മാസപ്പടി കേസില്‍ ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. എസ്എഫ്ഐഒയുടെ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ഇഡിയുടെ അന്വേഷണം ആവശ്യമില്ല. അന്വേഷണത്തിന്റെ പേരില്‍ അനാവശ്യ റെയ്ഡ് നടത്തുന്നു തുടങ്ങി നേരത്തെ സിംഗിള്‍ ബെഞ്ചിന് മുന്നില്‍ വച്ച അതേ ആവശ്യങ്ങളാണ് ഡിവിഷന് ബെഞ്ചിന് സമര്‍പ്പിച്ച അപ്പീലിലും ഉള്ളത്.
കമ്പനിയുടെ സീനിയര്‍ മാനേജര്‍ എന്‍.സി ചന്ദ്രശേഖരന്, സീനിയര്‍ ഓഫീസര്‍ അഞ്ജു റേച്ചല്‍ കുര്യന്, കമ്പനി എംഡി ശശിധരന് കര്‍ത്ത, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ. സുരേഷ് കുമാര്‍ എന്നിവരാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. ഇല്ലാത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ അന്വേഷണം. തങ്ങളുടെ വാദം കേള്‍ക്കുന്നതു വരെ ഇഡിയുടെ അന്വേഷണം തടയണമെന്നാണ് അപ്പീലിലെ ആവശ്യം.