ബെംഗളൂരുവിലെ കേരള സമാജം (ആർ), മാഗഡി റോഡ് സോൺ ഓണാഘോഷങ്ങളുടെ ഭാഗമായി സമാജം അംഗങ്ങൾക്കായി പൂക്കള മത്സരം സംഘടിപ്പിക്കുന്നു. സൗഹൃദവും ഐക്യവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മത്സരം ഓഗസ്റ്റ് 26 (തിരുവോണ ദിവസം) രാവിലെ 8.00 മുതൽ 12.00 വരെ നടക്കും.
മത്സരത്തിൻ്റെ ഭാഗമായി സമാജം ഭാരവാഹികൾ മത്സരാർത്ഥികളുടെ വീടുകളിൽ നേരിട്ടെത്തി പൂക്കളങ്ങൾ വിലയിരുത്തും. പ്രകൃതിദത്ത പൂക്കൾ മാത്രം ഉപയോഗിച്ചായിരിക്കണം പൂക്കളം ഒരുക്കേണ്ടത്. പൂക്കളത്തിൻ്റെ വലുപ്പം 4 മുതൽ 5 അടി വരെ ആയിരിക്കണമെന്നും സംഘാടകർ അറിയിച്ചു.
മത്സരത്തിൽ ആദ്യമായി രജിസ്റ്റർ ചെയ്യുന്ന 10 പേർക്കാണ് മുൻഗണന നൽകുക. ഓഗസ്റ്റ് 20 ആണ് രജിസ്ട്രേഷൻ്റെ അവസാന തീയതി. മികച്ച പൂക്കളങ്ങൾ ഒരുക്കുന്നവർക്ക് ഒന്നും രണ്ടും സമ്മാനങ്ങൾ നൽകും. സമ്മാന വിതരണം ഓണാഘോഷ ദിനത്തിൽ നടക്കുന്ന ചടങ്ങിൽ നിർവഹിക്കും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 98453 49799 എന്ന നമ്പരിൽ ബന്ധപ്പെടാമെന്ന് കേരള സമാജം (ആർ) മാഗഡി റോഡ് സോൺ ഭാരവാഹികൾ അറിയിച്ചു. എല്ലാ അംഗങ്ങളും ആവേശപൂർവം പങ്കെടുത്ത് ഓണാഘോഷം വർണാഭമാക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.