ബാംഗ്ളൂരിൽ നിര്യാതനായി
കേരളസമാജം മാഗഡി റോഡ് സോൺ അംഗവും ഹമ്പിനഗറിൽ താമസിക്കുന്ന മുരളീധരൻ പിള്ള (60) ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രി ബാംഗ്ളൂരിൽ നിര്യാതനായി. ചെങ്ങന്നൂർ മാന്തുക സ്വദേശിയാണ്. ഭാര്യ: ബിന്ദുമക്കൾ: ആര്യ, അഞ്ജു സംസ്കാര ചടങ്ങുകൾ നാളെ ചെങ്ങന്നൂരിൽ നടക്കും.
ബിഎംടിസി ബസുകളിൽ പകുതിയിലേറെ ടിക്കറ്റുകളും ഡിജിറ്റൽ പേയ്മെന്റിലൂടെ
ബെംഗളൂരുവിൽ ബിഎംടിസി (BMTC) ബസുകളിലെ യാത്രക്കാർക്കിടയിൽ ഡിജിറ്റൽ പേയ്മെന്റിൻ്റെ ഉപയോഗം വൻതോതിൽ വർധിച്ചതായി റിപ്പോർട്ട്. നിലവിൽ നഗര ബസുകളിൽ നൽകുന്ന ടിക്കറ്റുകളിൽ ഏകദേശം 50 ശതമാനവും യു.പി.ഐ (UPI) വഴിയാണ് വാങ്ങുന്നതെന്നാണ് ബിഎംടിസിയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. പണവുമായി യാത്ര ചെയ്യേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാനും ടിക്കറ്റ് എടുക്കുന്ന സമയം കുറയ്ക്കാനും കഴിയുന്നതിനാൽ കൂടുതൽ യാത്രക്കാരും ഗൂഗിൾ പേ, ഫോൺപേ, പേടിഎം ഉൾപ്പെടെയുള്ള യു.പി.ഐ സേവനങ്ങളെയാണ് ആശ്രയിക്കുന്നത്. ബസുകളിലെ കണ്ടക്ടർമാർ കൈവശം വയ്ക്കുന്ന
ബെംഗളൂരുവിൽ 35 സ്മാർട്ട് പൊതുശൗചാലയങ്ങൾ ആരംഭിക്കാൻ പദ്ധതി
ബെംഗളൂരുവിൽ പൊതുശുചിത്വ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി 35 സ്മാർട്ട് പൊതുശൗചാലയങ്ങൾ സ്ഥാപിക്കാൻ ബ്രുഹത് ബെംഗളൂരു മഹാനഗര പാലിക (BBMP) പദ്ധതി തയ്യാറാക്കുന്നു. നഗരത്തിലെ പ്രധാന റോഡുകൾ, ബസ് സ്റ്റാൻഡുകൾ, മാർക്കറ്റുകൾ, പാർക്കുകൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായിരിക്കും പുതിയ ശൗചാലയങ്ങൾ സ്ഥാപിക്കുക. സൗജന്യമായി ഉപയോഗിക്കാവുന്ന ഈ ശൗചാലയങ്ങളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം സൗകര്യങ്ങൾ, ശുദ്ധജല സൗകര്യം, കൈകഴുകാനുള്ള സംവിധാനങ്ങൾ, കുട്ടികളുടെ ഡയപ്പർ മാറ്റാനുള്ള പ്രത്യേക ഇടം തുടങ്ങിയ ആധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തും.
വാഹനങ്ങളുടെ രൂപമാറ്റം: മാനദണ്ഡം നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് കേന്ദ്രം
വാഹനങ്ങളുടെ രൂപമാറ്റവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്കില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. കേന്ദ്രം നിശ്ചയിച്ചിട്ടുള്ള ചട്ടങ്ങളും മാനദണ്ഡങ്ങളും അനുസരിച്ചുള്ള രൂപമാറ്റങ്ങൾ മാത്രമേ അനുവദിക്കാനാകൂവെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പാർലമെന്റിൽ അറിയിച്ചു. വാഹനങ്ങളിൽ അനധികൃതമായ മാറ്റങ്ങൾ തടയുകയും രാജ്യത്തുടനീളം ഏകീകൃത മാനദണ്ഡങ്ങൾ ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികളെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. വി.ശിവദാസൻ എംപിയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്രത്തിൻ്റെ വിശദീകരണം.
ബൈരക്കുപ്പ പാലത്തിന് കർണാടകയുടെ എൻഒസി; വയനാട്–മൈസൂരു യാത്രയ്ക്ക് പുതിയ പ്രതീക്ഷ
കേരള–കർണാടക അതിർത്തിയിലെ കബനി നദിക്ക് കുറുകെ നിർമിക്കുന്ന ബൈരക്കുപ്പ അന്തർസംസ്ഥാന പാലത്തിന് കർണാടക സർക്കാർ അനുമതി (എൻഒസി) നൽകിയതായി പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ അറിയിച്ചു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ബെംഗളൂരുവിൽ നടത്തിയ ചർച്ചയെ തുടർന്നാണ് അനുമതി ലഭിച്ചത്. പുതിയ പാലം നിലവിൽ വരുന്നതോടെ ബെംഗളൂരുവിനും സുൽത്താൻ ബത്തേരിക്കുമിടയിലെ യാത്രാദൂരം ഏകദേശം 40 കിലോമീറ്റർ കുറയുകയും, യാത്രാസമയം ഗണ്യമായി ലാഭിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി. വയനാട് ജില്ലയിലെ പെരിക്കല്ലൂരിനെയും കർണാടകയിലെ
കേരള സമാജം മാഗഡി റോഡ് സോണിൻ്റെ പൂക്കള മത്സരം; രജിസ്ട്രേഷൻ ക്ഷണിച്ചു
ബെംഗളൂരുവിലെ കേരള സമാജം (ആർ), മാഗഡി റോഡ് സോൺ ഓണാഘോഷങ്ങളുടെ ഭാഗമായി സമാജം അംഗങ്ങൾക്കായി പൂക്കള മത്സരം സംഘടിപ്പിക്കുന്നു. സൗഹൃദവും ഐക്യവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മത്സരം ഓഗസ്റ്റ് 26 (തിരുവോണ ദിവസം) രാവിലെ 8.00 മുതൽ 12.00 വരെ നടക്കും. മത്സരത്തിൻ്റെ ഭാഗമായി സമാജം ഭാരവാഹികൾ മത്സരാർത്ഥികളുടെ വീടുകളിൽ നേരിട്ടെത്തി പൂക്കളങ്ങൾ വിലയിരുത്തും. പ്രകൃതിദത്ത പൂക്കൾ മാത്രം ഉപയോഗിച്ചായിരിക്കണം പൂക്കളം ഒരുക്കേണ്ടത്. പൂക്കളത്തിൻ്റെ വലുപ്പം 4 മുതൽ
കർണാടക വോട്ടർ പട്ടിക പരിഷ്കരണം; 1.11 കോടി പേരെ പ്രത്യേക പരിശോധനാ പട്ടികയിൽ ഉൾപ്പെടുത്തി
സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൻ്റെ (SIR) ഭാഗമായി കർണാടകയിൽ 1.11 കോടി വോട്ടർമാരെ പ്രത്യേക പരിശോധനാ പട്ടികയിൽ ഉൾപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസ് അറിയിച്ചു. ആളെ കണ്ടെത്താനാകാത്തവർ, മരണപ്പെട്ടവർ, സ്ഥിര താമസം മാറിയവർ, പേരുകൾ ആവർത്തിച്ച് ഉൾപ്പെട്ടവർ തുടങ്ങിയ വിഭാഗങ്ങളിലാണ് ഇവരെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവരിൽ ഏകദേശം 50 ലക്ഷം പേർ ബെംഗളൂരുവിലെ വോട്ടർമാരാണ്. എന്നാൽ ഈ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് ഉടൻ നീക്കം ചെയ്യില്ലെന്നും, ഓരോ കേസും വിശദമായി
ദൂരവാണിനഗർ കേരളസമാജം ചിത്രരചന മത്സരം ഓഗസ്റ്റ് 9ന്
കേരളസമാജം ദൂരവാണിനഗർ (രജി.) സംഘടിപ്പിക്കുന്ന ഓണാഘോഷം 2026-ൻ്റെ ഭാഗമായി സ്പോട്ട് പെയിന്റിംഗ്/ചിത്രരചന മത്സരം ഓഗസ്റ്റ് 9 (ഞായർ) രാവിലെ 9 മണി മുതൽ എൻ.ആർ.ഐ ലേ ഔട്ടിലെ ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂളിൽ നടക്കും. സെപ്റ്റംബർ 19, 20 തീയതികളിലായി നടക്കുന്ന സമാജത്തിൻ്റെ ഓണാഘോഷത്തിന് മുന്നോടിയായി സംഗീത – നൃത്ത – സാഹിത്യ – കല, കായിക മേഖലകളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചുവരികയാണ്. ഇതിൻ്റെ ഭാഗമായാണ് ചിത്രരചന മത്സരം നടത്തുന്നത്. മത്സരത്തിൽ
ബിഡദി ടൗൺഷിപ് പദ്ധതി ഉപേക്ഷിക്കണം; ഓഗസ്റ്റ് 9 മുതൽ ജനതാദൾ (എസ്) പദയാത്ര
ബിഡദി ടൗൺഷിപ് പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്ന ആവശ്യമുന്നയിച്ച് ജനതാദൾ (എസ്) ഓഗസ്റ്റ് 9 മുതൽ മൂന്ന് ദിവസത്തെ പദയാത്ര സംഘടിപ്പിക്കുന്നു. ബിഡദി ബൈരമംഗലയിൽ നിന്ന് ആരംഭിക്കുന്ന പദയാത്ര ഓഗസ്റ്റ് 11-ന് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ സമാപിക്കും.യുവ ജനതാദൾ (എസ്) സംസ്ഥാന പ്രസിഡണ്ട് നിഖിൽ കുമാരസ്വാമി പദയാത്രയ്ക്ക് നേതൃത്വം നൽകും. കർഷകരുടെ ഭൂമിയും ഉപജീവനവും സംരക്ഷിക്കണമെന്ന ആവശ്യമാണ് പദയാത്രയിലൂടെ ഉയർത്തിക്കാട്ടുന്നതെന്ന് പാർട്ടി നേതാക്കൾ അറിയിച്ചു. അതേസമയം, ബിഡദി ടൗൺഷിപ് പദ്ധതിയുമായി ബന്ധപ്പെട്ട്
സ്വാതന്ത്ര്യദിനത്തിൽ വിധാൻസൗധയിൽ ‘ഫ്രീഡം ഹബ്ബ’; വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികൾ അരങ്ങേറും
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരുവിൻ്റെ സാംസ്കാരിക വൈവിധ്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഓഗസ്റ്റ് 15-ന് വിധാൻസൗധയിൽ ‘ഫ്രീഡം ഹബ്ബ’ സംഘടിപ്പിക്കും. മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ ദേശീയപതാക ഉയർത്തിയതിന് ശേഷമാണ് ആഘോഷ പരിപാടികൾക്ക് തുടക്കമാകുക. രാവിലെ 11 മുതൽ രാത്രി 10 വരെ നീളുന്ന പരിപാടിയിൽ വിവിധ കലാ-സാംസ്കാരിക അവതരണങ്ങൾ, കരകൗശല മേള, വിധാൻസൗധയുടെ ഗൈഡഡ് ടൂർ എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് നഗരവികസന മന്ത്രി കൃഷ്ണ ബൈര ഗൗഡ അറിയിച്ചു. രാജ്യത്തിൻ്റെ വിവിധ