കേ​ര​ള​ത്തി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്ന് കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ. ത​മി​ഴ്നാ​ട്ടി​ലും മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു. ക​ർ​ണാ​ട​ക​യി​ലെ അ​ധി​കാ​ര കൈ​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ലും ഖാ​ർ​ഗെ പ്ര​തി​ക​രി​ച്ചു. അ​ധി​കാ​ര കൈ​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം നി​ല​വി​ൽ ച​ർ​ച്ച​ക​ളി​ൽ ഇ​ല്ലെ​ന്ന് ഖാ​ർ​ഗെ വ്യ​ക്ത​മാ​ക്കി.

ക​ർ​ണാ​ട​ക​യി​ൽ നി​ല​വി​ൽ ഒ​രു മു​ഖ്യ​മ​ന്ത്രി​യു​ണ്ട്. ച​ർ​ച്ച ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യം വ​ന്നാ​ൽ അ​പ്പോ​ൾ നോ​ക്കാ​മെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു. അ​ത്ത​രം വി​ഷ​യ​മു​യ​ർ​ന്നാ​ൽ സോ​ണി​യ​യും രാ​ഹു​ലും താ​നും ചേ​ർ​ന്ന് തീ​രു​മാ​ന​മെ​ടു​ക്കും. സോ​ണി​യ ഗാ​ന്ധി ആണ് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക ​എ​ന്നും ഖാ​ർ​ഗെ പറഞ്ഞു.

Related Posts