സാമൂഹിക മാധ്യമങ്ങളിലൂടെ ആഭ്യന്തരമന്ത്രിയെ ഭീഷണിപ്പെടുത്തുകയും കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്ത കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂത്തുപറമ്പ് മജിസ്‌ട്രേറ്റാണ് റിമാൻഡ് ഉത്തരവ് പുറപ്പെടുവിച്ചത്.

കണ്ണൂർ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അർജുൻ ആയങ്കിയെ റിമാൻഡ് ചെയ്തത്. കോടതി ഉത്തരവിനെ തുടർന്ന് ഇയാളെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റി. നിലവിൽ പ്രതിഭാഗം ജാമ്യാപേക്ഷ സമർപ്പിച്ചിട്ടില്ല.

അതേസമയം, അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി എറണാകുളം ഊന്നുകൽ പൊലീസ് തിങ്കളാഴ്ച കോടതിയിൽ പ്രൊഡക്ഷൻ വാറന്റിനായി അപേക്ഷ നൽകും. കോടതി അപേക്ഷ അനുവദിച്ചാൽ മാത്രമേ അർജുൻ ആയങ്കിയെ എറണാകുളത്തേക്ക് കൊണ്ടുപോകാൻ സാധിക്കൂ.

സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾ, ഭീഷണി സന്ദേശങ്ങൾ, കലാപാഹ്വാനവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ എന്നിവയും അന്വേഷണത്തിൻ്റെ ഭാഗമായി പൊലീസ് പരിശോധിച്ചുവരികയാണ്.

Related Posts