ജീവകാരുണ്യ സേവന രംഗത്തെ കൂട്ടായ്മയായ കാരുണ്യ ബെംഗളൂരു ഈ വർഷത്തെ ആദ്യ ഘട്ട പഠന സഹായങ്ങൾ വിതരണം ചെയ്‌തു. കാരുണ്യ ചെയർമാൻ എ ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ഇന്ദിരാനഗറിലെ ജീവൻ ഭീമ നഗറിലുള്ള കാരുണ്യ അഡ്മിൻ ഹാളിൽവച്ച് നടന്ന ചടങ്ങിൽ പൈ ഇന്റർനാഷണൽ ഇലക്ട്രോണിക്സ് എം ഡിയും പൈ ഫൌണ്ടേഷൻ ചെയർമാനുമായ രാജ്‌കുമാർ പൈ മുഖ്യാതിഥിയായി ഉദ്‌ഘാടനം നിർവഹിച്ചു. പൈ ഫൌണ്ടേഷൻ ട്രസ്റ്റീ മീനാ രാജ്‌കുമാർ പൈ അതിഥിയായി പങ്കെടുത്തു.

ആദ്യഘട്ട പഠന സഹായമായി നൂറിലേറെ കുട്ടികൾക്ക് ചെക്കുകൾ കൈമാറി. ജനറൽ സെക്രട്ടറി സുരേഷ് കെ, ട്രഷറർ മധുസൂദനൻ, കെ പി, സെക്രട്ടറി സിറാജ് എം കെ, റിട്ട.പ്രിൻസിപ്പൽ രവിദാസ്, ട്രസ്റ്റിമാരായ അഡ്വ.വാസുദേവൻ, കാർത്യായനി രാജേന്ദ്രൻ, ഖാദർ മൊയ്‌തീൻ, കെ ബി ഹുസൈൻ, ദീപ വേലായുധൻ, ഡോ.രാജൻ, എന്നിവർ സംസാരിച്ചു. വിവിധ സംഘടനാ പ്രതിനിധികളും കാരുണ്യ കുടുംബാംഗങ്ങളും വിദ്യാർത്ഥികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു. കാരുണ്യയുടെ വിദ്യാഭ്യാസ നിധിയിലേക്ക് തുടക്കം മുതൽ നൽകിവരുന്ന സ്‌പോൺസർഷിപ്പ് തുകയായ നാല് ലക്ഷം രൂപ രാജ്‌കുമാർ പൈ കാരുണ്യ ചെയർമാന് കൈമാറി.

ബോർഡ് അംഗങ്ങളായ തമ്പാൻ കെ കെ, സി.കുഞ്ഞപ്പൻ, കെ ആർ രാജേന്ദ്രൻ, ശ്രീനിവാസൻ ഉണ്ണി, ശ്യാം, വാസു, വിനോദ്, രതിമോൾ, തങ്കം ഗോപിനാഥ്, ഷീന സുരേഷ്, അനിത മധു, രാധാ ചന്ദ്രശേഖർ മുതലായവർ പരിപാടിക്ക് നേതൃത്വം നൽകി.

Related Posts