ബിഡദി ടൗൺഷിപ് പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്ന ആവശ്യമുന്നയിച്ച് ജനതാദൾ (എസ്) ഓഗസ്റ്റ് 9 മുതൽ മൂന്ന് ദിവസത്തെ പദയാത്ര സംഘടിപ്പിക്കുന്നു. ബിഡദി ബൈരമംഗലയിൽ നിന്ന് ആരംഭിക്കുന്ന പദയാത്ര ഓഗസ്റ്റ് 11-ന് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ സമാപിക്കും.
യുവ ജനതാദൾ (എസ്) സംസ്ഥാന പ്രസിഡണ്ട് നിഖിൽ കുമാരസ്വാമി പദയാത്രയ്ക്ക് നേതൃത്വം നൽകും. കർഷകരുടെ ഭൂമിയും ഉപജീവനവും സംരക്ഷിക്കണമെന്ന ആവശ്യമാണ് പദയാത്രയിലൂടെ ഉയർത്തിക്കാട്ടുന്നതെന്ന് പാർട്ടി നേതാക്കൾ അറിയിച്ചു.

അതേസമയം, ബിഡദി ടൗൺഷിപ് പദ്ധതിയുമായി ബന്ധപ്പെട്ട് ഗവർണർ താവർചന്ദ് ഗെലോട്ട് സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. പദ്ധതിക്കെതിരെ പ്രദേശത്തെ കർഷക കൂട്ടായ്മയുടെ പ്രതിനിധികൾ ഗവർണറെ നേരിൽ കണ്ട് പരാതി നൽകിയതിനെ തുടർന്നാണ് ഈ നടപടി. കർഷകരുടെ ആശങ്കകൾ പരിഗണിച്ച് പദ്ധതി പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ജനതാദൾ (എസ്) പ്രതിഷേധ പദയാത്ര പ്രഖ്യാപിച്ചിരിക്കുന്നത്.

Related Posts