ബെംഗളൂരുവിൽ ബിഎംടിസി (BMTC) ബസുകളിലെ യാത്രക്കാർക്കിടയിൽ ഡിജിറ്റൽ പേയ്മെന്റിൻ്റെ ഉപയോഗം വൻതോതിൽ വർധിച്ചതായി റിപ്പോർട്ട്. നിലവിൽ നഗര ബസുകളിൽ നൽകുന്ന ടിക്കറ്റുകളിൽ ഏകദേശം 50 ശതമാനവും യു.പി.ഐ (UPI) വഴിയാണ് വാങ്ങുന്നതെന്നാണ് ബിഎംടിസിയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.

പണവുമായി യാത്ര ചെയ്യേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാനും ടിക്കറ്റ് എടുക്കുന്ന സമയം കുറയ്ക്കാനും കഴിയുന്നതിനാൽ കൂടുതൽ യാത്രക്കാരും ഗൂഗിൾ പേ, ഫോൺപേ, പേടിഎം ഉൾപ്പെടെയുള്ള യു.പി.ഐ സേവനങ്ങളെയാണ് ആശ്രയിക്കുന്നത്. ബസുകളിലെ കണ്ടക്ടർമാർ കൈവശം വയ്ക്കുന്ന ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനുകളിൽ ക്യൂആർ കോഡ് സ്കാൻ ചെയ്ത് യാത്രക്കാർക്ക് എളുപ്പത്തിൽ പണമടയ്ക്കാനാകും.

ചില്ലറയുടെ കുറവ്, പണമിടപാടിലെ സുതാര്യത, കൃത്യമായ കണക്കെടുപ്പ് എന്നിവയും ഡിജിറ്റൽ പേയ്മെന്റിന് കൂടുതൽ സ്വീകാര്യത ലഭിക്കാൻ കാരണമായതായി ബിഎംടിസി അധികൃതർ വിലയിരുത്തുന്നു. ഇടപാടുകൾ വേഗത്തിലാകുന്നതിലൂടെ ബസുകളുടെ സ്റ്റോപ്പുകളിലെ സമയനഷ്ടവും കുറയുന്നുണ്ട്.

അതേസമയം, നെറ്റ്‌വർക്ക് പ്രശ്നങ്ങൾ മൂലമുള്ള ഇടയ്ക്കിടെയുള്ള തടസ്സങ്ങൾ പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്നും എല്ലാ ബിഎംടിസി ബസുകളിലും തടസ്സമില്ലാത്ത ഡിജിറ്റൽ ടിക്കറ്റിംഗ് സംവിധാനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അധികൃതർ അറിയിച്ചു. ഡിജിറ്റൽ പേയ്മെന്റിൻ്റെ ഉപയോഗം ഇനിയും വർധിപ്പിക്കുന്നതിനായി ബിഎംടിസി കൂടുതൽ സാങ്കേതിക നവീകരണങ്ങളും ആലോചിക്കുന്നുണ്ട്.

Related Posts