കേരളത്തിലേക്കുള്ള കർണാടക ആർടിസിയുടെ (KSRTC) ആദ്യ ഫ്ലൈ ബസ് സർവീസ് ഓഗസ്റ്റ് 15 മുതൽ ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ആരംഭിക്കും. കഴിഞ്ഞ മാസം 15-ന് ആരംഭിക്കാനിരുന്ന സർവീസ്, സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചതിനെ തുടർന്നാണ് പുതുക്കിയ തീയതി പ്രഖ്യാപിച്ചത്.

വോൾവോ എ.സി.മൾട്ടി ആക്സിൽ ബസിൽ 48 യാത്രക്കാർക്ക് സഞ്ചരിക്കാനാകും. ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക് ₹1,550 ആണ്. മൈസൂരു, ഗോണിക്കൊപ്പ, കുട്ട, മാനന്തവാടി എന്നിവിടങ്ങൾ വഴിയാണ് സർവീസ് നടത്തുക.

ബെംഗളൂരു വിമാനത്താവളത്തിലെ ടെർമിനൽ-1ൽ നിന്ന് രാത്രി 10.45-നും ടെർമിനൽ-2ൽ നിന്ന് 10.50-നും ബസ് പുറപ്പെടും. തുടർന്ന് നായന്തഹള്ളി മെട്രോ സ്റ്റേഷൻ(11.45), മൈസൂരു(2.45), ഹുൻസൂർ(3.30), ഗോണിക്കൊപ്പ(4.15), പൊന്നാംപേട്ട്(4.20), കുട്ട(4.50), മാനന്തവാടി(5.20), കൽപറ്റ(രാവിലെ 6.05), താമരശ്ശേരി(6.30) എന്നിവിടങ്ങളിലൂടെ രാവിലെ 7.15-ന് കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിച്ചേരും.

തിരിച്ചുള്ള സർവീസ് രാത്രി 7.30-ന് കോഴിക്കോട് നിന്ന് ആരംഭിച്ച് കൽപറ്റ(8.40), മാനന്തവാടി(9.15), കുട്ട(10.15), ഗോണിക്കൊപ്പ(10.50), ഹുൻസൂർ(11), മൈസൂരു(12.30), നായന്തഹള്ളി മെട്രോ സ്റ്റേഷൻ(3.15) എന്നിവിടങ്ങൾ വഴി പുലർച്ചെ 5.15-ന് ബെംഗളൂരു വിമാനത്താവളത്തിൽ എത്തും.

ടിക്കറ്റ് ബുക്കിങ് KSRTC-യുടെ ഔദ്യോഗിക വെബ്സൈറ്റായ ksrtc.in വഴി നടത്താം.

Related Posts