കോതമംഗലം എം.എ. കോളേജ് ഓഫ് എഞ്ചിനീയറിംഗ് ബാംഗ്ലൂർ അലുമ്നൈ കൂട്ടായ്മയായ ‘എം.ഐ.ബി’യുടെ (MIB) ഓണാഘോഷം 2026 ഓഗസ്റ്റ് 8-ന് ഇന്ദിരാനഗറിലെ ഈസ്റ്റ് കൾച്ചറൽ അസോസിയേഷനിൽ വെച്ച് രാവിലെ 10 മണി മുതൽ നടക്കും. എം.എ. കോളേജ് ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പൽ ബോസ് മാത്യു ചടങ്ങ് ഉദ്ഘാടനം ചെയ്യും.
എം.ഐ.ബി കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവ ഉണ്ടായിരിക്കുമെന്ന് ബാംഗ്ലൂർ ചാപ്റ്റർ പ്രസിഡണ്ട് ജയരാജ് മേനോൻ അറിയിച്ചു.