കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ‘പ്രവേശനോത്സവം’ സംഘടിപ്പിച്ചു
Association News
1 min read
4.5k

കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ‘പ്രവേശനോത്സവം’ സംഘടിപ്പിച്ചു

ഓഗസ്റ്റ്‌ 9, 2026
0

കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിൻ്റെ നേതൃത്വത്തിൽ നടക്കുന്ന മലയാളം ക്ലാസിൻ്റെ ഈ വർഷത്തെ ‘പ്രവേശനോത്സവം’ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സമാജം ഹാളിൽ നടന്ന പരിപാടി സമാജം പ്രസിഡണ്ട് ആർ.മുരളീധൻ്റെ അധ്യക്ഷതയിൽ മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡണ്ട് ദാമോദരൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്‌തു. കൺവീനർ ടോമി ആലുങ്കൽ വിശിഷ്ടാതിഥിയായി. മലയാളം മിഷനും കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റും സംയുക്തമായി നടത്തുന്ന മലയാളം ക്ലാസിൽ നിലവിൽ 50ലധികം കുട്ടികൾ

Continue Reading
സ്മൈൽ ബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഉദ്ഘാടനവും കുടുംബസംഗമവും
Association News
1 min read
4.5k

സ്മൈൽ ബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഉദ്ഘാടനവും കുടുംബസംഗമവും

ഓഗസ്റ്റ്‌ 9, 2026
0

ചിക്കബാനവാര കേന്ദ്രീകരിച്ച് പുതുതായി രൂപീകരിച്ച സാംസ്കാരിക-ജീവകാരുണ്യ സംഘടനയായ സ്മൈൽ ബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഉദ്ഘാടനവും കുടുംബസംഗമവും ആചാര്യ കോളേജ് റോഡിലെ ഐശ്വര്യ പാർട്ടി ഹാളിൽ നടന്നു. ട്രസ്റ്റിൻ്റെ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ച ചടങ്ങിൽ സെക്രട്ടറി ശ്രീജേഷ്.പി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് സജിത്ത് നമ്പ്യാർ അധ്യക്ഷത വഹിച്ചു. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലേക്ക് സഹായമെത്തിക്കുന്നതിനും സാംസ്കാരിക കൂട്ടായ്മകൾക്ക് വേദിയൊരുക്കുന്നതിനുമുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് പ്രസിഡണ്ട് സജിത്ത് നമ്പ്യാർ അറിയിച്ചു. കുടുംബബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും

Continue Reading
വിവാദ പരാമർശം; ടി.ജി.മോഹൻദാസിനെ കസ്റ്റഡിയിലെടുത്തു
Kerala
0 min read
4.0k

വിവാദ പരാമർശം; ടി.ജി.മോഹൻദാസിനെ കസ്റ്റഡിയിലെടുത്തു

ഓഗസ്റ്റ്‌ 9, 2026
0

ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് വിവാദ പരാമർശങ്ങൾ നടത്തിയെന്ന കേസിൽ ആർഎസ്എസ് അനുഭാവി ടി.ജി. മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി മട്ടാഞ്ചേരിയിലെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനകൾക്ക് ശേഷമാണ് നടപടി. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് മട്ടാഞ്ചേരിയിലെത്തിയത്. പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് മോഹൻദാസിനെ കസ്റ്റഡിയിലെടുത്തത്. ജന്തർ മന്തറിലെ പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കും സമരത്തിലുണ്ടായിരുന്ന യുവതികൾക്കുമെതിരെ വിദ്വേഷവും അധിക്ഷേപവും നിറഞ്ഞ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിലാണ്

Continue Reading
ധാറിൽ കാറും–കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് ആറുപേർ മരിച്ചു
India
0 min read
4.5k

ധാറിൽ കാറും–കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് ആറുപേർ മരിച്ചു

ഓഗസ്റ്റ്‌ 9, 2026
0

ഭോപ്പാൽ: മധ്യപ്രദേശിലെ ധാർ ജില്ലയിൽ കാറും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറുപേർ മരിച്ചു. ബഡ്നാവർ ടൗണിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള പഞ്ചക് വസയ്ക്ക് സമീപം ഉച്ചയ്ക്ക് 1.30ഓടെയാണ് അപകടമുണ്ടായത്. ഉജ്ജയിനിൽ നിന്ന് വരികയായിരുന്ന കണ്ടെയ്‌നർ ട്രക്ക് എതിർദിശയിൽ എത്തിയ കാറിൽ ഇടിക്കുകയായിരുന്നു എന്നാണ് അധികൃതർ പറയുന്നത്. കാറിലുണ്ടായിരുന്ന ആറ് പേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മരിച്ചവർ ഗുജറാത്ത് സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു. അപകടത്തിന് പിന്നാലെ കണ്ടെയ്‌നർ ട്രക്ക് ഡ്രൈവറെ

Continue Reading
കേരളം എന്ന പേര് ഔദ്യോഗികമാക്കാനുള്ള ബിൽ തിങ്കളാഴ്ച ലോക്‌സഭയിൽ
Kerala
0 min read
3.3k

കേരളം എന്ന പേര് ഔദ്യോഗികമാക്കാനുള്ള ബിൽ തിങ്കളാഴ്ച ലോക്‌സഭയിൽ

ഓഗസ്റ്റ്‌ 9, 2026
0

സംസ്ഥാനത്തിൻ്റെ ഔദ്യോഗിക നാമം ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബിൽ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും. ലോക്സഭയുടെ കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ബിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് സഭയിൽ അവതരിപ്പിക്കുക. ഭരണഘടനയിലും കേന്ദ്രസർക്കാരിൻ്റെ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിൻ്റെ പേര് പൂർണമായി ‘കേരളം’ എന്നാക്കി മാറ്റുകയാണ് ബില്ലിൻ്റെ പ്രധാന ലക്ഷ്യം. നിലവിൽ ഔദ്യോഗിക രേഖകളിൽ ഉപയോഗിക്കുന്ന ‘കേരള’ എന്ന പേരിന് പകരം മലയാളത്തിൽ ‘കേരളം’ എന്ന പേര് ഔദ്യോഗികമായി അംഗീകരിക്കുന്നതിനുള്ള നടപടികളുടെ

Continue Reading
കർണാടക മന്ത്രിസഭാ പുനഃസംഘടന; രാജിവാർത്തകൾ തള്ളി ബി.കെ. ഹരിപ്രസാദ്
Karnataka
0 min read
3.6k

കർണാടക മന്ത്രിസഭാ പുനഃസംഘടന; രാജിവാർത്തകൾ തള്ളി ബി.കെ. ഹരിപ്രസാദ്

ഓഗസ്റ്റ്‌ 9, 2026
0

കർണാടകയിലെ മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉയർന്ന രാജിഭീഷണികളും അതൃപ്തിയും സംബന്ധിച്ച അഭ്യൂഹങ്ങൾ തള്ളി കെപിസിസി അധ്യക്ഷൻ ബി.കെ.ഹരിപ്രസാദ്. പുനഃസംഘടനയ്ക്ക് പിന്നാലെ പാർട്ടിയിൽ ആരും രാജിവെച്ചിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് നേതാക്കൾക്കിടയിൽ അതൃപ്തി ഉണ്ടാകുന്നത് സ്വാഭാവികമാണെങ്കിലും, നിലവിൽ പാർട്ടിക്കുള്ളിൽ ഗുരുതരമായ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ഹരിപ്രസാദിൻ്റെ പ്രതികരണം. പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കർണാടക മന്ത്രിസഭയിൽ കൂടുതൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ കോൺഗ്രസ്

Continue Reading
Kerala
0 min read
3.8k

അർജുൻ ആയങ്കിയെക്കുറിച്ച് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്കു ഒരു ലക്ഷം രൂപ പാരിതോഷികം

ഓഗസ്റ്റ്‌ 9, 2026
0

അർജുൻ ആയങ്കിയെ കണ്ടെത്താൻ പൊലീസിനെ സഹായിച്ച ഓട്ടോ ഡ്രൈവർക്കു ഒരു ലക്ഷം രൂപ പാരിതോഷികം നൽകും. ഓട്ടോ ഡ്രൈവർക്കു പാരിതോഷികം നൽകാൻ തയ്യാറാണെന്ന് ഒരു വ്യക്തി അറിയിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. അതേസമയം, കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചു. സാമൂഹിക മാധ്യമങ്ങളിൽ അർജുൻ ആയങ്കിയുടെ പേരിൽ പോസ്റ്റുകൾ ഇട്ടത് സുഹൃത്തായിരുന്നുവെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. എറണാകുളത്ത് നിന്ന് കണ്ണൂരിലേക്ക് വരുമ്പോൾ സുഹൃത്ത് പ്രണവും ഒപ്പമുണ്ടായിരുന്നുവെന്നും

Continue Reading
ആഭ്യന്തരമന്ത്രിയെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിക്ക് 14 ദിവസത്തെ റിമാൻഡ്
Kerala
0 min read
4.3k

ആഭ്യന്തരമന്ത്രിയെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിക്ക് 14 ദിവസത്തെ റിമാൻഡ്

ഓഗസ്റ്റ്‌ 9, 2026
0

സാമൂഹിക മാധ്യമങ്ങളിലൂടെ ആഭ്യന്തരമന്ത്രിയെ ഭീഷണിപ്പെടുത്തുകയും കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്ത കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂത്തുപറമ്പ് മജിസ്‌ട്രേറ്റാണ് റിമാൻഡ് ഉത്തരവ് പുറപ്പെടുവിച്ചത്. കണ്ണൂർ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അർജുൻ ആയങ്കിയെ റിമാൻഡ് ചെയ്തത്. കോടതി ഉത്തരവിനെ തുടർന്ന് ഇയാളെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റി. നിലവിൽ പ്രതിഭാഗം ജാമ്യാപേക്ഷ സമർപ്പിച്ചിട്ടില്ല. അതേസമയം, അർജുൻ ആയങ്കിയെ

Continue Reading
എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട സംഭവം; ഒരു പൈലറ്റിൻ്റെ ഡ്രഗ് ടെസ്റ്റ് പോസിറ്റീവെന്ന് റിപ്പോർട്ട്
India
0 min read
3.6k

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട സംഭവം; ഒരു പൈലറ്റിൻ്റെ ഡ്രഗ് ടെസ്റ്റ് പോസിറ്റീവെന്ന് റിപ്പോർട്ട്

ഓഗസ്റ്റ്‌ 9, 2026
0

എയർ ഇന്ത്യ വിമാനത്തിലെ ആകാശച്ചുഴി സംഭവവുമായി ബന്ധപ്പെട്ട് പൈലറ്റുമാരിൽ ഒരാളുടെ ഡ്രഗ് ടെസ്റ്റ് ഫലം പോസിറ്റീവായതായി റിപ്പോർട്ട്. എന്നാൽ മറ്റൊരു പരിശോധനാഫലം കൂടി ലഭിക്കാനുള്ളതിനാൽ നിലവിലെ ഫലം അന്തിമമായി കണക്കാക്കാനാകില്ല. സംഭവത്തിൽ എയർ ഇന്ത്യ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. പരിശോധന നടത്തിയെങ്കിലും ഫലം തങ്ങളുമായി പങ്കുവച്ചിട്ടില്ലെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. സംഭവത്തിൽ ഡിജിസിഎ അന്വേഷണം തുടരുകയാണ്. തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് 145 യാത്രക്കാരുമായി ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ

Continue Reading
അസമിൽ പ്രളയക്കെടുതി രൂക്ഷം; മരണം 99 ആയി
India
0 min read
3.9k

അസമിൽ പ്രളയക്കെടുതി രൂക്ഷം; മരണം 99 ആയി

ഓഗസ്റ്റ്‌ 9, 2026
0

അസമിൽ പ്രളയക്കെടുതി തുടരുന്നു. വിവിധ ജില്ലകളിലെ ഗ്രാമപ്രദേശങ്ങളിലും റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്. കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ഇതുവരെ 99 പേർ മരിച്ചതായി റിപ്പോർട്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം 12 ജില്ലകളിലെ 460 ഗ്രാമങ്ങളിലായി 1,47,376 പേരാണ് നിലവിൽ പ്രളയബാധിതരായിരിക്കുന്നത്. സോനിത്പൂർ, നഗാവ്, ഗോലാഘട്ട്, ശിവസാഗർ, ഹോജായ്, ദരംഗ്, ജോർഹട്ട്, ധേമാജി, ചരൈദേവ്, കർബി ആംഗ്ലോങ്, ലഖിംപൂർ, ബിശ്വനാഥ് ജില്ലകളിലാണ് പ്രളയബാധ തുടരുന്നത്. ഗോലാഘട്ട്

Continue Reading