കേരളത്തിലെ ആദ്യ വനിതാ ഫൊറൻസിക് വിദഗ്ധ ഡോ. ഷെർലി വാസു (68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിൽ വെച്ചായിരുന്നു അന്ത്യം. കേരളത്തിലെ കോളിളക്കം സൃഷ്ടിച്ച അനേകം കേസുകൾക്കു കൈകാര്യം ചെയ്ത ഫൊറൻസിക് സർജൻമാരിൽ ഒരാളാണ് ഷെർലി വാസു.
കോഴിക്കോട് മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗം വകുപ്പ് മുൻ മേധാവി കൂടിയായിരുന്നു. കോഴിക്കോട് കെ.എം.സി.ടി മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗ മേധാവിയായി സേവനമനുഷ്ടിക്കുകയായിരുന്നു നിലവിൽ ഷെർലി. സൗമ്യ കേസ്, ചേകന്നൂർ മൗലവി കേസ് തുടങ്ങിയ ശ്രദ്ധേയമായ പല കേസുകളിലും പോസ്മോർട്ടം നടത്തിയത് ഡോ. ഷെർലി വാസു ആയിരുന്നു.