ശബരിമല സ്വര്‍ണക്കൊളള കേസില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യം. സ്വാഭാവിക ജാമ്യം രണ്ട് കേസുകളിലും ലഭിച്ചതോടെ സുധീഷ് കുമാര്‍ ഇന്ന് ജയില്‍ മോചിതനാകും. കൊല്ലം വിജിലൻസ് കോടതിയാണ് സുധീഷ് കുമാറിന് ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി, ദ്വാരപാലക പാളി കേസുകളിൽ അറസ്റ്റിലായി 90 ദിവസം പൂർത്തിയായതോടെയാണ് സ്വാഭാവിക ജാമ്യം കോടതി അനുവദിച്ചത്. മുരാരി ബാബു, ശ്രീകുമാർ എന്നിവർക്ക് ശബരിമല സ്വർണ്ണക്കൊളളയുമായി ബന്ധപ്പെട്ട് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

Related Posts