സീനിയർ വിദ്യാർത്ഥികളുടെ ആക്രമണം; അഞ്ച് മലയാളി വിദ്യാർഥികൾ അറസ്റ്റിൽ
മംഗളൂരുവിൽ ജൂനിയർ വിദ്യാർഥികളെ സംഘംചേർന്ന് മർദിച്ച കേസിൽ അഞ്ച് മലയാളി കോളജ് വിദ്യാർഥികളെ പാണ്ഡേശ്വർ പൊലീസ് അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിൽ വിട്ടു. പാണ്ഡേശ്വർ ശ്രീനിവാസ് കോളജിലെ രണ്ടാം വർഷ ലോജിസ്റ്റിക്സ് ഡിപ്ലോമ വിദ്യാർഥികളായ രോഹൻ രമേഷ് (19), കെ. വേദാന്ത് സുഹാസ് (19), എം.പി. റഹാൻ (19), പി. മുഹമ്മദ് ഹർബാൻ (19), പി.കെ. റെജിൻ (19) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ഉൾപ്പെട്ട മറ്റൊരു പ്രതിക്കായി പൊലീസ് അന്വേഷണം
ആലപ്പുഴ–ബെംഗളൂരു റൂട്ടിൽ കെഎസ്ആർടിസി എക്സിക്യൂട്ടീവ് എസി സർവീസ് ഓഗസ്റ്റ് 16 മുതൽ
കേരള-കർണാടക യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കി കെഎസ്ആർടിസി എക്സിക്യൂട്ടീവ് ക്ലാസ് എസി ബസ് സർവീസ് ആലപ്പുഴ–ബെംഗളൂരു റൂട്ടിൽ ഓഗസ്റ്റ് 16 മുതൽ ആരംഭിക്കും. ആലപ്പുഴയിൽ നിന്ന് വൈകിട്ട് 6 മണിക്ക് പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ 6.30-ന് ബെംഗളൂരുവിലെത്തും. മടക്കയാത്രയിൽ ബെംഗളൂരുവിൽ നിന്ന് രാത്രി 8 മണിക്ക് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8 മണിക്ക് ആലപ്പുഴയിലെത്തും. ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും സർവീസ് നടത്തുക. ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ സുഖകരവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുകയാണ്
ഓണാനുകൂല്യങ്ങൾ സമയത്ത് തന്നെ; ഉത്സവബത്ത വിതരണത്തിൽ മാറ്റമില്ലെന്ന് മന്ത്രി
ഓണം ഉത്സവബത്തയും മറ്റ് ഓണാനുകൂല്യങ്ങളും മുൻവർഷങ്ങളിലേതുപോലെ ഇത്തവണയും സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കുള്ള ഉത്സവബത്ത സംബന്ധിച്ച സർക്കാർ മാർഗനിർദേശങ്ങൾ അടുത്ത മന്ത്രിസഭാ യോഗത്തിൽ പരിഗണിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. മൂന്നു വർഷത്തിലേറെയായി പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ 2,087 തൊഴിലാളികൾക്ക് ഓണത്തോടനുബന്ധിച്ച് 1,000
കനത്ത മഴ മുന്നറിയിപ്പ്; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പിനെ തുടർന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട്, കണ്ണൂർ, കാസർഗോഡ്, എറണാകുളം, തൃശൂർ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിംഗ് സെന്ററുകൾ എന്നിവയും അവധിയുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ലെന്ന് അധികൃതർ അറിയിച്ചു. വിദ്യാർത്ഥികളുടെയും
എസ്.എൻ.ഡി.പി മാഗഡി റോഡ് ശാഖയുടെ കുടുംബസംഗമവും ഓണാഘോഷവും സെപ്റ്റംബർ 6-ന്
എസ്.എൻ.ഡി.പി യോഗം മാഗഡി റോഡ് ശാഖയുടെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും ഓണാഘോഷവും സെപ്റ്റംബർ 6 ഞായറാഴ്ച മാഗഡി റോഡ് ശാഖാ ഓഫീസ് പരിസരത്ത് നടക്കും. രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന ആഘോഷത്തിൽ ശാഖയിലെ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുക്കും. ഓണാഘോഷത്തിൻ്റെ ഭാഗമായി ഗുരുപൂജ, കുടുംബസംഗമം, വിഭവസമൃദ്ധമായ ഓണസദ്യ, ശാഖാ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. അംഗങ്ങൾ തമ്മിലുള്ള സൗഹൃദവും ഐക്യവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം ഓണത്തിൻ്റെ പാരമ്പര്യവും ആഘോഷമാക്കുക എന്നതാണ് പരിപാടിയുടെ
സാമൂഹ്യക്ഷേമ പെൻഷൻ വിതരണം ആധാർ ലിങ്ക് ചെയ്ത അക്കൗണ്ട് വഴി മാത്രം; സഹകരണ ബാങ്കുകളെ ഒഴിവാക്കും
കേരളത്തിലെ ക്ഷേമ പെൻഷൻ വിതരണരീതിയിൽ സമൂലമായ മാറ്റം കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നു. നിലവിൽ സഹകരണ ബാങ്കുകൾ മുഖേന വീട്ടിലെത്തിച്ച് നൽകുന്ന പെൻഷൻ സംവിധാനം അവസാനിപ്പിച്ച്, ആധാർ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലൂടെ നേരിട്ട് തുക കൈമാറുന്ന രീതിയിലേക്ക് മാറാനാണ് തീരുമാനം. കിടപ്പുരോഗികളും ശാരീരിക അവശത മൂലം ബാങ്കിലെത്താൻ കഴിയാത്തവരും ഉൾപ്പെടെയുള്ള ഒഴിവാക്കാനാകാത്ത പ്രത്യേക വിഭാഗങ്ങൾക്ക് മാത്രമായിരിക്കും ഇനി വീട്ടിലെത്തിച്ച് പെൻഷൻ വിതരണം. ഇതുസംബന്ധിച്ച നിർദേശം ധനവകുപ്പ് തത്വത്തിൽ അംഗീകരിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. എന്നാൽ
ലാൽബാഗ് കർണാടകത്തിൻ്റെ ചരിത്രത്തിൻ്റെയും സാംസ്കാരിക പൈതൃകത്തിൻ്റെയും പ്രതീകം: മുഖ്യമന്ത്രി
ലാൽബാഗ് ഒരു ബൊട്ടാണിക്കൽ ഗാർഡൻ മാത്രമല്ല, കർണാടകത്തിൻ്റെ ചരിത്രത്തിൻ്റെയും സാംസ്കാരിക പൈതൃകത്തിൻ്റെയും പ്രതീകമാണെന്നും മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പറഞ്ഞു. പുഷ്പമേള ഉദ്‌ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. യുവാക്കളും കുടുംബങ്ങളും മുതിർന്ന പൗരന്മാരും പുഷ്പമേള സന്ദർശിക്കണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. ഹൈദർ അലി സ്ഥാപിക്കുകയും ബ്രിട്ടീഷ് ഭരണകാലത്ത് വികസിപ്പിക്കുകയും ചെയ്ത ലാൽബാഗിനെ ഇപ്പോൾ കർണാടക സർക്കാർ കൂടുതൽ സംരക്ഷിച്ച് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഓഗസ്റ്റ് 15-ന് കർഷകരും സർക്കാരും ചേർന്നുള്ള പുതിയ
ബെംഗളൂരുവിൽ പച്ചപ്പ് വർധിപ്പിക്കാൻ വൻ പദ്ധതി; ലാൽബാഗ് മാതൃകയിൽ മൂന്ന് പുതിയ ബൊട്ടാണിക്കൽ പാർക്കുകൾ വരുന്നു
ബെംഗളൂരു നഗരത്തിലെ ഹരിതമേഖല വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ്റെ മാതൃകയിൽ മൂന്ന് പുതിയ ബൊട്ടാണിക്കൽ പാർക്കുകൾ വികസിപ്പിക്കാൻ കർണാടക സർക്കാർ പദ്ധതിയൊരുക്കുന്നു. നഗരത്തിലെ പച്ചപ്പ് വർധിപ്പിക്കാനും ജനങ്ങൾക്ക് കൂടുതൽ വിനോദ-വിശ്രമ കേന്ദ്രങ്ങൾ ഒരുക്കാനുമാണ് പദ്ധതിയുടെ ലക്ഷ്യം. മൂന്ന് പാർക്കുകളിൽ ഒന്ന് പ്രതിരോധ വകുപ്പിൻ്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് സ്ഥാപിക്കാൻ സർക്കാർ ആലോചിക്കുന്നത്. ഇതിനായി കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൻ്റെ അനുമതി തേടിയിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അനുമതി ലഭിക്കുന്നതോടെ പദ്ധതി നടപ്പാക്കുന്നതിനുള്ള
കനത്ത മഴ: പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
മഴയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. ജില്ലയിൽ ഇന്ന് റെഡ് അലർട്ടും വെള്ളിയാഴ്ച ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. അങ്കണവാടി മുതൽ പ്രഫഷണൽ കോളജുകൾക്കു വരെ അവധി ബാധകമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇന്ന് ജില്ലയിൽ റെഡ് അലർട്ടാണ് നൽകിയിരിക്കുന്നത്. ജില്ലയിൽ നാളെയും അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.
ബാംഗ്ളൂരിൽ നിര്യാതനായി
യുവ ഡോക്ടറായ പ്രജ്വൽ ചാൾസ് (27) ബാംഗ്ളൂരിൽ നിര്യാതനായി. ബെംഗളൂരു കെ ആർ പുരത്തായിരുന്നു താമസം. തൃശൂർ ജില്ലയിലെ വെങ്കിടങ്ങ് സ്വദേശിയാണ്. പിതാവ് : ചാൾസ് ഡാർവിൻമാതാവ് : സുബി ചാൾസ്സഹോദരി : ജ്വാലിക മരിയ നാളെ രാവിലെ 11.00 മുതൽ ഉച്ചയ്ക്ക് 2.30 വരെ വസതിയിൽ പൊതുദർശനവും ശുശ്രൂഷകളും നടക്കും. തുടർന്ന് ഉച്ചയ്ക്ക് 2.30-ന് ബെംഗളൂരു രാമമൂർത്തിനഗറിലെ സെന്റ് മേരീസ് ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് സെന്റ്