കുന്നംകുളം ദുരന്തം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു, മരണം രണ്ടായി
Kerala
0 min read
3.4k

കുന്നംകുളം ദുരന്തം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു, മരണം രണ്ടായി

ഓഗസ്റ്റ്‌ 6, 2026
0

തൃശൂർ കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണം വിട്ട സ്വകാര്യബസ് നാല് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. നേരത്തെ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങിയതോടെയാണ് മരണസംഖ്യ ഉയർന്നത്. കോഴിക്കോട് നിന്ന് കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യബസ് ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ അമിതവേഗത്തിൽ നിയന്ത്രണം വിട്ട് കാർ, ബൈക്ക് ഉൾപ്പെടെ നാല് വാഹനങ്ങളിൽ ഇടിച്ചുകയറുകയായിരുന്നു. തുടർന്ന് റോഡരികിലെ വീടിൻ്റെ മതിൽ തകർത്ത് ബസ് നിന്നു. അപകടത്തിൽ ബസിൻ്റെ മുൻഭാഗം പൂർണമായും

Continue Reading
ബെംഗളൂരു–മംഗളൂരു വന്ദേഭാരത് യാഥാർഥ്യത്തിലേക്ക്; ഓഗസ്റ്റ് 11 മുതൽ പശ്ചിമഘട്ടത്തിൽ പരീക്ഷണ ഓട്ടം
Karnataka
1 min read
4.5k

ബെംഗളൂരു–മംഗളൂരു വന്ദേഭാരത് യാഥാർഥ്യത്തിലേക്ക്; ഓഗസ്റ്റ് 11 മുതൽ പശ്ചിമഘട്ടത്തിൽ പരീക്ഷണ ഓട്ടം

ഓഗസ്റ്റ്‌ 6, 2026
0

കർണാടകയിലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന റെയിൽ സർവീസുകളിലൊന്നായ ബെംഗളൂരു–മംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ നിർണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11 മുതൽ ആരംഭിക്കും. പശ്ചിമഘട്ടത്തിലെ സക്ലേശ് പുർ –സുബ്രഹ്മണ്യ റോഡ് ഘട്ട് സെക്ഷനിലൂടെയാണ് ട്രയൽ റൺ നടത്തുക. സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ നേതൃത്വത്തിൽ നടക്കുന്ന പരീക്ഷണത്തിൽ, ഏറ്റവും ദുഷ്‌കരമായ ഘട്ട് പാതയിൽ ട്രെയിനിൻ്റെ സുരക്ഷയും പ്രവർത്തനക്ഷമതയും വിശദമായി വിലയിരുത്തും. വളവുകൾ കൂടുതലും കുത്തനെയുള്ള ഇറക്കങ്ങളും കയറ്റങ്ങളും ഉള്ള ഈ പാത വന്ദേഭാരത്

Continue Reading
കുന്നംകുളത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് അഞ്ച് വാഹനങ്ങളിൽ ഇടിച്ചു; യുവതിക്ക് ദാരുണാന്ത്യം
Kerala
0 min read
3.9k

കുന്നംകുളത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് അഞ്ച് വാഹനങ്ങളിൽ ഇടിച്ചു; യുവതിക്ക് ദാരുണാന്ത്യം

ഓഗസ്റ്റ്‌ 6, 2026
0

തൃശൂർ കുന്നംകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യബസ് കാറും ഓട്ടോറിക്ഷയും ബൈക്കുകളും ഉൾപ്പെടെ അഞ്ച് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. റിയ ഫാത്തിമ (18) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ കുന്നംകുളം പാറേമ്പാടത്താണ് അപകടമുണ്ടായത്. അമിതവേഗത്തിൽ എത്തിയ സ്വകാര്യബസ് ആദ്യം കാറിലും ഓട്ടോറിക്ഷയിലും തുടർന്ന് ബൈക്കുകളിലും ഇടിച്ചുകയറുകയായിരുന്നു. വാഹനങ്ങളിൽ ഇടിച്ചശേഷം റോഡരികിലെ മതിൽ തകർത്താണ് ബസ് നിന്നത്.

Continue Reading
അവയവദാനത്തിന് കർശന മാനദണ്ഡങ്ങൾ; അവയവക്കച്ചവടം തടയാൻ പുതിയ മാർഗനിർദേശവുമായി സർക്കാർ
Kerala
1 min read
3.9k

അവയവദാനത്തിന് കർശന മാനദണ്ഡങ്ങൾ; അവയവക്കച്ചവടം തടയാൻ പുതിയ മാർഗനിർദേശവുമായി സർക്കാർ

ഓഗസ്റ്റ്‌ 6, 2026
0

സംസ്ഥാനത്ത് അവയവദാനവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കാൻ സർക്കാർ ഒരുങ്ങുന്നു. അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ നിർണായക കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലാണ് പുതിയ മാർഗനിർദേശങ്ങൾ തയ്യാറാക്കുന്നത്. അവയവദാന നോഡൽ ഏജൻസിയായ കെ-സോട്ടോ (K-SOTTO) ഇതിനായുള്ള കരട് മാർഗനിർദേശങ്ങൾ വിവിധ ആശുപത്രികൾക്ക് കൈമാറിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ച് വ്യാപകമായി അവയവക്കച്ചവടം നടക്കുന്നതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 2010-ലെ നിലവിലെ വ്യവസ്ഥകൾ പരിഷ്‌കരിക്കാൻ തീരുമാനിച്ചത്. പുതിയ കരട് പ്രകാരം, ബന്ധുക്കളല്ലാത്തവർക്കിടയിലെ അവയവദാനത്തിന് ഇനി

Continue Reading
ബാംഗ്ലൂർ കേരള സമാജം ഈസ്റ്റ് സോൺ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Association News
0 min read
4.0k

ബാംഗ്ലൂർ കേരള സമാജം ഈസ്റ്റ് സോൺ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഓഗസ്റ്റ്‌ 6, 2026
0

കേരള സമാജം ഈസ്റ്റ് സോണിൻ്റെ നേതൃത്വത്തിൽ സ്പർശ് ഹോസ്പിറ്റൽ ഹെന്നൂരിൻ്റെ സഹകരണത്തോടെ സ്‌പൈൻ ചെക്കപ്പ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഈസ്റ്റ് സോങ് ചെയർമാൻ സജീ പുളിക്കോട്ടിലിൻ്റെ അധ്യക്ഷതയിൽ നടന്ന മെഡിക്കൽ ക്യാമ്പ് കേരള സമാജം പ്രസിഡണ്ട് ഹനീഫ് ഉദ്ഘാടനം ചെയ്തു. കേരളസമാജം ജനറൽ സെക്രട്ടറി രജികുമാർ, കെ എൻ ഇ ട്രസ്റ്റ്‌ പ്രസിഡണ്ട് ഗോപിനാഥ്, സെക്രട്ടറി പി വി എൻ ബാലകൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി മുരളിധരൻ, സ്റ്റീഫൻ വർഗീസ് എന്നിവർ

Continue Reading
ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണക്കേസ്; ബിനീഷ് കോടിയേരിയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു
Kerala
0 min read
3.6k

ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണക്കേസ്; ബിനീഷ് കോടിയേരിയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു

ഓഗസ്റ്റ്‌ 6, 2026
0

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വസതിയിൽ പരിശോധനയ്ക്കെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണക്കേസിൽ സിപിഎം നേതാവ് ബിനീഷ് കോടിയേരിയിലേക്കും അന്വേഷണത്തിൻ്റെ വ്യാപ്തി വർധിപ്പിച്ചതായി റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട ഫോൺവിളി വിവരങ്ങളും ആശയവിനിമയ രേഖകളും കേന്ദ്രീകരിച്ചാണ് അന്വേഷണസംഘം നീങ്ങുന്നത്. ബിനീഷ് കോടിയേരിയുടെ ഫോൺ കോൾ രേഖകൾ അന്വേഷണസംഘം ശേഖരിച്ചതായാണ് വിവരം. ആക്രമണം നടന്ന ദിവസം കേസിലെ 25 പ്രതികളുമായി ബിനീഷ് ആശയവിനിമയം നടത്തിയിരുന്നോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇഡി

Continue Reading
കർണാടകത്തിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിനുകൾ തുടരും; സർവീസുകൾ നീട്ടി ദക്ഷിണ റെയിൽവേ, ബുക്കിംഗ് ആരംഭിച്ചു
India
1 min read
3.5k

കർണാടകത്തിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിനുകൾ തുടരും; സർവീസുകൾ നീട്ടി ദക്ഷിണ റെയിൽവേ, ബുക്കിംഗ് ആരംഭിച്ചു

ഓഗസ്റ്റ്‌ 6, 2026
0

ഓണക്കാല യാത്രാ തിരക്ക് പരിഗണിച്ച് കർണാടകത്തിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള വിവിധ സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് ദക്ഷിണ റെയിൽവേ നീട്ടി. അടുത്ത മാസം വിവിധ ദിവസങ്ങളിൽ അവസാനിക്കുന്ന സർവീസുകളാണ് റെയിൽവേ നീട്ടിയത്. ഈ ട്രെയിനുകളുടെ റിസർവേഷൻ ഇന്ന് രാവിലെ 11 മണിമുതൽ ആരംഭിച്ചതായി റെയിൽവേ അറിയിച്ചു. സർവീസ് നീട്ടിയ ട്രെയിനുകൾ: 🚆 ഹുബ്ബള്ളി – കൊല്ലം സ്പെഷ്യൽ (07313)സെപ്റ്റംബർ 6-ന് അവസാനിക്കാനിരുന്ന സർവീസ് സെപ്റ്റംബർ 27 വരെ നീട്ടി. എല്ലാ

Continue Reading
‘അമ്മ’യിലെ ഓണക്കിറ്റ് വിതരണം വിവാദത്തിൽ; ശ്വേത മേനോൻ്റെ നേതൃത്വത്തിനെതിരെ ഒരു വിഭാഗം താരങ്ങൾ
Kerala
1 min read
3.8k

‘അമ്മ’യിലെ ഓണക്കിറ്റ് വിതരണം വിവാദത്തിൽ; ശ്വേത മേനോൻ്റെ നേതൃത്വത്തിനെതിരെ ഒരു വിഭാഗം താരങ്ങൾ

ഓഗസ്റ്റ്‌ 6, 2026
0

താരസംഘടനയായ ‘അമ്മ’യിൽ ശ്വേത മേനോൻ്റെ നേതൃത്വത്തിൽ നടത്താനിരുന്ന ഓണക്കിറ്റ് വിതരണത്തെ ചൊല്ലി പുതിയ വിവാദം. ജനറൽ ബോഡിയിൽ രാജി സമർപ്പിച്ച കമ്മിറ്റിക്ക് സംഘടനയുടെ പേരിൽ പ്രവർത്തിക്കാനുള്ള അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിൻ്റെ ഭാഗമായി ഭൂരിഭാഗം താരങ്ങളും ഓണക്കിറ്റ് സ്വീകരിക്കാൻ തയ്യാറായില്ലെന്നാണ് റിപ്പോർട്ട്. സംഘടനയുടെ പ്രവർത്തനങ്ങൾ വീണ്ടും സജീവമാക്കാനുള്ള ശ്രമങ്ങൾ ശ്വേത മേനോൻ്റെ നേതൃത്വത്തിലുള്ള കമ്മിറ്റി നടത്തുന്നതിനിടെയാണ് പ്രതിഷേധം ശക്തമായത്. വനിതാ താരങ്ങളുടെ ‘പെൺമക്കൾ’ എന്ന

Continue Reading
മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം നിലപാട് കടുപ്പിക്കുന്നു; 142 അടിക്ക് മുകളിൽ ജലനിരപ്പ് അനുവദിക്കില്ല
Kerala
0 min read
3.9k

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം നിലപാട് കടുപ്പിക്കുന്നു; 142 അടിക്ക് മുകളിൽ ജലനിരപ്പ് അനുവദിക്കില്ല

ഓഗസ്റ്റ്‌ 6, 2026
0

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ജലനിരപ്പ് നിലവിലെ 142 അടിയിൽ നിന്ന് 143 അടിയാക്കി ഉയർത്താനുള്ള നീക്കത്തിന് കേരളം ഒരിക്കലും സമ്മതിക്കില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി. കോട്ടയം കാരിത്താസ് ആശുപത്രിയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാരിൻ്റെ നിലപാട് മുൻപും വ്യക്തമായി അറിയിച്ചിട്ടുണ്ടെന്നും, 142 അടിയാണ് കേരളം അംഗീകരിക്കുന്ന പരമാവധി

Continue Reading
ഹോർമുസ് കടലിടുക്ക് ഭാഗികമായി തുറക്കാൻ നീക്കം; ഇറാൻ–ഒമാൻ ചർച്ചകൾ അന്തിമഘട്ടത്തിൽ
World
1 min read
3.8k

ഹോർമുസ് കടലിടുക്ക് ഭാഗികമായി തുറക്കാൻ നീക്കം; ഇറാൻ–ഒമാൻ ചർച്ചകൾ അന്തിമഘട്ടത്തിൽ

ഓഗസ്റ്റ്‌ 6, 2026
0

ഹോർമുസ് കടലിടുക്ക് ഭാഗികമായി തുറക്കുന്നതിനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നതായി റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് ഇറാനും ഒമാനും തമ്മിൽ നടക്കുന്ന ചർച്ചകൾ അന്തിമഘട്ടത്തിലെത്തിയതായാണ് വിവരം. ഇറാനും ഒമാനും മാത്രം കൈകാര്യം ചെയ്യുന്ന താത്കാലിക സമുദ്ര ഗതാഗതപാതയെക്കുറിച്ചുള്ള ധാരണയിൽ ഇരുരാജ്യങ്ങളും എത്തിയെന്നാണ് ഇറാൻ അവകാശപ്പെടുന്നത്. അതേസമയം, ഹോർമുസ് കടലിടുക്കിൽ ഇറാന് മേൽക്കൈ ലഭിക്കുന്ന തരത്തിലുള്ള യാതൊരു ധാരണയും അംഗീകരിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ചർച്ചകൾ പുരോഗമിക്കുകയാണെന്നും കരാർ യാഥാർഥ്യമാകാനുള്ള സാധ്യത നിലനിൽക്കുകയാണെന്നും യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ

Continue Reading