23കാരിയായ യുവതി മരിച്ചു. അയർക്കുന്നം കൊങ്ങാണ്ടൂർ വാലുമ്മേൽക്കുന്നേൽ വീട്ടിൽ ശ്രീദേവി മനോജ് ആണ് മരിച്ചത്. സഹോദരനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. ഇന്ന് രാവിലെ ഏഴ് മണിയോടെ മണർകാട് പള്ളിക്ക് സമീപം സെന്റ് മേരീസ് ആശുപത്രിക്ക് മുന്നിലെ വളവിലായിരുന്നു അപകടം. അയർക്കുന്നത്ത് നിന്ന് മണർകാട് കവലയിലേക്ക് വരികയായിരുന്ന ബൈക്ക് വളവിൽവച്ച് റോഡിൽ തെന്നി നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. അപകടത്തിൽ കോട്ടയത്ത് നിന്ന് പാലായിലേക്ക് പോകുകയായിരുന്ന സ്വകാര്യ
ഗ്രീൻ ലൈനിൽ മെട്രോ സർവീസിന് ഇന്ന് രാത്രി താത്കാലിക നിയന്ത്രണം
ബെംഗളൂരുവിലെ നമ്മ മെട്രോ ഗ്രീൻ ലൈനിൽ ഇന്ന് രാത്രി ട്രെയിൻ സർവീസുകളിൽ താൽക്കാലിക മാറ്റം ഏർപ്പെടുത്തും. പുതിയ ട്രെയിൻ സെറ്റുകൾ സർവീസിൽ ഉൾപ്പെടുത്തുന്നതിന് മുന്നോടിയായി മെട്രോ റെയിൽ സുരക്ഷാ കമ്മീഷണർ (CMRS) നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് ക്രമീകരണം. യശ്വന്ത്പൂർ–മാധവര (മഡവര) ഭാഗത്തെ അപ് ലൈനിലാണ് പ്രധാനമായും മാറ്റം ബാധിക്കുക. രാത്രി 10.30 മുതൽ ദിവസത്തെ സർവീസ് അവസാനിക്കുന്നതുവരെ, ഈ ഭാഗത്ത് ട്രെയിനുകൾ സാധാരണ 10 മിനിറ്റ് ഇടവേളയ്ക്ക് പകരം 20
ബെംഗളൂരു വാര്യർ സമാജം ‘വർണ്ണം 2026’ സെപ്റ്റംബർ 20-ന്
ബെംഗളൂരു വാര്യർ സമാജം (BWS) സംഘടിപ്പിക്കുന്ന വാർഷിക സാംസ്കാരിക മഹോത്സവമായ ‘വർണ്ണം 2026’ സെപ്റ്റംബർ 20-ന് ബെംഗളൂരുവിലുള്ള കഗ്ഗദാസപുരയിലെ വി.കെ.സ്പോർട്സ് ഹാളിൽവച്ച് നടക്കും. ‘ഹരിത ധ്വനി’ എന്ന പ്രമേയത്തെ ആസ്പദമാക്കി നടക്കുന്ന ഇത്തവണത്തെ ആഘോഷം പരിസ്ഥിതി സംരക്ഷണത്തിൻ്റെയും പൈതൃക സംരക്ഷണത്തിൻ്റെയും സന്ദേശം ഉയർത്തിപ്പിടിക്കുമെന്ന് സംഘാടകർ അറിയിച്ചു. രാവിലെ 9.30 നു തിരശ്ശീല ഉയരുന്ന ഈ മാമാങ്കത്തിൽ സമാജത്തിലെ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ ആഘോഷത്തിൻ്റെ മാറ്റുകൂട്ടും. ഇതിനോടനുബന്ധിച്ചു പല മത്സരങ്ങളും അന്നേ
പോലീസിനും ആഭ്യന്തര മന്ത്രിക്കുമെതിരെ വീണ്ടും വെല്ലുവിളിയുമായി അർജുൻ ആയങ്കി
കോതമംഗലം എസ്.എച്ച്.ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഗുണ്ടാ നേതാവ് അർജുൻ ആയങ്കി വീണ്ടും സമൂഹമാധ്യമത്തിലൂടെ പോലീസിനെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും വെല്ലുവിളിച്ച് രംഗത്തെത്തി. “വിരട്ടരുത്… വളർന്ന പാർട്ടി വേറെയാണ്” എന്ന വാചകത്തോടെയാണ് അർജുൻ ഫേസ്ബുക്കിൽ പുതിയ പോസ്റ്റ് പങ്കുവെച്ചത്. തന്നെതിരായ കേസ് പുനരന്വേഷിക്കാൻ ഉത്തരവിടാനും, നിരപരാധിയാണെന്ന് തെളിഞ്ഞാൽ കള്ളക്കേസ് ചുമത്തിയെന്ന് ആരോപിക്കുന്ന കോതമംഗലം സി.ഐക്കെതിരെ നടപടിയെടുക്കാനും ആഭ്യന്തര മന്ത്രിയെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ്
എം.ഐ.ബി ഓണാഘോഷം നാളെ ഇ സി എയിൽ ആഘോഷിക്കും
കോതമംഗലം എം.എ. കോളേജ് ഓഫ് എഞ്ചിനീയറിംഗ് ബാംഗ്ലൂർ അലുമ്നൈ കൂട്ടായ്മയായ ‘എം.ഐ.ബി’യുടെ (MIB) ഓണാഘോഷം 2026 ഓഗസ്റ്റ് 8-ന് ഇന്ദിരാനഗറിലെ ഈസ്റ്റ് കൾച്ചറൽ അസോസിയേഷനിൽ വെച്ച് രാവിലെ 10 മണി മുതൽ നടക്കും. എം.എ. കോളേജ് ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പൽ ബോസ് മാത്യു ചടങ്ങ് ഉദ്ഘാടനം ചെയ്യും. എം.ഐ.ബി കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവ ഉണ്ടായിരിക്കുമെന്ന് ബാംഗ്ലൂർ ചാപ്റ്റർ പ്രസിഡണ്ട് ജയരാജ് മേനോൻ അറിയിച്ചു.
വിസ്മയ മോഹൻലാലിൻ്റെ ‘തുടക്കം’ റിലീസ് ഇന്ന്; ആശംസകളുമായി മമ്മൂട്ടിയും ദുൽഖർ സൽമാനും
മലയാളത്തിൻ്റെ സൂപ്പർതാരം മോഹൻലാലിൻ്റെ മകൾ വിസ്മയ മോഹൻലാൽ ആദ്യമായി നായികയായി എത്തുന്ന ‘തുടക്കം’ സിനിമയുടെ റിലീസിന് മുന്നോടിയായി മമ്മൂട്ടിയും ദുൽഖർ സൽമാനും ആശംസകളുമായി രംഗത്തെത്തി. ചിത്രം ഇന്ന് തിയേറ്ററുകളിലെത്താനിരിക്കെയാണ് ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ ആശംസകൾ അറിയിച്ചത്. “തുടക്കം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിക്കുന്ന പ്രിയപ്പെട്ട വിസ്മയ മോഹൻലാലിന് ഹൃദയം നിറഞ്ഞ ആശംസകളും അനുഗ്രഹങ്ങളും” എന്നായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്. മമ്മൂട്ടിയുടെ ആശംസ പങ്കുവെച്ച് വിസ്മയ നന്ദി അറിയിക്കുകയും ചെയ്തു. ദുൽഖർ സൽമാനും “വിസ്മയ
‘കന്നഡ കലിയോണ’യ്ക്ക് ഇന്ന് തുടക്കം; കന്നഡ പഠന പദ്ധതിയുമായി കേരള സമാജം ബംഗളൂരു
കന്നഡ ഭാഷ അഭ്യസിക്കാൻ ആഗ്രഹിക്കുന്ന കന്നഡ ഇതര ഭാഷാ സമൂഹങ്ങൾക്കായി ബംഗളൂരു കേരള സമാജം, കർണാടക കന്നഡ വികസന അതോറിറ്റിയുടെ സഹകരണത്തോടെ ‘കന്നഡ കലിയോണ’ എന്ന ഭാഷാപഠന പദ്ധതിക്ക് ഇന്ന് തുടക്കമാകുന്നു. ഇന്ന് വൈകിട്ട് 5 മണിക്ക് ഇന്ദിരാനഗർ കെ.എൻ.ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കർണാടക കന്നഡ വികസന അതോറിറ്റി ചെയർമാൻ ഡോ. പുരുഷോത്തമ ബിളിമലെ പദ്ധതി ഉദ്ഘാടനം ചെയ്യും. കന്നഡ വികസന അതോറിറ്റി സെക്രട്ടറി ഡോ.സന്തോഷ് ഹനഗൽ
ബെംഗളൂരുവിൽ അഞ്ച് ദിവസത്തിനിടെ 4,000 ടൺ നിർമാണ മാലിന്യം നീക്കം ചെയ്തു
നഗരത്തിലെ അനധികൃതമായി തള്ളിയ നിർമാണ-പൊളിക്കൽ (Construction & Demolition) മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി ബൃഹത് ബെംഗളൂരു മഹാനഗര പാലികയും ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയും ചേർന്ന് നടത്തിയ പ്രത്യേക ശുചീകരണ യജ്ഞത്തിൽ അഞ്ച് ദിവസത്തിനിടെ 4,000 ടൺ മാലിന്യം നീക്കം ചെയ്തു. നഗരത്തിലെ പ്രധാന റോഡുകൾ, ഒഴിഞ്ഞ സ്ഥലങ്ങൾ, തടാക പരിസരങ്ങൾ, പാലങ്ങൾക്ക് താഴെയുള്ള ഭാഗങ്ങൾ എന്നിവിടങ്ങളിൽ കൂമ്പാരമായി കിടന്നിരുന്ന നിർമാണ അവശിഷ്ടങ്ങളാണ് ശുചീകരിച്ചത്. അനധികൃതമായി മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി
മുഖ്യമന്ത്രിക്കെതിരായ ഫേസ്ബുക്ക് കമന്റ്; യുവാവ് സൈബർ പൊലീസിൻ്റെ പിടിയിൽ
മുഖ്യമന്ത്രി വി.ഡി.സതീശനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ കമന്റ് പോസ്റ്റ് ചെയ്തെന്ന പരാതിയിൽ കോഴിക്കോട് ബേപ്പൂർ സ്വദേശിയായ നിതിൻ കക്കേടം സൈബർ പൊലീസിൻ്റെ പിടിയിലായി. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ നടത്തിയ പരാമർശമാണ് കേസിന് ആധാരമായത്. ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പൊതു സമൂഹത്തിൽ പ്രകോപനവും ലഹളയും സൃഷ്ടിക്കാനുള്ള ഉദ്ദേശത്തോടെയാണ് കമന്റ് പോസ്റ്റ് ചെയ്തതെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.
വിജയനഗർ മേരി മാതാ ദേവാലയത്തിൽ തിരുനാൾ ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം
വിജയനഗർ മേരി മാതാ ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെയും വിശുദ്ധ ഗീവർഗീസിൻ്റെയും സംയുക്ത തിരുനാൾ ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. ഭക്തിനിർഭരമായ വിവിധ ആത്മീയ ചടങ്ങുകളോടെയാണ് പത്തുദിവസം നീളുന്ന തിരുനാൾ ആഘോഷങ്ങൾ നടക്കുക. ഇന്ന് വൈകിട്ട് 6 മണിക്ക് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. സെബാസ്റ്റ്യൻ ചെറുശേരിൽ മുഖ്യകാർമികത്വം വഹിക്കും. ഓഗസ്റ്റ് 7 മുതൽ 13 വരെ എല്ലാ ദിവസവും വൈകിട്ട് 5.30 മുതൽ ജപമാല, നൊവേന, വിശുദ്ധ കുർബാന എന്നിവ ഉണ്ടായിരിക്കും.