കേരള സമാജം മല്ലേശ്വരം സോണിൻ്റെ ഓണാഘോഷം ‘ഓണോത്സവം-2026’ സെപ്റ്റംബർ 13-ന് യെലഹങ്കയിലെ അംബേദ്കർ ഭവനിൽവെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിക്കും.
സമാജം കുടുംബാംഗങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികൾക്ക് പുറമെ,
പ്രമുഖ ചലച്ചിത്ര പിന്നണി ഗായകൻ നിഖിൽ രാജ് നയിക്കുന്ന ‘അമ്മ മ്യൂസിക് ഇവൻ്റ്സ്’ ഒരുക്കുന്ന മെഗാ മ്യൂസിക് ഷോയും ഉണ്ടായിരിക്കും.

പ്രചോദന പ്രഭാഷണകലയിലെ നിറസാന്നിധ്യമായ പി എം എ ഗഫൂർ ചടങ്ങിൽ ജനങ്ങളുമായി സംവദിക്കും. പൊതുസമ്മേളനത്തിൽ കേരളത്തിലെയും കർണ്ണാടകത്തിലെയും രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും.

ഓണോത്സവം-2026ൻ്റെ ബ്രോഷറിൻ്റെയും പ്രൊമോ വീഡിയോയുടെയും ഔദ്യോഗിക റിലീസ് കേരള സമാജം പ്രസിഡണ്ട് ഹനീഫയും ജനറൽ സെക്രട്ടറി റജികുമാറും ചേർന്ന് നിർവഹിച്ചു. മല്ലേശ്വരം സോൺ ചെയർമാൻ പോൾ പീറ്റർ, കൺവീനർ പി.ആർ.ഉണ്ണികൃഷ്ണൻ, ഫിനാൻസ് കൺവീനർ പ്രദീപ് കുമാർ, ലേഡീസ് വിങ്ങ് ചെയർപേർസൺ സുധാ സുധീർ, ഓണോത്സവം-26 പ്രോഗ്രാം കൺവീനർ പി.ടി.മാധവൻ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.

Related Posts