ലാൽബാഗ് പുഷ്പമേള നാളെ മുതൽ; ലാൽബാഗ് പൂത്തുലയും; സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് ഒരുങ്ങി ബെംഗളൂരു
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരുവിലെ പ്രശസ്തമായ ലാൽബാഗ് ഫ്ലവർ ഷോയുടെ അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഓഗസ്റ്റ് 6 മുതൽ 17 വരെ നടക്കുന്ന പുഷ്പമേളയിൽ ഇത്തവണ പുരാതന ഇന്ത്യൻ ശിൽപകലയും യുദ്ധ ആനകളുമാണ് പ്രധാന പ്രമേയം. കർണാടക ഹോർട്ടികൾച്ചർ വകുപ്പിൻ്റെ നേതൃത്വത്തിൽ ആയിരക്കണക്കിന് വർണാഭമായ പൂക്കൾ ഉപയോഗിച്ച് ഭീമാകാരമായ പുഷ്പശിൽപങ്ങളാണ് ഒരുക്കുന്നത്. ഇന്ത്യയുടെ ചരിത്രവും സാംസ്കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്ന ശിൽപങ്ങൾ, യുദ്ധ ആനകളുടെ മാതൃകകൾ, പുരാതന ക്ഷേത്ര ശൈലിയിലുള്ള പുഷ്പനിർമിതികൾ എന്നിവയാണ്
നമ്മ മെട്രോ റെഡ് ലൈൻ ഡിപിആർ പുതുക്കി; വെറ്ററിനറി കോളജ് സ്റ്റേഷൻ ഒഴിവാക്കി
ബെംഗളൂരുവിലെ നമ്മ മെട്രോ മൂന്നാംഘട്ട പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന ഹെബ്ബാൾ–സർജാപുര പാതയുടെ പുതുക്കിയ വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ) ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ (BMRCL) കേന്ദ്ര നഗരവികസന മന്ത്രാലയത്തിന് സമർപ്പിച്ചു. 2025 ജനുവരിയിലാണ് റെഡ് ലൈൻ പദ്ധതിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയത്. ₹25,999 കോടി ചെലവിൽ നടപ്പാക്കുന്ന ഈ പദ്ധതി പൂർത്തിയാകുന്നതോടെ ബെംഗളൂരുവിൻ്റെ കിഴക്കൻ-വടക്കൻ മേഖലകളിലേക്കുള്ള പൊതുഗതാഗതം കൂടുതൽ കാര്യക്ഷമമാകുമെന്നാണ് പ്രതീക്ഷ. ഹെബ്ബാളിന് സമീപം നിർദേശിച്ചിരുന്ന വെറ്ററിനറി
മടിവാള–കണ്ണൂർ കെഎസ്ആർടിസി സ്ലീപ്പർ ബസ് ഓഗസ്റ്റ് 7 മുതൽ
ബെംഗളൂരുവിലെ മടിവാളയിൽ നിന്ന് കണ്ണൂരിലേക്കുള്ള കർണാടക ആർടിസിയുടെ നോൺ എസി സ്ലീപ്പർ ബസ് സർവീസ് ഓഗസ്റ്റ് 7 മുതൽ ആരംഭിക്കും. കഴിഞ്ഞ മാസം 16-ന് തുടങ്ങാനിരുന്ന സർവീസ് സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചതിനെ തുടർന്നാണ് പുതിയ തീയതി പ്രഖ്യാപിച്ചത്. സർവീസിൻ്റെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. മലയാളികൾ ഏറെയുള്ള മടിവാളയിൽ നിന്ന് കേരളത്തിലേക്കുള്ള കെഎസ്ആർടിസിയുടെ ആദ്യ സർവീസാണിത്. മടിവാള ബിഎംടിസി ബസ് സ്റ്റോപ്പാണ് പ്രധാന ബോർഡിങ് പോയിന്റ്. ശാന്തിനഗർ, സാറ്റലൈറ്റ് ബസ് ടെർമിനൽ
കനത്ത മഴ; പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, എറണാകുളം, തൃശൂർ, കണ്ണൂർ, കോട്ടയം, പത്തനംതിട്ട, കാസർകോട്, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിനിടെ അപകടം; ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് പരിക്ക്
ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന കാർ പത്തനംതിട്ട ഓമല്ലൂർ ഷട്ടർമുക്കിന് സമീപം അപകടത്തിൽപ്പെട്ടു. അപകടത്തിൽ എംഎൽഎയ്ക്കും വാഹനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാർക്കും പരിക്കേറ്റെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ശേഷം താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് എംഎൽഎ സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനം ഇടിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൻ്റെ കാരണം
ഷെട്ടിഹള്ളി – മേതരഹള്ളി അയ്യപ്പ സേവാ സംഘത്തിൻ്റെ രാമായണ മാസാചരണം
ഷെട്ടിഹള്ളി – മേതരഹള്ളി അയ്യപ്പ സേവാ സംഘം ഈ വർഷവും രാമായണ മാസാചരണത്തിൻ്റെ ഭാഗമായി ദിവസവും രാമായണ പാരായണവും തുടർന്ന് ഭജനയും ഭക്തിനിർഭരമായി ആചരിക്കുന്നു. തുടർച്ചയായ മൂന്നാം വർഷമാണ് സംഘം ഇത് നടത്തുന്നത്. സരസ്വതി, സീന, ഉഷ, തങ്കം, ലത തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രാമായണ പാരായണം നടത്തുന്നത്. കർക്കിടകം 31വരെ തുടരും. പാരായണത്തിന് ശേഷം ഭജന സംഘത്തിൻ്റെ ഭക്തിസാന്ദ്രമായ ഭജനയും പ്രസാദ വിതരണവും ലഘുഭക്ഷണവും ഉണ്ടാവും.
കനത്ത മഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ബുധനാഴ്ച (ഓഗസ്റ്റ് 5) അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, കാസർഗോഡ്, ആലപ്പുഴ, വയനാട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയിൽ പ്രൊഫഷണൽ കോളജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. മറ്റ്
തൃഷ രാഷ്ട്രീയത്തിലേക്ക്? മധുരയിലെ പുതിയ പോസ്റ്റർ ചർച്ചയാകുന്നു
ഉദയനിധി സ്റ്റാലിൻ്റെ വിവാദ പ്രസ്താവനയും അതിനെത്തുടർന്നുള്ള നിയമനടപടികളും തമിഴ്നാട്ടിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കെ, നടി തൃഷയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും വീണ്ടും സജീവമായി. മധുരയിൽ പ്രത്യക്ഷപ്പെട്ട പുതിയ പോസ്റ്ററാണ് ഈ ചർച്ചകൾക്ക് തുടക്കമായത്. പോസ്റ്ററിൽ തൃഷയുടെ ചിത്രം ഉൾപ്പെടുത്തി രാഷ്ട്രീയ സൂചനകൾ നൽകിയിരിക്കുന്നതായാണ് റിപ്പോർട്ട്. ഇതോടെയാണ് അവർ ഉടൻ രാഷ്ട്രീയത്തിൽ സജീവമാകുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും വ്യാപകമായത്. ഇതിന് മുമ്പും തൃഷയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സമാന
ബാംഗ്ളൂരിൽ നിര്യാതനായി
മൊഗ്രാൽ പുത്തൂർ സ്വദേശിയും ബാംഗ്ലൂർ യശ്വന്തപുരത്തെ ആദ്യ കാല വ്യാപാരിയുമായ എംബി മുഹമ്മദ് ഹാജി മുണ്ടേക്ക (മമ്മദ് ഇച്ച) ഇന്നലെ നിര്യാതനായി. ബാംഗ്ലൂർമലബാർ മുസ്‌ലിം അസോസിയേഷൻ യശ്വന്ത്പുര പ്രവർത്തകരായ അബ്ദുല്ല(ഉപ്പി), സിദ്ദീഖ്, ഉസ്മാൻ എന്നിവർ മക്കളാണ്.
സമന്വയ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു
സമന്വയ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്‌റ്റിൻ്റെ വാർഷിക പൊതുയോഗം രാഷ്ട്രാഥാന സ്കൂളിൽ വെച്ച് നടന്നു. പൊതുയോഗത്തിൽ സമന്വയയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. രക്ഷാധികാരികളായി പ്രൊഫ.ഡോ.ജി.ജി.ഗംഗധരൻ, വി.രവീന്ദ്ര മല്ല്യ, കെ.നാണു, പ്രൊഫ.ഡോ.ഇന്ദിര പി എന്നിവരെ തെരഞ്ഞെടുത്തു. വിജയനുണ്ണി (പ്രസിഡണ്ട്)ശിവപ്രസാദ്, ഗിരിജ വിജയൻ, അനിൽകുമാർ (വൈസ് പ്രസിഡണ്ട്)ധനരാജ് പി.എം (ജനറൽ സെക്രട്ടറി)ഡോ.നാരായണപ്രസാദ് (ഓർഗനൈസിംഗ് സെക്രട്ടറി)വിനോദ് കുമാർ, ബാബുരാജ്, മനോജ് പി.എം (സെക്രട്ടറിമാർ)ഗണേഷ് കെ.എസ് (ട്രഷറർ)ഷൈനി സുധീർ, സലി കുമാർ, ദിനേഷ് കുമാർ, രാജി