കണ്ണൂരിൽ വാഹനാപകടത്തിൽ 2 പേർ മരിച്ചു. കണ്ണൂർ പിലാത്തറ
മാതമംഗലത്ത് വാഹനം ഇടിച്ച് പരിക്കേറ്റ നിലയിൽ റോഡരികിൽ കണ്ടെത്തിയ രണ്ടു പേരാണ് മരിച്ചത്. ഒരാൾക്ക് പരിക്ക്. ബുധനാഴ്‌ച രാത്രി 11.45 ന് എരമം-കടേക്കര മേച്ചറ പാടി അംഗൻവാടിക്ക് സമീപമായിരുന്നു അപകടം. എരമം ഉള്ളൂരിലെ എം.എം.വിജയൻ(50), പുഞ്ഞും പിടുക്കയിൽ രതീഷ്(40) എന്നിവരാണ് മരിച്ചത്.

വാഹനം ഇടിച്ച് പരിക്കേറ്റ നിലയിൽ റോഡരികിൽ കിടക്കുകയായിരുന്ന ഇവരെ നാട്ടുകാർ ചേർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കുകളോടെ ബൈക്കോടിച്ച ശ്രീദുലിനെ (27) പരിയാരം മെഡിക്കൽ കോളജ് ആ ശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് തിരികെ വീട്ടിലേക്ക് നടന്നു പോകുകയായിരുന്നു ഇരുവരും. ഇവരുടെ നേരേ നിയന്ത്രണം വിട്ട ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു. റോഡിൽ വീണു കിടക്കുന്നതായാണ് നാട്ടുകാർ കണ്ടത്.

Related Posts