4500 പുതിയ ഇലക്ട്രിക് ബസുകൾ; 31 ഡിപ്പോകളിൽ ചാർജിങ് സ്റ്റേഷനുകളുമായി ബി.എം.ടി.സി
പ്രധാനമന്ത്രി ഇ-ഡ്രൈവ് പദ്ധതിയുടെ ഭാഗമായി ബെംഗളൂരു നഗരത്തിലെ പൊതുഗതാഗതം കൂടുതൽ ശക്തമാക്കുന്നതിനുള്ള നടപടികളുമായി ബി.എം.ടി.സി. പദ്ധതിയിലൂടെ ലഭിക്കുന്ന 4500 പുതിയ ഇലക്ട്രിക് ബസുകൾ സർവീസിന് എത്തിക്കുന്നതിൻ്റെ ഭാഗമായി നഗരത്തിലെ 31 ഡിപ്പോകളിൽ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. ഇതിൻ്റെ ഭാഗമായി 12 ഡിപ്പോകൾ പൂർണമായും ഇലക്ട്രിക് ബസുകളുടെ പ്രവർത്തനത്തിനായി മാറ്റിവയ്ക്കാനും ബി.എം.ടി.സി തീരുമാനിച്ചിട്ടുണ്ട്. നിലവിൽ നഗരത്തിലെ 10 ഡിപ്പോകളിലാണ് ഇലക്ട്രിക് ബസുകൾക്കായുള്ള ചാർജിങ് സൗകര്യം നിലവിലുള്ളത്. പ്രധാനമന്ത്രി ഇ-ഡ്രൈവ് പദ്ധതിയുടെ
ഓണത്തിരക്ക്; കർണാടക ആർടിസി 90 അധിക ബസുകൾ സർവീസ് നടത്തും
ഓണത്തോടനുബന്ധിച്ച് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കർണാടക ആർടിസി 90 അധിക ബസുകൾ സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്നും മൈസൂരുവിൽ നിന്നുമുള്ള പ്രത്യേക സർവീസുകൾ ഓഗസ്റ്റ് 21 മുതൽ 25 വരെ കേരളത്തിലെ വിവിധ ജില്ലകളിലേക്ക് സർവീസ് നടത്തും. ഓണത്തിന് ശേഷം കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള മടക്കയാത്രയ്ക്കായി ഓഗസ്റ്റ് 30നും പ്രത്യേക സർവീസുകൾ ഉണ്ടായിരിക്കും. ബെംഗളൂരുവിലെ മൈസൂരു റോഡ് ബസ് സ്റ്റേഷൻ, ശാന്തിനഗർ ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നായിരിക്കും പ്രധാന
അർജുൻ ആയങ്കി അറസ്റ്റിൽ; പിടിയിലായത് കണ്ണൂരിൽ നിന്ന്
നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുദിവസമായി നടത്തിയ തിരച്ചിലിനൊടുവിൽ കണ്ണൂർ നഗരത്തിലെ ഒരു അപ്പാർട്ട്മെന്റിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. മേഖലാ ഡിഐജിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പൊലീസ് എത്തിയതറിഞ്ഞ് അപ്പാർട്ട്മെന്റിൽ നിന്ന് രക്ഷപ്പെടാൻ അർജുൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. ഇയാളോടൊപ്പം സുഹൃത്തായ മറ്റൊരാളും സ്ഥലത്തുണ്ടായിരുന്നു. കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അർജുനെ എറണാകുളത്തേക്ക് കൊണ്ടുപോകും. കോതമംഗലത്തിന് സമീപത്തെ റിസോർട്ടിൽ
കെ.എൻ.എസ്.എസ് വൈറ്റ് ഫീൽഡ് കരയോഗം ഭാരവാഹികൾ
കെ.എൻ.എസ്.എസ് വൈറ്റ് ഫീൽഡ് കരയോഗം 2026-28 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. കരയോഗം ഭാരവാഹികളായി പദ്മ കുമാർ എ എസ് (പ്രസിഡണ്ട്)ചന്ദ്ര കുമാർ സി എസ് (വൈസ് പ്രസിഡണ്ട്)പുരുഷോത്തമൻ പി എൻ (സെക്രട്ടറി)ബിമൽ രാമൻ കുട്ടി (ജോയിൻ്റ് സെക്രട്ടറി)പദ്മനാഭൻ പി (ട്രഷറർ)കേശവൻകുട്ടി (ജോയിൻ്റ് ട്രഷറർ)ഹരീഷ് കുമാർ എസ്, വിജയ കുമാർ എൻ, മുരളിമണി കെ (ബോർഡ് മെമ്പർമാർ) മഹിളാ വിഭാഗം ഗൃഹലക്ഷ്മിയുടെ ഭാരവാഹികളായി ലത അനിൽ (പ്രസിഡണ്ട്)ധന്യ കേശവ് (വൈസ് പ്രസിഡണ്ട്)ദിവ്യ
കെഎസ്ആർടിസി ബസ് അപകടം; മരിച്ച ഡ്രൈവറുടെയും കണ്ടക്ടറുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയി
കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കേരള ആർ.ടി.സി സൂപ്പർ ഡീലക്സ് ബസ് അപകടത്തിൽ മരിച്ച ഡ്രൈവർ മിഥിലേഷ് (32), കണ്ടക്ടർ എൻ.എം. അരുൺ (53) എന്നിവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. ബെംഗളൂരുവിലെ രാജരാജേശ്വരി ആശുപത്രിയിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയതിനു പിന്നാലെ അല്പസമയം മുമ്പ് കെഎംസിസിയുടെ രണ്ട് ആംബുലൻസുകളിലാണ് മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയത്. ഇന്ന് രാവിലെ 6.45ഓടെയാണ് ബെംഗളൂരുവിന് സമീപം ബിഡദി എക്സ്പ്രസ് വേയിൽ അപകടമുണ്ടായത്. കോഴിക്കോട്
ലയണൽ മെസിയുടെ പിതാവ് ഹോർഹെ മെസി അന്തരിച്ചു
അർജന്റീനൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ പിതാവ് ഹോർഹെ മെസി (68) അന്തരിച്ചു. അർജന്റീനയിലെ റൊസാരിയോയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏറെക്കാലമായി വിവിധ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ലയണൽ മെസിയുടെ കരിയറിലെ വളർച്ചയ്ക്ക് പിന്നിലെ പ്രധാന വ്യക്തികളിലൊരാളായിരുന്നു ഹോർഹെ മെസി. ബാല്യത്തിൽ വളർച്ചാ ഹോർമോണിൻ്റെ കുറവ് മൂലം ബുദ്ധിമുട്ടിയ മെസിക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നതിലും തുടർ ഫുട്ബോൾ പരിശീലനത്തിന് പിന്തുണ നൽകുന്നതിലും പിതാവ് നിർണായക പങ്കുവഹിച്ചു. മെസി
കലയുടെ വഴിയിൽ പന്ത്രണ്ട് വർഷം; ‘Souly Steps’ പുതിയ ഉയരങ്ങളിലേക്ക്
ഭരതനാട്യത്തെ കലാരൂപം എന്നതിലുപരി അച്ചടക്കം, സംസ്കാരം, ആത്മവിശ്വാസം, വ്യക്തിത്വവികസനം എന്നിവയുടെ യാത്രയായി കാണുന്ന Souly Steps School of Performing Arts വളർച്ചയുടെ പുതിയ ഘട്ടത്തിലേക്ക്. 2014 ഓഗസ്റ്റ് 31ന് സമേതനഹള്ളിയിൽ ആരംഭിച്ച Souly Steps, പന്ത്രണ്ട് വർഷം നീണ്ട പ്രവർത്തനത്തിലൂടെ നിരവധി വിദ്യാർഥികൾക്കാണ് ഭരതനാട്യ പരിശീലനം നൽകിയത്. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും അഭ്യുദയകാംക്ഷികളുടെയും പിന്തുണയാണ് സ്ഥാപനത്തിൻ്റെ വളർച്ചയ്ക്ക് കരുത്തായതെന്ന് Souly Steps സ്ഥാപക ഹരിശ്രീ നിത്യൻ പറഞ്ഞു. ഭരതനാട്യത്തിൽ
മണ്ഡല പുനർനിർണയം: മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗത്തിൽ നിന്ന് ഡിഎംകെയും അണ്ണാ ഡിഎംകെയും വിട്ടുനിന്നു
മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ നിന്ന് പ്രധാന പ്രതിപക്ഷ പാർട്ടികളായ ഡിഎംകെയും അണ്ണാ ഡിഎംകെയും ഉൾപ്പെടെയുള്ള കക്ഷികൾ വിട്ടുനിന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ലോക്സഭാ സീറ്റുകളുടെ എണ്ണം കുറയുമെന്ന ആശങ്കയ്ക്കിടെ, വിഷയത്തിൽ സംസ്ഥാനത്തിൻ്റെ സംയുക്ത നിലപാട് രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യോഗം വിളിച്ചത്. എന്നാൽ കാവേരി ജലപ്രശ്നത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമാണ് സർവകക്ഷിയോഗത്തിന് പിന്നിലെന്നാണ് ഡിഎംകെയും അണ്ണാ ഡിഎംകെയും ആരോപിച്ചത്. ഇതേത്തുടർന്നാണ് പ്രധാന കക്ഷികൾ യോഗത്തിൽ
അർച്ചന സുനിലിൻ്റെ കഥാസമാഹാരം ‘പലായനം’ പ്രകാശനം ഓഗസ്റ്റ് 16ന്
സാഹിത്യകാരി അർച്ചന സുനിലിൻ്റെ പുതിയ കഥാസമാഹാരം ‘പലായനം’ ഓഗസ്റ്റ് 16ന് നടക്കുന്ന സുരഭിലം ഗ്ലോബൽ സർഗസംഗമത്തിൽ പ്രകാശനം ചെയ്യും. മലയാളത്തിലെ പ്രശസ്തനായ കവിയും എഴുത്തുകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ, പുസ്തകം ബിജു ജോസഫ് & വിൻസി ജോസഫ് എന്നിവർക്ക് നൽകി പ്രകാശന കർമ്മം നിർവഹിക്കും. സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് പുസ്തകപ്രകാശനം നടക്കുക. തൃശ്ശൂർ ജില്ലയിൽ ജനിച്ച അർച്ചന സുനിൽ നിലവിൽ ബെംഗളൂരുവിൽ സ്ഥിരതാമസമാക്കി സാഹിത്യ-സാംസ്കാരിക മേഖലയിൽ സജീവമായി പ്രവർത്തിച്ചുവരികയാണ്.
കര്‍ണാടക സംസ്ഥാന യുവജനോത്സവത്തിന് ശോഭയാർന്ന തുടക്കം
ബാംഗ്ലൂർ കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന് ഇന്ദിരാനഗര്‍ 5th മെയിന്‍, 9th ക്രോസിലുള്ള കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസിൽ ശോഭയാർന്ന തുടക്കം യുവജനോത്സവം സിനിമാ താരം മാളവിക നന്ദൻ ഉദ്‌ഘാടനം ചെയ്തു. കേരള സമാജം പ്രസിഡണ്ട് ഹനീഫ്.എം അധ്യക്ഷത വഹിച്ചു. കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ പി വി എൻ ബാലകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി അനിൽ കുമാർ, കൾച്ചറൽ സെക്രട്ടറി