ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന കാർ പത്തനംതിട്ട ഓമല്ലൂർ ഷട്ടർമുക്കിന് സമീപം അപകടത്തിൽപ്പെട്ടു. അപകടത്തിൽ എംഎൽഎയ്ക്കും വാഹനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാർക്കും പരിക്കേറ്റെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ശേഷം താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് എംഎൽഎ സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനം ഇടിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൻ്റെ കാരണം കണ്ടെത്തുന്നതിനായി സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ചുവരികയാണ്.

Related Posts