എഴുത്തുകാരൻ ഡോ.പ്രേംരാജ്.കെ.കെയുടെ ബാലനോവൽ “ഉൽക്ക”യുടെ കന്നഡ / ഇംഗ്ലീഷ് പതിപ്പുകളുടെ പ്രകാശനം ഓഗസ്റ്റ് 30ന് നിർവഹിക്കും. ഗാന്ധിഭവനിൽ രാവിലെ പത്ത് മണിക്കാണ് പ്രകാശനചടങ്ങു. കന്നഡ പതിപ്പിൻ്റെ പ്രകാശനം കന്നഡ സാഹിത്യകാരൻ നാടോജ ഹമ്പ നാഗരാജയ്യ നിർവഹിക്കും. ഇംഗ്ലീഷ് പതിപ്പ് സംഗീതജ്ഞയും മ്യൂസിക് തെറാപ്പിസ്റ്റുമായ പ്രിയങ്ക ദിക്ഷിത്, യുവ പ്രതിഭ ഓസ്റ്റിൻ അജിതിന് നൽകി പ്രകാശനം ചെയ്യും.
കന്നഡ സിനിമ സംവിധായകർ തേഷി വെങ്കടേഷ് അധ്യക്ഷത വഹിക്കും. സംവിധായകനും തിരക്കഥാകൃത്തുമായ നവിലുഗരി നവീൻ പി ബി, എഴുത്തുകാരി സ്നേഹ ഖാൻവേൽകർ, ഷൈനി അജിത് എന്നിവർ പങ്കെടുക്കും. ആകാശവാണി ആർ ജെ മധുചൈത്ര പരിപാടി അവതരിപ്പിക്കും.
വിജയ് കർണ്ണാടക അസ്സിസ്റ്റൻറ് എഡിറ്റർ മേരി ജോസഫ് ആണ് നോവൽ കന്നഡയിലേക്ക് മൊഴിമാറ്റം നടത്തിയത്. നോവലിസ്റ്റ് പ്രേംരാജ്.കെ.കെ തന്നെയാണ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 9886910278