ഓണക്കാല യാത്രാ തിരക്ക് പരിഗണിച്ച് കർണാടകത്തിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള വിവിധ സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് ദക്ഷിണ റെയിൽവേ നീട്ടി. അടുത്ത മാസം വിവിധ ദിവസങ്ങളിൽ അവസാനിക്കുന്ന സർവീസുകളാണ് റെയിൽവേ നീട്ടിയത്. ഈ ട്രെയിനുകളുടെ റിസർവേഷൻ ഇന്ന് രാവിലെ 11 മണിമുതൽ ആരംഭിച്ചതായി റെയിൽവേ അറിയിച്ചു.
സർവീസ് നീട്ടിയ ട്രെയിനുകൾ:
🚆 ഹുബ്ബള്ളി – കൊല്ലം സ്പെഷ്യൽ (07313)
സെപ്റ്റംബർ 6-ന് അവസാനിക്കാനിരുന്ന സർവീസ് സെപ്റ്റംബർ 27 വരെ നീട്ടി. എല്ലാ ഞായറാഴ്ചകളിലും ഹുബ്ബള്ളിയിൽ നിന്ന് ഉച്ചയ്ക്ക് 3.15-ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12.55-ന് കൊല്ലത്ത് എത്തും.
🚆 കൊല്ലം – ഹുബ്ബള്ളി സ്പെഷ്യൽ (07314)
സെപ്റ്റംബർ 7-ന് അവസാനിക്കാനിരുന്ന സർവീസ് സെപ്റ്റംബർ 28 വരെ തുടരും. എല്ലാ തിങ്കളാഴ്ചകളിലും വൈകിട്ട് 5 മണിക്ക് കൊല്ലത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് 6.30-ന് ഹുബ്ബള്ളിയിലെത്തും.
🚆 എസ്എംവിറ്റി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ (06523)
സെപ്റ്റംബർ 7-ന് അവസാനിക്കാനിരുന്ന സർവീസ് സെപ്റ്റംബർ 29 വരെ നീട്ടി. എല്ലാ തിങ്കളാഴ്ചകളിലും വൈകിട്ട് 7.25-ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 1.15-ന് തിരുവനന്തപുരം നോർത്തിൽ എത്തും.
🚆 തിരുവനന്തപുരം നോർത്ത് – എസ്എംവിറ്റി ബെംഗളൂരു സ്പെഷ്യൽ (06524)
സെപ്റ്റംബർ 8-ന് അവസാനിക്കാനിരുന്ന സർവീസ് സെപ്റ്റംബർ 29 വരെ നീട്ടി. എല്ലാ ചൊവ്വാഴ്ചകളിലും ഉച്ചയ്ക്ക് 3.15-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.30-ന് ബെംഗളൂരുവിലെത്തും.
🚆 എസ്എംവിറ്റി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ (06547)
സെപ്റ്റംബർ 2-ന് അവസാനിക്കാനിരുന്ന സർവീസ് സെപ്റ്റംബർ 23 വരെ നീട്ടി. എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് 7.25-ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 1.15-ന് തിരുവനന്തപുരം നോർത്തിൽ എത്തും.
🚆 തിരുവനന്തപുരം നോർത്ത് – എസ്എംവിറ്റി ബെംഗളൂരു സ്പെഷ്യൽ (06548)
സെപ്റ്റംബർ 3-ന് അവസാനിക്കാനിരുന്ന സർവീസ് സെപ്റ്റംബർ 24 വരെ തുടരും. എല്ലാ വ്യാഴാഴ്ചകളിലും ഉച്ചയ്ക്ക് 3.15-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.30-ന് ബെംഗളൂരുവിലെത്തും.
🚆 എസ്എംവിറ്റി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ (06555)
സെപ്റ്റംബർ 4-ന് അവസാനിക്കാനിരുന്ന സർവീസ് സെപ്റ്റംബർ 25 വരെ നീട്ടി. എല്ലാ വെള്ളിയാഴ്ചകളിലും രാത്രി 10 മണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം നോർത്തിൽ എത്തും.
🚆 തിരുവനന്തപുരം നോർത്ത് – എസ്എംവിറ്റി ബെംഗളൂരു സ്പെഷ്യൽ (06556)
സെപ്റ്റംബർ 6-ന് അവസാനിക്കാനിരുന്ന സർവീസ് സെപ്റ്റംബർ 27 വരെ തുടരും. എല്ലാ ഞായറാഴ്ചകളിലും ഉച്ചയ്ക്ക് 2.15-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.30-ന് ബെംഗളൂരുവിലെത്തും.