കല്യാണി പ്രിയദർശൻ നായികയും നസ്ലെൻ ഗഫൂർ നായകനുമായ വനിതാ സൂപ്പർഹീറോ ചിത്രം ‘ലോക: ചാപ്റ്റർ 1 ചന്ദ്ര’ 100 കോടി ക്ലബിൽ. ഓഗസ്റ്റ് 28ന് റിലീസ് ചെയ്ത ചിത്രം കേവലം 5 ദിവസം കൊണ്ടാണ് ഈ നേട്ടം കയ്യെത്തിപ്പിടിച്ചത്. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്ന സിനിമയുടെ വേൾഡ് വൈഡ് കളക്ഷനാണിത്.

തമിഴ്നാട്ടിൽ ചിത്രം വിതരണം ചെയ്യുന്നത് എ.ജി.എസ്. സിനിമാസും കർണാടകയിൽ കന്നഡ താരം രാജ് ബി. ഷെട്ടിയുടെ ലൈറ്റർ ബുദ്ധ എന്ന ബാനറുമാണ്. തെലുങ്കിലെ വൻ സിനിമാ നിർമ്മാണ – വിതരണ കമ്പനിയായ സിതാര എന്‍റ്റ്റൈൻമെന്‍റ്സ് ചിത്രം ആന്ധ്ര/തെലങ്കാന സംസ്ഥാനങ്ങളിൽ എത്തിക്കുമ്പോൾ, നോർത്ത് ഇന്ത്യയിൽ ‘ലോക’ വിതരണം ചെയ്യുന്നത് പെൻ മരുധാർ ടീം ആണ്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിലുണ്ട്. ഓരോ മാർക്കറ്റിലെയും ഏറ്റവും മികച്ച വിതരണക്കാരാണ് ‘ലോക’ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. വമ്പൻ റസ്റ്റ് ഓഫ് ഇന്ത്യ റിലീസ് ലക്ഷ്യമിടുന്ന ചിത്രം അതിനൊപ്പം തെന്നിന്ത്യയിലെ എപിക് സ്‌ക്രീനുകളിലും പ്രദർശനത്തിനെത്തും. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ‘ലോക’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്.

Related Posts