മലപ്പുറം സ്‌ഫോടക വസ്തു കേസ്: മുഖ്യസൂത്രധാരന്‍ എന്‍ഐഎ പിടിയില്‍
Kerala
0 min read
4.0k

മലപ്പുറം സ്‌ഫോടക വസ്തു കേസ്: മുഖ്യസൂത്രധാരന്‍ എന്‍ഐഎ പിടിയില്‍

ഓഗസ്റ്റ്‌ 9, 2026
0

അനധികൃത സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തിയ കേസിൽ നിർണായക അറസ്റ്റുമായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). കേസിലെ മുഖ്യസൂത്രധാരനെന്ന് അന്വേഷണ സംഘം കരുതുന്ന ഹാരിസ് ടി.എയെ മഞ്ചേരിയിൽ നിന്ന് അറസ്റ്റ് ചെയ്തു. സ്‌ഫോടകവസ്തുക്കൾ അനധികൃതമായി വാങ്ങി ശേഖരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഹാരിസിന് പ്രധാന പങ്കുണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. കേസിൻ്റെ ഭാഗമായി നേരത്തെ മൂന്ന് സംസ്ഥാനങ്ങളിലായി 19 കേന്ദ്രങ്ങളിൽ എൻഐഎ പരിശോധന നടത്തിയിരുന്നു. കഴിഞ്ഞദിവസം

Continue Reading
റീൽസ് ചിത്രീകരണത്തിന് നിയന്ത്രണം; തമിഴ്‌നാട്ടിലെ പ്രധാന ക്ഷേത്രങ്ങളിൽ മൊബൈൽ നിരോധനം
India
0 min read
4.2k

റീൽസ് ചിത്രീകരണത്തിന് നിയന്ത്രണം; തമിഴ്‌നാട്ടിലെ പ്രധാന ക്ഷേത്രങ്ങളിൽ മൊബൈൽ നിരോധനം

ഓഗസ്റ്റ്‌ 9, 2026
0

റീൽസ് ഉൾപ്പെടെയുള്ള ചിത്രീകരണങ്ങൾ നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി തമിഴ്‌നാട്ടിലെ പ്രധാന ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി ദേവസ്വം വകുപ്പ്. സെപ്റ്റംബർ ഒന്നുമുതൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. ക്ഷേത്രത്തിനുള്ളിൽ ഫോട്ടോ എടുക്കുന്നതിനും ദേവതകളുടെ വീഡിയോ ചിത്രീകരിക്കുന്നതിനും ക്ഷേത്രപരിസരത്ത് റീൽസ് ഉൾപ്പെടെയുള്ള ചിത്രീകരണങ്ങൾ നടത്തുന്നതിനും വിലക്കുണ്ടാകും. വിഐപികളോ സിനിമാ താരങ്ങളോ ഉൾപ്പെടെ ആരും ക്ഷേത്രത്തിനുള്ളിൽ ഫോട്ടോയും വീഡിയോയും എടുക്കാൻ പാടില്ല എന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. ഭക്തർക്ക് മൊബൈൽ ഫോണുകൾ സുരക്ഷിതമായി

Continue Reading
വന്ദേമാതരം വിവാദത്തിൽ വിശദീകരണവുമായി ലോക്ഭവൻ
Kerala
0 min read
3.5k

വന്ദേമാതരം വിവാദത്തിൽ വിശദീകരണവുമായി ലോക്ഭവൻ

ഓഗസ്റ്റ്‌ 9, 2026
0

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന് നിർദേശം നൽകിയിട്ടില്ലെന്ന് ലോക്ഭവൻ വ്യക്തമാക്കി. ജില്ലകളിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്കായി പ്രോട്ടോക്കോൾ വിഭാഗം പുറത്തിറക്കിയ സർക്കുലറിൽ വന്ദേമാതരത്തെക്കുറിച്ച് പ്രത്യേക നിർദേശങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അധികൃതർ വിശദീകരിച്ചു. സർക്കുലറിൽ ദേശീയഗാനത്തെക്കുറിച്ച് മാത്രമാണ് പരാമർശിച്ചിരുന്നതെന്നും, വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന് നിർദേശിച്ചിട്ടില്ലെന്നും ലോക്ഭവൻ വ്യക്തമാക്കി. അതേസമയം, വിഷയത്തിൽ സർക്കാരിനുള്ളിൽ തന്നെ വ്യത്യസ്ത പ്രതികരണങ്ങളാണ് പുറത്തുവന്നത്. വന്ദേമാതരം പൂർണമായി ആലപിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രിയും വ്യവസായ മന്ത്രിയും വ്യക്തമാക്കിയപ്പോൾ, ലോക്ഭവൻ്റെ നിർദേശപ്രകാരമാണ് സർക്കുലർ

Continue Reading
ജോലിസ്ഥലത്തെ മാനസിക പീഡനം; മൈസൂരുവിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരി ജീവനൊടുക്കി
Karnataka
0 min read
3.3k

ജോലിസ്ഥലത്തെ മാനസിക പീഡനം; മൈസൂരുവിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരി ജീവനൊടുക്കി

ഓഗസ്റ്റ്‌ 9, 2026
0

മൈസൂരുവിൽ ജോലിസ്ഥലത്ത് നേരിട്ട കടുത്ത മാനസിക പീഡനത്തെ തുടർന്ന് 45കാരിയായ സൂപ്പർമാർക്കറ്റ് ജീവനക്കാരി ജീവനൊടുക്കിയതായി പരാതി. മൈസൂരു സ്വദേശിനിയായ നാഗേശ്വരിയാണ് വീട്ടിൽ വിഷം കഴിച്ച് മരിച്ചത്. പുതുതായി ചുമതലയേറ്റ സൂപ്പർവൈസറുടെ നിരന്തരമായ പീഡനമാണ് മരണത്തിന് കാരണമെന്ന് ആരോപിക്കുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി. വാരാന്ത്യ അവധി നിഷേധിച്ചതും മറ്റ് ജീവനക്കാരുടെ തെറ്റുകളുടെ ഉത്തരവാദിത്വം തൻ്റെ മേൽ ചുമത്തിയതും അസുഖത്തെ തുടർന്ന് ജോലിക്ക് എത്താതിരുന്നതിന് മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടതും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് കുറിപ്പിലുള്ളത്. വെള്ളിയാഴ്ച

Continue Reading
‘ഗുണ്ടകൾക്ക് ഇനി അനുഭവിക്കേണ്ടിവരും’; അർജുൻ ആയങ്കിയുടെ അറസ്റ്റിന് പിന്നാലെ ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്
Kerala
0 min read
3.7k

‘ഗുണ്ടകൾക്ക് ഇനി അനുഭവിക്കേണ്ടിവരും’; അർജുൻ ആയങ്കിയുടെ അറസ്റ്റിന് പിന്നാലെ ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

ഓഗസ്റ്റ്‌ 9, 2026
0

ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഗുണ്ടകൾക്കും സാമൂഹികവിരുദ്ധർക്കുമെതിരെ ശക്തമായ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ജനജീവിതത്തെ അപകടത്തിലാക്കുകയും പൊലീസിനെ വെല്ലുവിളിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങളെ വെല്ലുവിളിച്ച് നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും, എത്ര ശക്തമായ രാഷ്ട്രീയമോ മറ്റേതെങ്കിലും പിന്തുണയോ ഉണ്ടായാലും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ജനജീവിതത്തിന് ഭീഷണിയാകുന്ന തരത്തിൽ പ്രവർത്തിക്കാൻ ഗുണ്ടകൾ ആരും ധൈര്യപ്പെടേണ്ടതില്ലെന്നും

Continue Reading
‘അർജുൻ ആയങ്കിയെ ഒളിപ്പിച്ചിട്ടില്ല, കീഴടങ്ങാനാണ് എത്തിയത്’; അഭിഭാഷക ഡെലീറ്റ ടൈറ്റസ്
Kerala
0 min read
4.6k

‘അർജുൻ ആയങ്കിയെ ഒളിപ്പിച്ചിട്ടില്ല, കീഴടങ്ങാനാണ് എത്തിയത്’; അഭിഭാഷക ഡെലീറ്റ ടൈറ്റസ്

ഓഗസ്റ്റ്‌ 9, 2026
0

ഒളിവിലായിരുന്ന അർജുൻ ആയങ്കിയെ അഭിഭാഷക ഡെലീറ്റ ടൈറ്റസിൻ്റെ ഫ്ലാറ്റിൽ നിന്നാണ് പൊലീസ് പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ ആയങ്കിയെ ഒളിപ്പിച്ചിട്ടില്ലെന്നും, പൊലീസ് പിടിയിലാകുന്നതിന് മുമ്പ് കീഴടങ്ങാനാണ് ഇയാൾ ഫ്ലാറ്റിലെത്തിയതെന്നും അഭിഭാഷക ഡെലീറ്റ ടൈറ്റസ് പ്രതികരിച്ചു. ഇന്ന് രാവിലെ കീഴടങ്ങാനായിരുന്നു ആയങ്കിയുടെ പദ്ധതിയെന്നാണ് ഡെലീറ്റയുടെ വിശദീകരണം. തളിപ്പറമ്പിലെ ലോഡ്ജിലായിരുന്നു ആയങ്കി ഒളിവിൽ കഴിഞ്ഞിരുന്നത്. പൊലീസ് തൻ്റെ ഒളിത്താവളം കണ്ടെത്തിയതായി മനസ്സിലായതോടെയാണ് അവിടെ നിന്ന് അഭിഭാഷകയുടെ ഫ്ലാറ്റിലേക്ക് എത്തിയതെന്നും അവർ പറഞ്ഞു. തുടർന്ന്

Continue Reading
യുപിഐ സൗജന്യം തുടരും; വലിയ വ്യാപാരി ഇടപാടുകൾക്ക് നിരക്ക് വന്നേക്കും
India
1 min read
3.4k

യുപിഐ സൗജന്യം തുടരും; വലിയ വ്യാപാരി ഇടപാടുകൾക്ക് നിരക്ക് വന്നേക്കും

ഓഗസ്റ്റ്‌ 9, 2026
0

യുപിഐ സേവനം സാധാരണ ഉപഭോക്താക്കൾക്ക് സൗജന്യമായി തന്നെ തുടരുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. എന്നാൽ ഭാവിയിൽ നിശ്ചിത പരിധിക്ക് മുകളിലുള്ള ചില വ്യാപാരി ഇടപാടുകളിൽ മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR) ഉൾപ്പെടെയുള്ള നിരക്കുകൾ ഈടാക്കാൻ സാധ്യതയുണ്ടെന്നും സർക്കാർ അറിയിച്ചു. യുപിഐ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങൾക്ക് ബാങ്കുകൾക്കും പേയ്മെന്റ് സേവനദാതാക്കൾക്കും നിരക്ക് ഈടാക്കുന്നതിനുള്ള നിയമപരമായ വ്യവസ്ഥകൾ ഉൾപ്പെടുത്തി പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട്, 2007 ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ

Continue Reading
കേരള സമാജം മല്ലേശ്വരം സോണിൻ്റെ ഓണാഘോഷം – ‘ഓണോത്സവം-2026’ സെപ്റ്റംബർ 13-ന്
Association News
1 min read
4.6k

കേരള സമാജം മല്ലേശ്വരം സോണിൻ്റെ ഓണാഘോഷം – ‘ഓണോത്സവം-2026’ സെപ്റ്റംബർ 13-ന്

ഓഗസ്റ്റ്‌ 9, 2026
0

കേരള സമാജം മല്ലേശ്വരം സോണിൻ്റെ ഓണാഘോഷം ‘ഓണോത്സവം-2026’ സെപ്റ്റംബർ 13-ന് യെലഹങ്കയിലെ അംബേദ്കർ ഭവനിൽവെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിക്കും.സമാജം കുടുംബാംഗങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികൾക്ക് പുറമെ,പ്രമുഖ ചലച്ചിത്ര പിന്നണി ഗായകൻ നിഖിൽ രാജ് നയിക്കുന്ന ‘അമ്മ മ്യൂസിക് ഇവൻ്റ്സ്’ ഒരുക്കുന്ന മെഗാ മ്യൂസിക് ഷോയും ഉണ്ടായിരിക്കും. പ്രചോദന പ്രഭാഷണകലയിലെ നിറസാന്നിധ്യമായ പി എം എ ഗഫൂർ ചടങ്ങിൽ ജനങ്ങളുമായി സംവദിക്കും. പൊതുസമ്മേളനത്തിൽ കേരളത്തിലെയും കർണ്ണാടകത്തിലെയും രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഓണോത്സവം-2026ൻ്റെ

Continue Reading
കർണാടക മന്ത്രിസഭയിൽ വകുപ്പുവിഭജനം വൈകുന്നു; കോൺഗ്രസിൽ അതൃപ്തി ശക്തം
Karnataka
0 min read
4.2k

കർണാടക മന്ത്രിസഭയിൽ വകുപ്പുവിഭജനം വൈകുന്നു; കോൺഗ്രസിൽ അതൃപ്തി ശക്തം

ഓഗസ്റ്റ്‌ 9, 2026
0

പുതിയ മന്ത്രിസഭ രൂപീകരിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും കർണാടകയിൽ മന്ത്രിമാർക്കുള്ള വകുപ്പുവിഭജനം പൂർത്തിയായിട്ടില്ല. 19 മന്ത്രിമാരെ ഉൾപ്പെടുത്തി മന്ത്രിസഭ വിപുലീകരിച്ചെങ്കിലും പ്രധാന വകുപ്പുകൾ ആർക്കൊക്കെ നൽകണമെന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്താനായിട്ടില്ല. പ്രധാന വകുപ്പുകൾ സ്വന്തമാക്കുന്നതിനായി മന്ത്രിമാർക്കിടയിൽ മത്സരം ശക്തമായതും പാർട്ടിക്കുള്ളിലെ വിവിധ വിഭാഗങ്ങളുടെ താൽപര്യങ്ങളും തീരുമാനത്തിന് തടസ്സമാകുന്നതായാണ് റിപ്പോർട്ടുകൾ. ആഭ്യന്തര, ധനകാര്യം, ബെംഗളൂരു വികസനം തുടങ്ങിയ നിർണായക വകുപ്പുകളുടെ വിഭജനം ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതായാണ് വിലയിരുത്തൽ. വകുപ്പുവിഭജനം വൈകുന്നതിനെതിരെ പ്രതിപക്ഷമായ ബിജെപിയും

Continue Reading
മെട്രോ നിർമാണ സ്ഥലത്തുനിന്ന് ലോഹഷീറ്റ് റോഡിലേക്ക് വീണു; ഒഴിവായത് വൻ ദുരന്തം
Karnataka
0 min read
3.5k

മെട്രോ നിർമാണ സ്ഥലത്തുനിന്ന് ലോഹഷീറ്റ് റോഡിലേക്ക് വീണു; ഒഴിവായത് വൻ ദുരന്തം

ഓഗസ്റ്റ്‌ 9, 2026
0

മാരത്തഹള്ളി–സർജാപൂർ റോഡിൽ മെട്രോ നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നതിനിടെ കൂറ്റൻ ലോഹഷീറ്റ് റോഡിലേക്ക് വീണു. നഗരത്തിലെ മെട്രോ നിർമാണ സ്ഥലത്തുനിന്ന് കൂറ്റൻ ലോഹഷീറ്റ് തിരക്കേറിയ റോഡിലേക്ക് വീണത് പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്നലെ നടന്ന സംഭവത്തിൽ ലോഹഷീറ്റ് റോഡിലൂടെ കടന്നുപോയിരുന്ന വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും സമീപത്തായി പതിച്ചെങ്കിലും ആളപായം ഒഴിവായി. നിരവധി വാഹനങ്ങളും യാത്രക്കാരും സഞ്ചരിച്ചുകൊണ്ടിരുന്ന റോഡിലേക്കാണ് ഉയരത്തിൽ നിന്ന് ലോഹഷീറ്റ് വീണത്. വലിയ ശബ്ദത്തോടെ ഷീറ്റ് റോഡിൽ പതിച്ചതോടെ സമീപത്തുണ്ടായിരുന്നവരും വാഹനയാത്രക്കാരും

Continue Reading