മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തും; തമിഴ്‌നാട് ബജറ്റിൽ പ്രഖ്യാപനം
India
0 min read
3.7k

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തും; തമിഴ്‌നാട് ബജറ്റിൽ പ്രഖ്യാപനം

ഓഗസ്റ്റ്‌ 5, 2026
0

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചു. സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ധനമന്ത്രി എൻ. മരിയ വിൽസൺ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വർധിപ്പിക്കുന്നതിനൊപ്പം, കാവേരി നദിയിൽ നിന്ന് തമിഴ്‌നാടിന് അർഹതപ്പെട്ട ജലവിഹിതം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നിയമപരവും ഭരണപരവുമായ നടപടികളും സ്വീകരിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്താൻ സുപ്രീംകോടതി നേരത്തെ തമിഴ്‌നാടിന് അനുമതി

Continue Reading
മൂന്ന് ദിവസത്തിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ കടുത്ത നടപടി; മെറ്റയ്ക്ക് മുന്നറിയിപ്പ്
India
1 min read
4.6k

മൂന്ന് ദിവസത്തിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ കടുത്ത നടപടി; മെറ്റയ്ക്ക് മുന്നറിയിപ്പ്

ഓഗസ്റ്റ്‌ 5, 2026
0

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫേസ്ബുക്കിൽ നിന്ന് താൽക്കാലികമായി നീക്കം ചെയ്ത സംഭവത്തിൽ മെറ്റ സിഇഒ മാർക്ക് സക്കർബർഗ്യ്ക്ക് പാർലമെന്ററി ഐടി സ്റ്റാൻഡിങ് കമ്മിറ്റിയുടെ അന്ത്യശാസനം. സംഭവത്തിൽ മൂന്ന് ദിവസത്തിനകം പരസ്യമായി മാപ്പ് പറയുകയും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുകയും വേണമെന്ന് സമിതി ആവശ്യപ്പെട്ടു. നിശ്ചിത സമയപരിധിക്കുള്ളിൽ നടപടി സ്വീകരിക്കാത്ത പക്ഷം ഇന്ത്യയിൽ മെറ്റയ്ക്ക് ലഭിക്കുന്ന ‘സേഫ് ഹാർബർ’ നിയമപരിരക്ഷ പിൻവലിക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് സമിതി മുന്നറിയിപ്പ് നൽകി.

Continue Reading
ആദിശേഖർ കൊലക്കേസ്; പ്രതിയുടെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി, ജാമ്യവും അനുവദിച്ചു
Kerala
1 min read
4.3k

ആദിശേഖർ കൊലക്കേസ്; പ്രതിയുടെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി, ജാമ്യവും അനുവദിച്ചു

ഓഗസ്റ്റ്‌ 5, 2026
0

തിരുവനന്തപുരം കാട്ടാക്കടയിലെ പത്താം ക്ലാസ് വിദ്യാർഥി ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രിയരഞ്ജന് വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ സുപ്രീംകോടതി താൽക്കാലികമായി മരവിപ്പിച്ചു. അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. 2023-ലാണ് പൂവച്ചൽ സ്വദേശിയായ 15-കാരൻ ആദിശേഖർ കാറിടിച്ച് കൊല്ലപ്പെട്ടത്. ക്ഷേത്രത്തിൻ്റെ മതിലിൽ പ്രതി മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേസിൽ പ്രിയരഞ്ജന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ

Continue Reading
കെ എൻ എസ് എസ് മഹാദേവപുര കരയോഗം കാർഡിയാക് ഹെൽത്ത് സ്കാനിംഗ് ക്യാമ്പ്
Association News
0 min read
4.5k

കെ എൻ എസ് എസ് മഹാദേവപുര കരയോഗം കാർഡിയാക് ഹെൽത്ത് സ്കാനിംഗ് ക്യാമ്പ്

ഓഗസ്റ്റ്‌ 5, 2026
0

കെ എൻ എസ് എസ് മഹാദേവപുര കരയോഗവും കിംസ് ഹോസ്പിറ്റലും സംയുക്തമായി ഫ്രീ മെഡിക്കലും കാർഡിയാക് ഹെൽത്ത് സ്കാനിംഗ് ക്യാമ്പ് മഹാദേവപുര കരയോഗം ഓഫീസിൽ വെച്ച് നടത്തി. കെ എൻ എസ് എസ് വൈസ് ചെയർമാൻ ജി. മോഹന കുമാർ ഭദ്രദീപം തെളിച്ചു ഉദ്ഘാടനം നിർവഹിച്ചു. കെ എൻ എസ് എസ് ജനറൽ സെക്രട്ടറി ടി വി നാരായണൻ, ട്രഷറർ വിജയ കുമാർ സംസാരിച്ചു. കരയോഗം ഭാരവാഹികളും കിംസിൻ്റെ കാർഡിയോളജിസ്റ്റ്

Continue Reading
കാലവർഷക്കെടുതി; മരിച്ചവരുടെ കുടുംബങ്ങൾക്ക് ₹8 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
Kerala
0 min read
4.2k

കാലവർഷക്കെടുതി; മരിച്ചവരുടെ കുടുംബങ്ങൾക്ക് ₹8 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

ഓഗസ്റ്റ്‌ 5, 2026
0

സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ 26 പേർ മരിക്കുകയും നാല് പേരെ കാണാതാവുകയും ചെയ്തതായി മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രാഥമിക കണക്കുകൾ പ്രകാരം 67.44 കോടി രൂപയുടെ നഷ്ടമാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. 1,782 ഹെക്ടർ കൃഷിഭൂമി നശിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് 462 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ ക്യാമ്പുകളിലായി 27,048 പേരാണ് കഴിയുന്നത്. കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപ ധനസഹായം നൽകും. പൂർണമായും വീട്

Continue Reading
യുപിഐ ഇടപാടുകൾക്ക് ഫീസ് വരുമോ?; പുതിയ നീക്കവുമായി കേന്ദ്രം
India
1 min read
3.6k

യുപിഐ ഇടപാടുകൾക്ക് ഫീസ് വരുമോ?; പുതിയ നീക്കവുമായി കേന്ദ്രം

ഓഗസ്റ്റ്‌ 5, 2026
0

രാജ്യത്ത് ഡിജിറ്റൽ പണമിടപാടുകളുടെ ഏറ്റവും ജനപ്രിയ മാർഗമായ യുപിഐ (UPI) ഉപയോഗിക്കുന്നവർക്ക് ആശങ്കയുണ്ടാക്കുന്ന നീക്കവുമായി കേന്ദ്ര സർക്കാർ. നിലവിൽ സൗജന്യമായുള്ള യുപിഐ ഇടപാടുകളിൽ, 2,000 രൂപയ്ക്ക് മുകളിലുള്ള ബിസിനസ് ഇടപാടുകൾക്ക് 0.25 ശതമാനം മുതൽ 0.4 ശതമാനം വരെ മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ഈടാക്കാൻ അനുമതി നൽകുന്ന നിയമഭേദഗതിക്കാണ് സർക്കാർ തയ്യാറെടുക്കുന്നത്. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ടാക്സേഷൻ ആൻഡ് അദർ ലോസ് (ഭേദഗതി) ബില്ലിൽ, അംഗീകൃത ഇലക്ട്രോണിക്

Continue Reading
ഒരു പവൻ സ്വർണവും പട്ടുസാരിയും; വിജയ് സർക്കാരിന്റെ ബജറ്റിൽ പുതിയ പദ്ധതി
India
1 min read
3.9k

ഒരു പവൻ സ്വർണവും പട്ടുസാരിയും; വിജയ് സർക്കാരിന്റെ ബജറ്റിൽ പുതിയ പദ്ധതി

ഓഗസ്റ്റ്‌ 5, 2026
0

തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (TVK) സർക്കാരിൻ്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി മേരി വിൽസൺ ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിച്ചു. ജനക്ഷേമ പദ്ധതികൾക്കും സാമ്പത്തിക പുനരുജ്ജീവനത്തിനും പ്രാധാന്യം നൽകിയാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നായ ‘അണ്ണൻ സീർ തിട്ടം’ പദ്ധതിയിലൂടെ വിവാഹിതരാകുന്ന വധുക്കൾക്ക് എട്ട് ഗ്രാം (ഒരു പവൻ) സ്വർണ നാണയവും പട്ടുസാരിയും നൽകും. പദ്ധതിക്കായി 812 കോടി രൂപ

Continue Reading
കാവേരി ജലവിതരണം; ഈ ആഴ്ചയ്ക്കുള്ളിൽ ഉത്തരവ് പാലിക്കുമെന്ന് കർണാടക
Karnataka
0 min read
3.7k

കാവേരി ജലവിതരണം; ഈ ആഴ്ചയ്ക്കുള്ളിൽ ഉത്തരവ് പാലിക്കുമെന്ന് കർണാടക

ഓഗസ്റ്റ്‌ 5, 2026
0

തമിഴ്നാടിന് പ്രതിദിനം 3,500 ക്യൂസെക് കാവേരി ജലം 15 ദിവസത്തേക്ക് വിട്ടുനൽകണമെന്ന കാവേരി ജല നിയന്ത്രണ സമിതിയുടെ നിർദേശപ്രകാരം, ഈ ആഴ്ചയ്ക്കുള്ളിൽ ഉത്തരവ് പൂർണമായി നടപ്പാക്കുമെന്ന് കർണാടക ജലവിഭവ വകുപ്പ് അറിയിച്ചു. ജലവിതരണവുമായി ബന്ധപ്പെട്ട് കർണാടക സർക്കാർ സാഹചര്യം നിരന്തരം വിലയിരുത്തുകയാണെന്നും, നിലവിലെ ജലലഭ്യതയും അണക്കെട്ടുകളിലെ സംഭരണനിരപ്പും പരിഗണിച്ചാണ് തുടർനടപടികൾ സ്വീകരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, തമിഴ്നാടിന് കൂടുതൽ വെള്ളം വിട്ടുനൽകുന്നതിനെതിരെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കർഷക സംഘടനകളും കന്നഡ

Continue Reading
അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് ഗ​താ​ഗ​ത മ​ന്ത്രി സി.​പി.ജോ​ൺ
Kerala
0 min read
4.5k

അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് ഗ​താ​ഗ​ത മ​ന്ത്രി സി.​പി.ജോ​ൺ

ഓഗസ്റ്റ്‌ 5, 2026
0

പ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് ഗ​താ​ഗ​ത മ​ന്ത്രി സി.​പി. ജോ​ൺ. സ്ത്രീ​ക​ളെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ർ​ശം പാ​ടി​ല്ലാ​യി​രു​ന്നു. ആ​രെ​യും അ​ട​ച്ചാ​ക്ഷേ​പി​ക്കാ​ൻ ഉ​ദ്ദേ​ശ്യ​മി​ല്ലാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. ത​നി​ക്ക് അ​തി​ൽ ഈ​ഗോ ഇ​ല്ല, പ​റ​യു​ന്പോ​ൾ ശ്ര​ദ്ധി​ക്ക​ണ​മാ​യി​രു​ന്നു. പ്രി​യ​ദ​ർ​ശി​നി സ​ർ​ക്കാ​രി​ന്‍റെ അ​ഭി​മാ​ന​പ​ദ്ധ​തി​യാ​ണ്. അ​തി​നെ ന​ല്ല രീ​തി​യി​ൽ മു​ന്നോ​ട്ട്കൊ​ണ്ടു​പോ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ ദാ​രി​ദ്രം ഉ​ണ്ടെ​ന്ന​ത് വ​സ്ത​ത​യാ​ണ്. അ​തി​നെ ഒ​ന്ന് ചു​രു​ക്കാ​നാ​ണ് പ്രി​യ​ദ​ർ​ശി​നി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വ​ൻ തു​ക

Continue Reading
യാത്രക്കാരനെ മർദിച്ച സംഭവം; ബി.എം.ടി.സി കണ്ടക്ടറെ സസ്പെൻഡ് ചെയ്തു
Karnataka
0 min read
4.2k

യാത്രക്കാരനെ മർദിച്ച സംഭവം; ബി.എം.ടി.സി കണ്ടക്ടറെ സസ്പെൻഡ് ചെയ്തു

ഓഗസ്റ്റ്‌ 5, 2026
0

ബെംഗളൂരുവിൽ ബസിലെ യാത്രക്കാരനെ മർദിക്കുകയും ബസിൽ നിന്ന് പുറത്തേക്ക് തള്ളുകയും ചെയ്തെന്ന ആരോപണത്തെ തുടർന്ന് ബി.എം.ടി.സി കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. നെലമംഗലയിലെ അരിശിനകുണ്ടിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പിന് സമീപം നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് കോർപ്പറേഷൻ അടിയന്തര നടപടി സ്വീകരിച്ചത്. വൈറലായ വീഡിയോയിൽ കണ്ടക്ടർ യാത്രക്കാരനുമായി വാക്കുതർക്കത്തിൽ ഏർപ്പെടുന്നതും തുടർന്ന് മർദിച്ച് ബസിൽ നിന്ന് പുറത്തേക്ക് തള്ളുന്നതും കാണാനാകുന്നുണ്ട്. സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കിയതോടെ ബി.എം.ടി.സി ഉദ്യോഗസ്ഥർ

Continue Reading