ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ഫ്ലൈ ബസ് സർവീസ് ഓഗസ്റ്റ് 15 മുതൽ
കേരളത്തിലേക്കുള്ള കർണാടക ആർടിസിയുടെ (KSRTC) ആദ്യ ഫ്ലൈ ബസ് സർവീസ് ഓഗസ്റ്റ് 15 മുതൽ ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ആരംഭിക്കും. കഴിഞ്ഞ മാസം 15-ന് ആരംഭിക്കാനിരുന്ന സർവീസ്, സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചതിനെ തുടർന്നാണ് പുതുക്കിയ തീയതി പ്രഖ്യാപിച്ചത്. വോൾവോ എ.സി.മൾട്ടി ആക്സിൽ ബസിൽ 48 യാത്രക്കാർക്ക് സഞ്ചരിക്കാനാകും. ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക് ₹1,550 ആണ്. മൈസൂരു, ഗോണിക്കൊപ്പ, കുട്ട, മാനന്തവാടി എന്നിവിടങ്ങൾ വഴിയാണ് സർവീസ് നടത്തുക.
ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന
ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചു. മടങ്ങുന്ന തീയതിയും സമയവും പിന്നീട് അറിയിക്കുമെന്നും, ഭീഷണിപ്പെടുത്തി തന്നെ രാജ്യത്തേക്ക് മടങ്ങുന്നതിൽ നിന്ന് തടയാനാവില്ലെന്നും അവർ വ്യക്തമാക്കി. താൻ ബംഗ്ലാദേശിൻ്റെ ഭാഗമാണെന്നും രാജ്യത്ത് കഴിഞ്ഞ രണ്ടുവർഷമായി ഞെട്ടിക്കുന്ന സംഭവങ്ങളാണ് നടക്കുന്നതെന്നും ഹസീന പറഞ്ഞു. വിദ്യാർഥി പ്രതിഷേധമെന്ന പേരിൽ നടന്നത് അധികാരമാറ്റത്തിനായുള്ള ഗൂഢാലോചനയാണെന്നും, സമരം അവസാനിപ്പിക്കാൻ പലതവണ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാരുടെ ലക്ഷ്യം മറ്റൊന്നായിരുന്നുവെന്നും അവർ ആരോപിച്ചു. തെറ്റായ
രാമായണത്തിലെ ജീവിത വിജയപാഠങ്ങൾ – സംവാദം ശ്രദ്ധേയമായി
സമന്വയ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ്, ടെമ്പിൾ ഏരിയ സ്ഥാനീയ സമിതി, ഭഗത് സിംഗ് യൂത്ത് വിംഗ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ “Life Skill Lessons from RAMAYANA” എന്ന വിഷയത്തിൽ ഇന്ററാക്ടീവ് സംവാദം സംഘടിപ്പിച്ചു. പരിപാടിയുടെ സംവാദസംയോജകയായി ശ്രീജ ശ്രീനാഥ് പ്രവർത്തിച്ചു. ഡോ.സുരേഷ് (Skills for Personal Success), ജയശങ്കർ (Professional Competencies), ചന്ദ്രശേഖരൻ മാസ്റ്റർ (Strong Family Relationships), ഹരികുമാർ (രാമായണ സംഗ്രഹവും അതിലെ മൂല്യങ്ങളും ജീവിതസന്ദേശങ്ങളും) പ്രഭാഷണങ്ങൾ
ഫെബ്രുവരി 8–12 വരെ വ്യോമ വിസ്മയം; ഏഷ്യയിലെ ഏറ്റവും വലിയ എയർ ഷോ വീണ്ടും ബെംഗളൂരുവിൽ
ഏഷ്യയിലെ ഏറ്റവും വലിയ വ്യോമ-പ്രതിരോധ പ്രദർശനമായ എയറോ ഇന്ത്യ 2027 ബെംഗളൂരുവിലെ യെലഹങ്ക എയർഫോഴ്‌സ് സ്റ്റേഷനിൽ 2027 ഫെബ്രുവരി 8 മുതൽ 12 വരെ നടക്കും. ഇന്ത്യൻ വ്യോമസേനയാണ് ബെംഗളൂരു തന്നെ വേദിയാകുമെന്ന് സ്ഥിരീകരിച്ചത്. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന പ്രദർശനത്തിൽ ലോകത്തെ പ്രമുഖ പ്രതിരോധ-വ്യോമയാന കമ്പനികൾ, സൈനിക പ്രതിനിധി സംഘങ്ങൾ, നയരൂപകർ, നിക്ഷേപകർ എന്നിവർ പങ്കെടുക്കും. അത്യാധുനിക യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ, പ്രതിരോധ ഉപകരണങ്ങൾ, സ്വദേശീയ സാങ്കേതികവിദ്യകൾ എന്നിവയുടെ പ്രദർശനവും
ദോഷകരമായ ഉള്ളടക്കങ്ങളിൽ വീഴ്ച; മെറ്റയുടെ ക്ഷമാപണം, മോദിയുടെ വീഡിയോ വിഷയത്തിൽ മൗനം
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങളും ഡീപ്‌ഫേക്ക് വീഡിയോകളും നിയന്ത്രിക്കുന്നതിൽ ഉണ്ടായ വീഴ്ചകൾക്ക് മെറ്റ സിഇഒ മാർക്ക് സക്കർബർഗ് ക്ഷമാപണം നടത്തി. കേന്ദ്ര സർക്കാരുമായി നടന്ന ഉന്നതതല ചർച്ചയ്ക്കിടെയാണ് മെറ്റയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക ക്ഷമാപണം ഉണ്ടായത്. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫേസ്ബുക്കിൽ നിന്ന് താൽക്കാലികമായി നീക്കം ചെയ്ത സംഭവത്തെക്കുറിച്ച് സക്കർബർഗ് പ്രതികരിച്ചില്ല. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും മെറ്റയുടെ ആഗോള നേതൃത്വവും തമ്മിൽ
ശ്രീറാം സമീക്ഷ ഓണാഘോഷം ‘ആരവം-2026’ ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 6 വരെ
ബെംഗളൂരുവിലെ ശ്രീറാം സമീക്ഷയുടെ ഓണാഘോഷം ‘ആരവം 2026’ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. കായിക മത്സരങ്ങൾ, സാംസ്കാരിക പരിപാടികൾ, ഓണസദ്യ, മഹാബലിയുടെ വരവ്, ചെണ്ടമേളം എന്നിവ ഉൾപ്പെടുന്ന ആഘോഷങ്ങൾ ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 6 വരെ വിവിധ ദിവസങ്ങളിലായി നടക്കും. ഓഗസ്റ്റ് 29, 30 തീയതികളിൽ ഓണം സ്പോർട്സ് ഡേ സംഘടിപ്പിക്കും. വിവിധ പ്രായവിഭാഗങ്ങൾക്കായി കായിക മത്സരങ്ങളും കുടുംബാംഗങ്ങൾക്കായുള്ള വിനോദ മത്സരങ്ങളും ഇതിൻ്റെ ഭാഗമായി നടക്കും. സെപ്റ്റംബർ 5-ന് കലാപരിപാടികൾ
കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് സബ് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു
കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് സബ് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു സീനിയർ സിറ്റിസൺ വിങ് മഹേശൻ കെ.വി(കൺവീനർ), പ്രദീപ്, ടി.ജെ.തോമസ് (ജോ.കൺവീനർ) വനിതാ വിഭാഗംസ്മിത പ്രകാശ് (കൺവീനർ) ഷിജില പ്രവീൺ, ജോളി പ്രദീപ് (ജോ.കൺവീനർ) യുവജന വിഭാഗംജെസ്വിൻ പ്രദീപ് (കൺവീനർ) ഭാഗ്യ വിൻസെന്റ്, മിഥുൻ എം. (ജോ.കൺവീനർ) ബാലവിഭാഗംഅഞ്ചിത.പി (കൺവീനർ) ഷിബിൻ ജേക്കബ് (ജോ.കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.
ശ്രീറാം സമീക്ഷ സമാഹരിച്ച നോർക്ക ഐഡി കാർഡ് – ഇന്‍ഷുറന്‍സ് അപേക്ഷകൾ കൈമാറി
ജാലഹള്ളി ശ്രീറാം സമീക്ഷയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നോർക്ക ബോധവൽക്കരണ പരിപാടിയെ തുടർന്ന് സമാഹരിച്ച നോർക്ക ഐ.ഡി കാര്‍ഡ് പദ്ധതിയിലേയ്ക്കുളള അപേക്ഷകൾ നോര്‍ക്ക റൂട്ട്സിന് കൈമാറി. ശ്രീറാം സമീക്ഷ മലയാളി അസോസിയേഷൻ പ്രസിഡണ്ട് ഉണ്ണികൃഷ്ണ മേനോൻ, ബംഗളൂരു നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ എം.കെ.ജയപ്രകാശിനാണ് അപേക്ഷകള്‍ കൈമാറിയത്. രണ്ടു വര്‍ഷമായി മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന കേരളീയരായ പ്രവാസികള്‍ക്കുളളതാണ് നോർക്ക ഐ.ഡി കാര്‍ഡ്. 408 രൂപ പ്രീമിയത്തില്‍ മൂന്നു വര്‍ഷത്തേയ്ക്ക്
കേരളത്തിൽ നാളെ അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് വ്യാഴാഴ്ച അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, തിരുവനന്തപുരം ജില്ലകൾ ഒഴികെ മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തു ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്.
റാഗിങ്ങിൻ്റെ പേരിൽ ക്രൂരമർദനം; മംഗളൂരുവിൽ രണ്ട് മലയാളി വിദ്യാർഥികൾക്ക് പരിക്ക്
കർണാടകയിലെ മംഗളൂരുവിലെ ശ്രീനിവാസ കോളേജിൽ റാഗിങ്ങിൻ്റെ പേരിൽ രണ്ട് മലയാളി വിദ്യാർഥികൾക്ക് ക്രൂരമർദനം. ഒന്നാം വർഷ വിദ്യാർഥികളായ ആദർശ്, ജസിൻ ഖാദർ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇരുവരെയും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കറുത്ത ഷൂസ് ധരിച്ചെത്തിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് റാഗിങ്ങിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ജൂനിയർ വിദ്യാർഥികളെ മർദിച്ചത് സീനിയർ മലയാളി വിദ്യാർഥികളാണെന്നും റിപ്പോർട്ടുണ്ട്. സംഭവത്തിൽ ലോജിസ്റ്റിക്സ് വിഭാഗത്തിലെ ആറ് രണ്ടാം വർഷ വിദ്യാർഥികൾക്കെതിരെ മംഗളൂരു പാണ്ഡേശ്വർ പൊലീസ് റാഗിംഗ്