നെ​ടു​ങ്ക​ണ്ടം ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി സ​ജി കു​റ്റം സ​മ്മ​തി​ച്ചു. അ​മ്മ മേ​രി​ക്കു​ട്ടി​യേ​യും സ​ഹോ​ദ​ര​ൻ റെ​ജി​യേ​യും കൊ​ല​പ്പെ​ടു​ത്തി​യ​ത് താ​നാ​ണെ​ന്ന് ഇ​യാ​ൾ മൊ​ഴി ന​ൽ​കി. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ജി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്.
ഇ​രു​വ​രെ​യും കൊ​ല​പ്പെ​ടു​ത്താ​ൻ ആ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യം ഇ​യാ​ൾ​ക്ക് ല​ഭി​ച്ചോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ഒ​മ്പ​തു മു​ത​ലാ​ണ് നെ​ടു​ങ്ക​ണ്ടം പ​ച്ച​ടി പൊ​ന്നു​ട്ട​യി​ല്‍ മേ​രി​ക്കു​ട്ടി (70), മ​ക​ന്‍ റെ​ജി (48) എ​ന്നി​വ​രെ കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പോ​ലീ​സ് പു​ര​യി​ട​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ശ​രീ​ര ഭാ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Related Posts