താമരശേരി ചുരത്തിൽ ഓണത്തിരക്ക് പ്രമാണിച്ച് പോലീസ് നിയന്ത്രണം ഏർപ്പെടുത്തി. വാഹനങ്ങൾ ചുരത്തിൽ പാർക്ക് ചെയ്യരുതെന്നും കൂട്ടംകൂടി വ്യൂ പോയിൻ്റിൽ നിൽക്കരുതെന്നും സന്ദർശകർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. വ്യൂപോയിൻ്റിൽ വാഹനം നിർത്തുകയോ ആളുകൾ പുറത്തേക്കിറങ്ങുകയോ ചെയ്യരുതെന്നു ജില്ലാ കലക്ടർ നിർദേശം നൽകി.

കഴിഞ്ഞ ദിവസം മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ചുരത്തിൽ ഗതാഗത തടസം നേരിട്ടിരുന്നു. തുടർന്ന് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. പിന്നാലെ, തുടർച്ചയായി വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയും തകരാറിലാകുകയും ചെയ്തതോടെ ഗതാഗത നിയന്ത്രണം കർശനമാക്കുകയും ചെയ്തു.

Related Posts