ആ​ല​പ്പു​ഴ​യി​ൽ യു​വാ​വ് ക​ട​ലി​ൽ ചാ​ടി മ​രി​ച്ചു. പു​റ​ക്കാ​ട് ചെ​ങ്ങ​ന്നൂ​ർ വെ​ണ്മ​ണി സ്വ​ദേ​ശി ഉ​ജ്വ​ൽ (23) ആ​ണ് മ​രി​ച്ച​ത്. യു​വാ​വി​ന്‍റെ ഒപ്പമെത്തിയ പെ​ൺ​കു​ട്ടി​യെയും കാ​ണാനി​ല്ല. ഇന്ന് രാ​വി​ലെ 10.30 ഓ​ടെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​കൾ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി.

രാ​വി​ലെ 8.30 ഓ​ടെ ഉ​ജ്വ​ലും ഒ​രു പെ​ൺ​കു​ട്ടി​യും കൂ​ടി സ്ഥ​ല​ത്തെ​ത്തി​യ​താ​യും സ​മീ​പ​ത്തു​ള്ള ക​ട​യി​ൽ ക​യ​റി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​ത് ക​ണ്ടി​രു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. സ്കൂ​ട്ട​റി​ലാ​ണ് ഇ​രു​വ​രും സ്ഥ​ല​ത്തെ​ത്തി​യ​ത്. സ്കൂ​ട്ട​റി​ൽ നി​ന്ന് സ്വിച്ച് ഓ​ഫാ​ക്കി​യ നി​ല​യി​ൽ ഉ​ജ്വ​ലി​ന്‍റെ മൊബൈലും ക​ണ്ടെ​ത്തി. പെ​ൺ​കൂ​ട്ടി​യെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. പെ​ൺ​കു​ട്ടി​ക്കാ​യി ക​ട​ലി​ലും തെ​ര​ച്ചി​ൽ ന​ട​ക്കു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ്അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related Posts