ബെംഗളൂരുവിലെ മടിവാളയിൽ നിന്ന് കണ്ണൂരിലേക്കുള്ള കർണാടക ആർടിസിയുടെ നോൺ എസി സ്ലീപ്പർ ബസ് സർവീസ് ഓഗസ്റ്റ് 7 മുതൽ ആരംഭിക്കും. കഴിഞ്ഞ മാസം 16-ന് തുടങ്ങാനിരുന്ന സർവീസ് സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചതിനെ തുടർന്നാണ് പുതിയ തീയതി പ്രഖ്യാപിച്ചത്. സർവീസിൻ്റെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.

മലയാളികൾ ഏറെയുള്ള മടിവാളയിൽ നിന്ന് കേരളത്തിലേക്കുള്ള കെഎസ്ആർടിസിയുടെ ആദ്യ സർവീസാണിത്. മടിവാള ബിഎംടിസി ബസ് സ്റ്റോപ്പാണ് പ്രധാന ബോർഡിങ് പോയിന്റ്. ശാന്തിനഗർ, സാറ്റലൈറ്റ് ബസ് ടെർമിനൽ എന്നിവിടങ്ങളിലും യാത്രക്കാർക്ക് ബസിൽ കയറാൻ സൗകര്യമുണ്ട്.

35 ബർത്തുകളുള്ള നോൺ എസി സ്ലീപ്പർ ബസിൻ്റെ ടിക്കറ്റ് നിരക്ക് 850 രൂപയാണ്.

യാത്രാസമയം (ബെംഗളൂരു → കണ്ണൂർ):

  • മടിവാള – രാത്രി 8.36
  • ശാന്തിനഗർ – 9.16
  • സാറ്റലൈറ്റ് ടെർമിനൽ – 10.00
  • കെങ്കേരി – 10.15
  • മൈസൂരു – 12.46
  • ഇരിട്ടി – 4.45
  • തലശ്ശേരി – 5.45
  • കണ്ണൂർ – രാവിലെ 6.30

തിരിച്ചുള്ള സർവീസ് (കണ്ണൂർ → ബെംഗളൂരു):

  • കണ്ണൂർ – രാത്രി 8.10
  • തലശ്ശേരി – 8.50
  • കൂത്തുപറമ്പ് – 9.15
  • മട്ടന്നൂർ – 9.45
  • ഇരിട്ടി – 10.00
  • മൈസൂരു – 1.45
  • മടിവാള – രാവിലെ 5.10

ടിക്കറ്റ് ബുക്കിങ് കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റായ ksrtc.in വഴി ലഭ്യമാണ്.

Related Posts