കർണാടകയിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയായ SIR (Special Intensive Revision) നടപടികളുടെ സമയപരിധി വീണ്ടും നീട്ടി. നേരത്തെ ഓഗസ്റ്റ് 8ന് അവസാനിക്കാനിരുന്ന വീടുതോറുമുള്ള പരിശോധനയും എൻയുമറേഷൻ ഫോം സമർപ്പണത്തിനുള്ള സമയവും ഓഗസ്റ്റ് 17 വരെ നീട്ടി. ഇതോടെ ബെംഗളൂരുവിലടക്കം വോട്ടർമാർക്ക് വിവരങ്ങൾ പരിശോധിച്ച് തെറ്റുകൾ തിരുത്തുന്നതിനും കൂടുതൽ സമയം ലഭിക്കും.

SIR പരിശോധനയിൽഹാജരില്ലാത്തവർ / കണ്ടെത്താനാകാത്തവർ, താമസം മാറിയവർ, മരണപ്പെട്ടവർ, ഇരട്ടപ്പേരായി രജിസ്റ്റർ ചെയ്തവർ, മറ്റ് വിഭാഗങ്ങൾ(ASDDO) എന്നിവയിൽ ഉൾപ്പെട്ട വോട്ടർമാരെയാണ് പ്രധാനമായും വീണ്ടും പരിശോധിക്കുന്നത്. ഈ വിഭാഗത്തിൽ പേര് വന്നത് വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തുവെന്നർത്ഥമല്ല. ബന്ധപ്പെട്ട രേഖകളും താമസവിവരങ്ങളും പരിശോധിച്ച് അർഹരായവരെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള അവസരം തുടരും.

കർണാടകയിൽ 1.09 കോടിയിലധികം വോട്ടർമാർ, അതായത് സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ ഏകദേശം 19.81 ശതമാനം, ASDDO വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ വലിയൊരു പങ്കും ബെംഗളൂരുവിൽ നിന്നുള്ളവരാണ്. ബെംഗളൂരുവിൽ മാത്രം ഏകദേശം 49.4 ലക്ഷം വോട്ടർമാർ ഈ വിഭാഗത്തിൽ ഉൾപ്പെട്ടതായി റിപ്പോർട്ടുണ്ട്. ASDDO വിഭാഗത്തിൽ ഏറ്റവും കൂടുതൽ പേർ സ്ഥിരമായി താമസം മാറിയവർ എന്ന വിഭാഗത്തിലാണ്. ഇതിന് പുറമെ കണ്ടെത്താനാകാത്തവർ, മരണപ്പെട്ടവർ, മറ്റൊരിടത്ത് ഇതിനകം രജിസ്റ്റർ ചെയ്തവർ തുടങ്ങിയ വിഭാഗങ്ങളും ഉൾപ്പെടുന്നു. തെറ്റായി ഈ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് Booth Level Officer (BLO) അല്ലെങ്കിൽ Electoral Registration Officer (ERO) മുഖേന വിവരങ്ങൾ ശരിയാക്കാൻ അവസരമുണ്ട്.

സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ ഓഗസ്റ്റ് 17ന് പ്രസിദ്ധീകരിക്കാനിരുന്ന കരട് വോട്ടർപട്ടിക ഓഗസ്റ്റ് 24ന് പ്രസിദ്ധീകരിക്കും. അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്ന തീയതിയും മാറ്റി ഒക്ടോബർ 27 ആക്കിയതായി റിപ്പോർട്ടുണ്ട്.

Related Posts