ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഗുണ്ടകൾക്കും സാമൂഹികവിരുദ്ധർക്കുമെതിരെ ശക്തമായ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ജനജീവിതത്തെ അപകടത്തിലാക്കുകയും പൊലീസിനെ വെല്ലുവിളിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളെ വെല്ലുവിളിച്ച് നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും, എത്ര ശക്തമായ രാഷ്ട്രീയമോ മറ്റേതെങ്കിലും പിന്തുണയോ ഉണ്ടായാലും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
ജനജീവിതത്തിന് ഭീഷണിയാകുന്ന തരത്തിൽ പ്രവർത്തിക്കാൻ ഗുണ്ടകൾ ആരും ധൈര്യപ്പെടേണ്ടതില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിയമത്തെ വെല്ലുവിളിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
അർജുൻ ആയങ്കിയുടെ പ്രവർത്തനങ്ങളിൽ നിന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം നേതാവ് എം.വി. ജയരാജൻ തുടങ്ങിയവർ നേരത്തെ തന്നെ അകലം പാലിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി.
സാമൂഹികവിരുദ്ധർ, ഗുണ്ടകൾ, ക്വട്ടേഷൻ സംഘങ്ങൾ എന്നിവർക്കെതിരെ ശക്തമായ നടപടികളുമായി പൊലീസ് മുന്നോട്ടുപോകുമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് സർക്കാരിൻ്റെ പ്രധാന ലക്ഷ്യമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.