സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച താമരശേരി സ്വദേശിയായ 9 വയസുകാരി അനയയുടെ സഹോദരനാണ് രോഗം സ്ഥിരീകരിച്ചത്. 7 വയസുകാരന് ഇന്നത്തെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ഈ കുട്ടിയും വീടിന് സമീപത്തെ കുളത്തിൽ നിന്ന് കുളിച്ചിരുന്നു. താമരശേരി ആനപ്പാറയിൽ സനൂപിന്‍റെ മകൾ അനയ ആണ് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. മൂന്നാഴ്ച മുൻപ് മരിച്ച അനയയും സഹോദരങ്ങളും വീടിന് സമീപത്തെ കുളത്തിൽ നീന്തൽ പരിശീലിച്ചിരുന്നു. ഈ കുളമാണ് രോഗകാരണമായ ജലസ്രോതസെന്നാണ് ആരോഗ്യവകുപ്പിന്‍റെ പ്രാഥമിക വിലയിരുത്തൽ.

Related Posts