മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചു. സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ധനമന്ത്രി എൻ. മരിയ വിൽസൺ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വർധിപ്പിക്കുന്നതിനൊപ്പം, കാവേരി നദിയിൽ നിന്ന് തമിഴ്‌നാടിന് അർഹതപ്പെട്ട ജലവിഹിതം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നിയമപരവും ഭരണപരവുമായ നടപടികളും സ്വീകരിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്താൻ സുപ്രീംകോടതി നേരത്തെ തമിഴ്‌നാടിന് അനുമതി നൽകിയിരുന്നു. എന്നാൽ അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ചുള്ള കേരളത്തിൻ്റെ ആശങ്കകൾ തുടരുന്നതിനാൽ ജലനിരപ്പുമായി ബന്ധപ്പെട്ട തർക്കം വർഷങ്ങളായി നിലനിൽക്കുകയാണ്.

തമിഴ്‌നാട് ബജറ്റിലെ ഈ പ്രഖ്യാപനം, മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാനത്തിൻ്റെ നിലപാട് വീണ്ടും ശക്തമായി ആവർത്തിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്. പ്രഖ്യാപനത്തോട് കേരള സർക്കാർ എങ്ങനെ പ്രതികരിക്കുമെന്നതും ശ്രദ്ധേയമാണ്.

Related Posts